സ്വര്‍ണക്കടത്ത് കേസ് മാത്രമല്ല സ്വപ്‌നയുടെതായി ഉള്ളത്… യുഎഇ കോണ്‍സുലേറ്റിനെയും സ്വപ്‌നയെയും ചുറ്റിപ്പറ്റി പലതും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്


Spread the love

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനു പിന്നാലെ സ്വപ്‌നയുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിനെ സംബന്ധിച്ച് കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരുന്നു. മൂന്നു വര്‍ഷക്കാലയളവില്‍ കോണ്‍സുലേറ്റില്‍ താത്കാലിക നിയമനം നേടിയത് തീവ്ര ഇസ്ലാമിക സംഘടനയായ എസ്ഡിപിഐയുടെ ഇരുപതോളം പ്രവര്‍ത്തകര്‍. കോണ്‍ലുലേറ്റ് ആരംഭിച്ചപ്പോള്‍ പല ജോലികള്‍ക്കായി വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാല്‍പ്പതോളം പേര്‍ ജീവനക്കാരായി ഉണ്ടായിരുന്നു. എന്നാല്‍, സ്വപ്ന കോണ്‍സുലേറ്റില്‍ സെക്രട്ടറിയായി എത്തിയ ശേഷം ഇവരില്‍ ഭൂരിപക്ഷം പേരേയും പറഞ്ഞുവിട്ടു. പകരം ഇരുപതോളം എസ്ഡിപിഐക്കാരെ ജീവനക്കാരെ നിയമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റ് പോലുള്ള സുപ്രധാന കേന്ദ്രത്തില്‍ ജോലിക്ക് നിയമിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് അടക്കം സുരക്ഷ പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍, സ്വപ്‌ന സുരേഷിന്റെ ഉന്നത സ്വാധീനത്താല്‍ ഇതു ഒഴിവാക്കി തീവ്ര മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകരെ നിയമിക്കുകയായിരുന്നു. ഇതോടെ, കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ തീവ്രവാദബന്ധം ശക്തമാവുകയാണ്. ഇതു എന്‍ഐഎ അടക്കം ഏജന്‍സികള്‍ അന്വേഷിക്കുന്നുമുണ്ട്.
സ്വര്‍ണക്കടത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ടായിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. പോലീസും ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. എന്‍ഐഎയുടെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് ഭീകര ബന്ധമുള്ളതായും പറയുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്ബത്തിക ലാഭം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്ത് കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പിടിക്കപ്പെടാതിരിക്കുന്നതിനായി സ്ത്രീകളെ വരെ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close