190-ലധികം രാജ്യങ്ങളിലായി 2.5 ബില്യണിലധികം ആളുകളാണ് ഓരോ മാസവും ഗൂഗിൾ പ്ലേ സ്റ്റോര്‍ ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ റിപ്പോര്‍ട്ട്. ആൻഡ്രോയിഡ് നിർമ്മാതാവ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പത്താം വാർഷികം ആഘോഷിച്ച് കഴിഞ്ഞുള്ള ദിവസമാണ് പുതിയ അറിയിപ്പുമായി ഗൂഗിളെത്തിയത്.
പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനി ആപ്പ് സ്റ്റോറിന്റെ പുതിയ ലോഗോ പുറത്തിറക്കി. കൂടാതെ ആപ്പുകൾ വാങ്ങുമ്പോള്‍ പ്ലേ പോയിന്റുകളും ലഭിക്കും. പ്ലേ പോയിന്റ് റിവാർഡ് പ്രോഗ്രാം ഇന്ത്യയിൽ ലഭ്യമല്ല. അതുകൊണ്ട് കമ്പനി രാജ്യത്ത് പ്ലേ ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോയിന്റ് ബൂസ്റ്റർ സജീവമാക്കിയതിന് ശേഷം മിക്ക ഇൻ-ആപ്പ് ഇനങ്ങളും ഉൾപ്പെടെയുള്ള വാങ്ങലുകൾ നടത്തുമ്പോൾ സാധാരണയുടെ 10 മടങ്ങ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന പ്ലേ പോയിന്റുകളാണ് കമ്പനി പ്രതിഫലമായി നൽകുന്നത്. പ്ലേ പോയിന്റ്സ് റിവാർഡ് കറൻസി പോലെ, ആപ്പുകളോ ഗെയിമുകളോ ഇൻ-ആപ്പ് ഇനങ്ങളോ വാങ്ങാന്‍ പ്ലേ ക്രെഡിറ്റ് ഉപയോഗിക്കാം.