ഗൂഗിൾ മീറ്റിൽ നടത്തുന്ന പരിപാടികൾ ഇനി യുട്യൂബിലും കാണാം.. അതും ലൈവായി.


Spread the love

ഇന്റർനെറ്റ്‌ ലോകത്തിലെ ഭീമൻമാരായ ഗൂഗിൾ മറ്റൊരു ഉപകാരപ്രദമായ ഫീച്ചറുമായി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള ഇന്റർനെറ്റ്‌ ഉപയോക്താക്കൾ ഓൺലൈൻ മീറ്റിങ്ങുകൾക്കായി ഉപയോഗിക്കുന്ന ഗൂഗിൾ മീറ്റിലാണ് ഇക്കുറി ഗൂഗിൾ ഒരു പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ പോകുന്നത്. പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് അവരുടെ മീറ്റിംഗുകൾ തത്സമയം യുട്യൂബ് വഴി സ്ട്രീം ചെയ്യാൻ പറ്റും. ഗൂഗിൾ മീറ്റിന്റെ ആക്ടിവിറ്റി സെക്ഷനിൽ നിന്നും യൂസെറിന്  ഈ സവിശേഷത പ്രവർത്തനക്ഷമമാക്കാൻ കഴിയും.  ഈ പുതിയ ഫീച്ചർ പുറത്തിറങ്ങുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്ന ഒരു സ്ട്രീമിംഗ് ഓപ്ഷൻ ഗൂഗിൾ മീറ്റിനു ഉണ്ടാകും.

ഗൂഗിൾ മീറ്റ് ഉപയോക്താക്കൾ അവരുടെ യുട്യൂബ് ചാനൽ തിരഞ്ഞെടുത്തതിന് ശേഷമേ മീറ്റിംഗ് സ്ട്രീം ചെയ്യാൻ പറ്റുകയുള്ളു. ഗൂഗിൾ മീറ്റിനു പുറമെയുള്ള പ്രേക്ഷകരെ മീറ്റിംഗിൽ ചേർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഫീച്ചർ ഉപയോഗപ്രദമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുവഴി ലക്ഷങ്ങളോളം പേർക്ക് ഗൂഗിൾ മീറ്റിൽ നടക്കുന്ന ഒരു മീറ്റിംഗ് തത്സമയം യുട്യൂബ് വഴി കാണാൻ സാധിക്കും. ലൈവ് സ്ട്രീമിംഗ് ഫീച്ചർ താൽക്കാലികമായി നിർത്താനും വീണ്ടും പ്ലേ ചെയ്യാനും പറ്റും. ഇതുകൂടാതെ മീറ്റിംഗ് കഴിഞ്ഞതിനു ശേഷം ഉപയോക്താവിന് തങ്ങളുടെ അവതരണം വീണ്ടും കാണാനും കഴിയും.

കോവിഡ് മഹാമാരിയുണ്ടാക്കിയ ലോക്ക്ഡൌൺ കാലഘട്ടത്തിലാണ് ഗൂഗിൾ മീറ്റിനെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. വഴിമുടങ്ങിപോയ ക്ലാസുകൾ, കമ്പനി മീറ്റിംഗുകൾ തുടങ്ങിയവയെല്ലാം വീണ്ടും ഓൺലൈൻ വഴി നടത്താനുള്ള അവസരമാണ് ഗൂഗിൾ മീറ്റ് അന്ന് ഉണ്ടാക്കിയത്. ഇന്നും പലതരം ഔദ്യോഗിക മീറ്റിംഗുകൾക്കായി ഗൂഗിൾ മീറ്റിംഗുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിൾ പലവിധ ഫീച്ചറുകൾ ഗൂഗിൾ മീറ്റിൽ നിരന്തരമായി ഉൾപെടുത്താറുണ്ട്. വോയ്‌സ്, വീഡിയോ കോളുകൾക്കായി ഗൂഗിൾ ഡ്യുവോയെ സംയോജിപ്പിക്കുന്നതുൾപ്പെടെ നിരവധി മാറ്റങ്ങൾ ഈ വർഷം ഗൂഗിൾ മീറ്റിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ, ഗൂഗിൾ മീറ്റിലെ  അധ്യാപകർക്കായുള്ള ഒരു അപ്‌ഡേറ്റിൽ സ്കൂൾ ബോർഡ് മീറ്റിംഗുകൾ പോലുള്ള ഇവന്റുകൾ സ്ട്രീം ചെയ്യാനുള്ള അവസരവും നൽകിയിരുന്നു.

English summary :- google meet to introduce new streaming system via youtube.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close