ഗൂഗിള്‍ പിക്‌സല്‍ 6എ ഇന്ത്യൻ വിപണിയിലെത്തുന്നു


Spread the love

ആൻഡ്രോയിഡ് സ്മാർട് ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ. ഇക്കഴിഞ്ഞ മേയിൽ നടന്ന ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ പ്രഖ്യാപിക്കപ്പെട്ട ഗൂഗിൾ പിക്സൽ 6എ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നു. ഗൂഗിളിന്റെ കരുത്തന്‍ ടെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസറുമായി ഗൂഗിള്‍ പിക്‌സല്‍ 6എ. കമ്പനിയുടെ ഏറ്റവും ശക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി), മെഷീൻ ലേർണിംഗ് എന്നിവയുടെ പ്രയോജനം നേരിട്ട് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കത്തക്ക വിധമാണ് ടെൻസർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ഗൂഗിൾ പറയുന്നത്. മാത്രമല്ല ടെൻസർ ചിപ്പ് സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഫീച്ചറുകൾ, സ്‌പീച് റെകഗ്‌നീഷൻ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവകാശപ്പെടുന്നു.   12 എം.പി. പ്രധാന ക്യാമറയും 12 എം.പി. അൾട്രാ വൈഡ് ക്യാമറയും ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറ സംവിധാനവും. എട്ട് എം.പി. സെൽഫി ക്യാമറയുമാണുള്ളത്.

നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കാരണം വ്യക്തമാക്കിക്കൊണ്ട് കമ്പനി രംഗത്ത്.

 

6.1 ഇഞ്ച് ഒഎ.ൽഇ.ഡി. സ്ക്രീൻ, 60ലഹെർട്സ് റിഫ്രഷ് റേറ്റ്, ലോഹവും ഗ്ലാസും ചേർന്ന ഡ്യുവൽ ടോൺ ഡിസൈൻ എന്നിവയാണ് പിക്സൽ 6എ-യ്ക്കുള്ളത്. ആപ്പിളിന്റെ മാതൃകയിൽ സ്വന്തം പ്രൊസസർ ചിപ്പായ ടെൻസർ ആണ് ഗൂഗിൾ പുതിയ പിക്സൽ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുണ്ട്. 4306 എം.എ.എച്ച്. ആണ് ബാറ്ററി.

കേരളത്തിലും അധികം വൈകാതെ ഹൈഡ്രജന്‍ ബസുകള്‍

 

അതിവേഗമുള്ള സോഫ്റ്റ് വെയർ അപ്ഡേറ്റും ബ്ലോട്ട് വെയറുകളും മറ്റുമില്ലാത്ത വൃത്തിയുള്ള ആൻഡ്രോയിഡുമാണ് പിക്സൽ 6എ ഫോണിലെ മുഖ്യാകർഷണം.  ആൻഡ്രോയിഡ് 12 ഓ.എസ്. ആണ് ഇപ്പോൾ ഫോണിലുള്ളത്. താമസിയാതെ തന്നെ ഇത് ആൻഡ്രോയിഡ് 13-ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും.  ജൂലായ് 28 മുതലാണ് ഫോണിന്റെ വിതരണം ആരംഭിക്കുക. ഫ്ളിപ്കാർട്ടിലൂടെയാണ് ഫോണിന്റെ വിൽപന. 43,999 രൂപയണ് വില.  വിവിധ ഓഫറുകളിലൂടെ ഈ വിലയിൽ കുറവുണ്ടാവും.   ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ളിപ്കാർട്ടിലൂടെ ഇപ്പോൾ മുൻകൂർ ബുക്ക് ചെയ്യാം.

 

 

Read also.. ഈ   മൺസൂൺ കാലത്ത്  പോകാം ഇലകൾ കൊഴിയാത്ത പൂക്കളുടെ  താഴ്‌വരയില്ലേക്ക്

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close