
ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയ ഒരു ‘ഹെൽത്ത് ട്രാക്കിങ്’ ആപ്ലിക്കേഷനാണ് “ഗൂഗിൾ ഫിറ്റ്”. ഇതിന്റെ ആൻഡ്രോയ്ഡ് , ഐ ഫോൺ പതിപ്പും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നമ്മുടെ ശരീരത്തിനാവശ്യമായ കലോറി, ഒപ്പം തന്നെ, ഒരോ പ്രവര്‍ത്തനത്തിലൂടെ, ശരീരം നഷ്ടപ്പെടുത്തി കളയുന്ന കലോറി, എന്നിവയൊക്കെ ഗൂഗിളിന്റെ ഈ ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കും. വിവിധ സെൻസറുകളുടെ സഹായത്തോടെ,നമ്മുടെ ശരീരത്തിലെ, ഓരോ ചലനങ്ങളും ഈ അപ്ലിക്കേഷൻ രേഖപ്പെടുത്തും.
‘ഗൂഗിൾ ഫിറ്റ്’-ലെ പ്രധാന ഘടകങ്ങൾ
1. മൂവ് മിനിറ്റ്സ്
2. ഹാർട്ട് പോയിന്റ്സ്
മൂവ് മിനിറ്റ്സ് : ഒരു വ്യക്തി നടക്കുന്നതും, നീന്തുന്നതും, യോഗ ചെയ്യുന്നതും, വ്യായാമം ചെയ്യുന്നതും, ചവിട്ടുപടി കയറുന്നതും, എലിവേറ്ററിൽ സഞ്ചരിക്കുന്നതുമെല്ലാം ഈ ആപ്പ് കൃത്യമായി രേഖപ്പെടുത്തും. സ്മാർട്ട് ഫോണിലെയും, മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലെ ജി.പി.എസും, ആക്സെലറോ മീറ്ററും, ഉൾപ്പെടെയുള്ള പല തരത്തിലുള്ള സെൻസറുകളാണ്, ഗൂഗിൾ ഫിറ്റിനെ ഒരു വ്യക്തിയുടെ ശരീര ചലനങ്ങളുടെ തോത് രേഖപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ, ഈ ആപ്ലിക്കേഷൻ ചലനങ്ങളുടെ സ്വഭാവം മനസിലാക്കിയതിന് ശേഷം, ഹാർട്ട് പോയിന്റ്സും രേഖപ്പെടുത്തുന്നു.
ഹാർട്ട് പോയിന്റ് : വേഗത്തിലുള്ള സൈക്കിളിംഗ്, വേഗത്തിലുള്ള നീന്തൽ, വ്യായാമം, മിനിട്ടിൽ 100 സ്റ്റെപ്പിൽ കൂടുതലുള്ള നടത്തം, ഇവയെല്ലാം മനസ്സിലാക്കി ‘ഒരു മിനിറ്റിൽ ഒരു പോയിന്റ്’ എന്ന നിലയിലാണ് ഹാർട്ട് പോയിന്റ് രേഖപ്പടുത്തുന്നത്.
നമ്മുടെ തിരക്കിട്ട ജീവിത ശൈലിയിൽ ശരീരം ശ്രദ്ധിക്കാൻ ആരും സമയം കണ്ടെ ത്താറില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ നമ്മൾ പോലും അറിയാതെ നമ്മുടെ ശരീരത്തിനുള്ളിലെ മാറ്റങ്ങൾ, ചലനങ്ങൾ ഇവ രേഖപ്പെടുത്തി, നമ്മുടെ ശരീരത്തെ പറ്റി, നമ്മളെ തന്നെ ഓർമപ്പെടുത്തുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ, അത് ഏറെ നല്ലതല്ലേ?
‘ഗൂഗിള്‍ ഫിറ്റ്’ എന്ന ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ നിങ്ങള്‍ എത്ര കാലടികള്‍ വച്ചു, എത്രദൂരം ഓടി, എത്ര സമയം വ്യായാമം ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. ഏത് തരത്തിലുള്ള വ്യായാമവും, പ്രവർത്തിയും നമുക്ക് ഇതിൽ ചേർക്കാവുന്നതുമാണ്. കൂടാതെ ഈ ആപ്ലിക്കേഷനിൽ ഒരു ദിവസം എത്ര മൂവ് മിനിറ്റ്സ്, അല്ലെങ്കിൽ ഹാർട്ട് പോയിന്റ്സ് നേടാമെന്ന് നമുക്കു തന്നെ മുൻകൂറായി സെറ്റ് ചെയ്യാവുന്നതുമാണ്. ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നമ്മുടെ ശരീര സംരക്ഷണത്തിന് ഏറെ ഉപകാരപ്പെടുമെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ സ്വന്തം ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ നമുക്ക് ഉപയോഗപ്പെടുത്താം.
കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി നഷ്ടമായേക്കാം; പുതിയ പഠനം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala