ശരവേഗത്തിൽ പാഞ്ഞ് ഗുഡ് ഇയർ..


Spread the love

ലോകത്തിലെ ഏറ്റവും വലിയ ടയർ കമ്പനികളിലൊന്നാണ് ഗുഡ് ഇയർ.. ഗുഡ് ഇയറിന്റെ ആദ്യത്തെ ടയർ തന്നെ ജനപ്രിയമായി തീർന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.. എന്തുകൊണ്ടാണെന്നോ ആദ്യത്തെ ടയർ നിർമ്മാണത്തിൽ തന്നെ ഗുഡ് ഇയർ വിജയം കണ്ടത്..ടയറുകൾ എളുപ്പത്തിൽ വേർപെടുത്താൻ കഴിയുന്നതും അറ്റകുറ്റ പണികൾ അവശ്യമില്ലാത്തതുമായിരുന്നു…അതു കൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ഗുഡ് ഇയർ ഉപഭോഗ്താക്കൾക്ക് സ്വീകാര്യമായി തീർന്നു..

അമേരിക്കയിലെ ഒഹായോയിലെ അക്രോൺ ആസ്ഥാനമാക്കി 1898 ലാണ് ഫ്രാങ്ക് സീബർലിംങ്ക് ഗുഡ് ഇയർ ടയർ ആൻഡ് റബ്ബർ കമ്പനിക്ക് തുടക്കമിട്ടത്.. വാഹങ്ങൾ, വാണിജ്യ ട്രക്കുകൾ, ലൈറ്റ് ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ, എസ്യുവി കാറുകൾ, റേസ് കാറുകൾ, വിമാനങ്ങൾ, ഫാം ഉപകരണങ്ങൾ, ഹെവി എർത്ത് മൂവർ മെഷനറികൾ എന്നിവയ്ക്കായി ഗുഡ് ഇയർ ടയർ നിർമ്മിച്ചു നൽകുന്നുണ്ട്… എന്നാൽ ആദ്യകാലം മുതൽ 1976 വരെ സൈക്കിൾ ടയറുകളും ഗുഡ് ഇയർ നിർമ്മിച്ചു നൽകിയിരുന്നു..

2017 കണക്കനുസരിച്ച് ലോകത്തിലെ തന്നെ മികച്ച നാലു ടയർ നിർമ്മാണ കമ്പനിനികളിലെ ഒരു കമ്പനി
ഗുഡ് ഇയറാണ്.. മാത്രവുമല്ല നാസ്‌കാർ സീരീസിനുള്ള ഏക ടയർ വിതരണക്കാർ കൂടിയാണ് ഗുഡ് ഇയർ.. വൾക്കനൈസ്ഡ് റബ്ബർ കണ്ടു പിടിച്ച ചാൾസ് ഗുഡ് ഇയർ ന്റെ പേരിൽ നിന്നാണ് ഗുഡ് ഇയർ എന്ന് കമ്പനിക്ക് പേര് നൽകിയത്..

വെറും 13 ജീവനക്കാരുമായാണ് ഗുഡ് ഇയർ തന്റെ ദൗത്യത്തിനു തുടക്കം കുറിച്ചത്.. സൈക്കിൾ കാരേജ് ടയറുകൾ, റബ്ബർ ഹോഴ്സ്ഷൂ പാടുകൾ, പോക്കർ ചിപ്പുകൾ എന്നിവയായിരുന്നു ഗുഡ് ഇയറിന്റെ ആദ്യ പടി.. തുടർന്ന് ഓട്ടോ മൊബൈലിന്റെ വരവാണ് കമ്പനിക്ക് വഴി തുറന്നത്.. 1909 തിലാണ് ഗുഡ് ഇയർ ആദ്യ വിമാന ടയർ നിർമ്മിച്ചത്..

1926 ആയപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും വലിയ റബ്ബർ കമ്പനിയായി ഗുഡ് ഇയറിന്റെ സ്ഥാനം ഉയർന്നു.. കമ്പനികൾ തമ്മിലുള്ള കനത്ത മത്സരം കാരണം റേസിങ് ടയറുകളുടെ ഉൽപ്പാദനം കമ്പനി നിർത്തി വെച്ചു.. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യവും ടയറിന്റ ജന പ്രീതിയും കാരണം 4 മുൻപ് വീണ്ടും റേസിങ് ടയർ ഉൽപ്പാദനം പുനരാരംഭിച്ചു..

2008 ഗുഡ് ഇയറിനു തിലകക്കുറി ചാർത്തി കിട്ടിയ വർഷമായിരുന്നു.. റെപ്യുട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ഹോബ്സ് മാസികയും ഗുഡ് ഇയർ അമേരിക്കയിലെ ഏറ്റവും ബഹുമാന്യമായ കമ്പനിയായി അഗീകരിച്ചു..

ഇന്ത്യയിൽ ഗുഡ് ഇയർ സ്ഥാനമുറപ്പിച്ചിട്ട് ഏകദേശം 90 വർഷത്തിലേറെയായി.. ഗുഡ് ഇയറിന്റെ ട്യൂബ്ലെസ്സ് റേഡിയൽ ടയറുകൾക്കാണ് ഇന്ത്യയിൽ ഏറെ ഡിമാൻഡ്.. ഫാം വിഭാഗത്തിൽ ഇന്ത്യയിലെ നിരവധി ട്രാക്റ്റർ കമ്പനികൾക്കും ഗുഡ് ഇയർ ടയറുകൾ വിതരണം ചെയ്യുന്നുണ്ട്..

നിലവിൽ 21 രാജ്യങ്ങളിലായി 64, 000 ആളുകൾ ഗുഡ് ഇയറിനു കീഴിൽ ജോലി ചെയ്യുന്നു.. യുഎസ് $ 17.064 ബില്യൺ ആണ് ഇന്ന് ഗുഡ് ഇയറിന്റെ ആസ്തി..

2020 ആയപ്പോഴേക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ടയർ ട്രെഡുകൾ മാറ്റാൻ അനുവദിക്കുന്ന കൃത്രിമ ഇന്റലിജൻസ് സവിശേഷതകളുള്ള
സ്വയം പുനരുജ്ജീവിപ്പിക്കുന്ന ഒരു കൺസെപ്റ്റ് കമ്പനി പുറത്തിറക്കി.. ഗുഡ് ഇയറിന്റെ പുതിയ മാറ്റങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഉപഭോഗ്താക്കൾ.. അങ്ങനെ കാലത്തിനൊപ്പം വിജയങ്ങൾ മാത്രം കൈവരിച്ച് ടയർ വേഗത്തിൽ പായുകയാണ് ഗുഡ് ഇയർ..

Read also : അതിവേഗ അത്ലറ്റുകൾക്കൊപ്പം അതിവേഗത്തിൽ പ്യൂമ…

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close