
ഗൂഗിൾ പേ (അഥവാ ജിപേ) എന്നത് ഫോൺ നമ്പർ ഉപയോഗിച്ച് പേയ്മെൻറ് നടത്താൻ സഹായിക്കുന്ന ഗൂഗിൾ അവതരിപ്പിച്ച ഒരു ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനാണ്.ആദ്യം ഗൂഗിൾ റ്റെസ് എന്നാണ് അറിയപ്പെട്ടിരുന്നത്, എന്നാൽ പിന്നീട് ഗൂഗിൾ പേയെന്ന് പേര് മാറ്റി. ഗൂഗിളിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഗൂഗിള്‍ പേയ്ക്ക് 67 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്ക് അകൗണ്ട് വഴിയും പണം കൈമാറാനുള്ള ഏറ്റവും ലളിതമായ മാർഗമായി ഇന്ന് ഗൂഗിൾ പേ മാറിയിരിക്കുന്നു . ബാങ്കുകളുടെ വെബ് സൈറ്റിൽ കയറിയുള്ള ഓൺലൈൻ ബാങ്കിംഗ് പോലെ അത്ര പ്രയാസമില്ല , ഗൂഗിൾ പേയിൽ ഏതാനും സെക്കന്റുകൾക്കുളിൽ പണം കൈമാറുവാൻ സാധിക്കും. ഇതിൽ എത്ര ബാങ്ക് അക്കൗണ്ട് വേണമെങ്കിലും ലിങ്ക് ചെയ്യാവുന്നതാണ്. സ്മാർട്ട്ഫോണും, ഇൻറർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ഏതു സമയത്തും പണം ഈ ആപ്ലിക്കേഷൻ വഴി അയക്കാവുന്നതാണ്. ആൻഡ്രോയിഡ് ലോലിപ്പോപ്പ് മുതൽ മുകളിലോട്ടുള്ള ഫോണുകളിലും, ആപ്പിൾ ഐ.ഒ.എസ് 10 തൊട്ട് ഉള്ളവയിലും മാത്രമാണ് ഗൂഗിൾ പേ ലഭിക്കുക. ഈ ആപ്ലിക്കേഷൻ വഴി പണം കൈമാറുന്നവർക്കും, ലഭിക്കുന്നവർക്കുമായി നിരവധി ക്യാഷ് ബാക്ക് ഓഫറുകളും, സ്ക്രാച്ച് കാർഡുകളും ഗൂഗിൾ നൽകുന്നുണ്ട്.
ഉപയോഗങ്ങൾ
*പല ബ്രാൻഡുകളുടെ നേരിട്ടുള്ള ഓൺലൈൻ ഷോപ്പിംഗ് സൗകര്യം ഈ ആപ്ലിക്കേഷനിൽ ഇപ്പോൾ ലഭ്യമാണ്.
* ക്യൂ.ആര് കോഡ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കടകളിൽ നിന്ന് നേരിട്ട് ക്യു.ആർ കോഡ് സ്കാന്‍ ചെയ്ത് ഉല്‍പ്പന്നങ്ങളുടെ പേയ്മെന്റ് നടത്താനാകും.
* വൈദ്യുതി ബില്ല്, വെള്ളത്തിന്റെ ബില്ല്, ബ്രോഡ്ബാൻഡ്, DTH, ഫോൺ ബിൽ ഇങ്ങനെ ഏത് തരത്തിലുള്ള ബിൽ പേയ്മെൻഡുകൾ ഇത് വഴി നടത്താവുന്നതാണ്.
*മൂവി ടിക്കറ്റ് എടുക്കുന്നതിനായി ബുക്ക് മൈ ഷോ പേയ്മെന്റ് ഇതിൽ ലഭ്യമാണ്.
*പരസ്പരം ഫോൺ നമ്പർ കൈമാറാതെ തന്നെ ക്യു.ആർ കോഡ് ഉപയോഗിച്ച് പണം കൈമാറുന്നതാണ്.
ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ
*നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ(സിം) തന്നെയായിരിക്കണം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും. (അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതും ഇതേ ഫോണിൽ തന്നെ)
* യു. പി. ഐ പിൻ നമ്പർ ഇല്ലാതെ ഈ അപ്ലിക്കേഷനിലൂടെ പണം അയക്കാൻ സാധിക്കില്ല.
ഗൂഗിൾ പേ ഉപയോഗിക്കേണ്ട രീതി
ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ആപ്ലിക്കേഷൻ തുറന്ന് ഏത് ഭാഷയാണ് നിങ്ങൾക്ക് വേണ്ടത് അത് തിരഞ്ഞെടുക്കുക. സ്മാർട്ട് ഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അകൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക. അതിന് ശേഷം കൊടുക്കുന്ന ഫോൺ നമ്പറിലേക്ക് ഒരു ഓ.ടി. പി വരും. അത് കൊടുകുക. ഇനി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ഗൂഗിൾ പേ അക്കൗണ്ട് ലിങ്ക് ചെയ്യണം. അതിനായി ഗൂഗിൾ പേ പ്രൊഫൈൽ ഫോട്ടോ ഐക്കൺ ക്ലിക്ക് ചെയ്യുക. അവിടെ ബാങ്ക് അകൗണ്ട് കൊടുക്കാനുള്ള ഓപ്ഷൻ കാണും. അവിടെ തന്നിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക. ഇനി വേണ്ടത് യു. പി. ഐ പിൻ നമ്പരാണ്. നേരത്തെ തന്നെ യു.പി.ഐ പിൻ നമ്പരുമുള്ളവരാണെങ്കിൽ അത് കൊടുക്കുക. ഇല്ലാത്തവർ യു. പി. ഐ പിൻ ക്രീയേറ്റ് ചെയ്യണം. അക്കൗണ്ട് വെരിഫിക്കേഷൻ കഴിഞ്ഞാൽ ഉടൻ ഗൂഗിൾ പേ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇനി പേയ്മെൻറ് നടത്താനായി, ഗൂഗിൾ പേ ആപ്ലിക്കേഷൻ തുറന്ന് നിങ്ങൾക്ക് ആർക്കാണോ പണമയക്കേണ്ടത് അയാളുടെ കോണ്ടാക്ട് തിരഞ്ഞെടുക്കുക. എന്നിട്ട് പേ ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം അയക്കേണ്ട തുക ടൈപ്പ് ചെയ്ത് കൊടുക്കണം. ശേഷം പ്രൊസീഡ് ടു പേ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ യു.പി.ഐ പിൻ ചോദിക്കും അതും കൂടി കൊടുത്ത് കഴിഞ്ഞാൽ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ പേയ്മെൻറ് നടക്കും.
കൊറോണ പകരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പേയ്മെന്റ് രീതികളിലേക്ക് എല്ലാവരും മാറേണ്ടതുണ്ട്. ഇപ്പോൾ തന്നെ ഒരുവിധം എല്ലാവരും അതിലേക്കു മാറി കഴിഞ്ഞു, എന്നാൽ സ്മാർട്ട് ഫോണുകൾ കൈകാര്യം ചെയ്യുവാൻ അറിവില്ലാത്തവരും, മറ്റാരെങ്കിലും ഓൺലൈൻ വഴി പണം തട്ടിയെടുക്കുമെന്നുള്ള ഭയം കാരണമാണ് പലരും ഇപ്പോഴും ഡിജിറ്റൽ പണമിടപാടിലേക്കു മാറുവാൻ മടിച്ചു നിൽക്കുന്നത്. ഗൂഗിൾ പേ എന്നത് പൂർണമായും സുരക്ഷിതമായ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (N.P.C.I) അംഗീകാരമുള്ള ഒരു മൊബൈൽ ഫോണിൽ അധിതിഷ്ടമായ ഒരു പേയ്മെന്റ് രീതിയാണ്.
Read also : ആരോഗ്യ സംരക്ഷണത്തിനായി ഗൂഗിൾ ഫിറ്റ് ആപ്ലിക്കേഷൻ
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2