ഇടവിട്ടുള്ള ലോക്ക് ഡൗൺ ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ നശിപ്പിക്കും: ഗൗതം സിൻഹാനിയ.


Spread the love

 

മുംബൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലും, നഗരങ്ങളിലും ഇടയ്ക്കിടെ ലോക്ക്ഡൗൺ പ്രഖ്യാപനങ്ങൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത തിരിച്ചടി നൽകുമെന്ന് റെയ്മണ്ട് ചീഫ് മാനേജിംഗ് ഡയറക്ടർ ഗൗതം സിൻഹാനിയ.

കോവിഡ് വ്യാപാനത്തെ തുടർന്ന് ഇടയ്ക്കിടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ വിപണി അടച്ചിടേണ്ടിവരുന്നു, ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറികളും തുറന്നു പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ജനങ്ങൾ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയുണ്ടാകുന്നു, ഉപഭോഗം നിലയ്ക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ ആരംഭത്തിൽ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ ആയിരുന്നു. പക്ഷേ ഇനിയും ഇടയ്ക്കിടെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലക്ക് കടുത്ത ദോഷം ചെയ്യും. രാജ്യത്തെ വ്യാവസായിക മേഖല തകരുകയും, പല സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടുകയും. ലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും എന്നും ഗൗതം സിൻഹാനിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറ് മാസമായി തുടരുന്ന ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ നിന്ന് രാജ്യം പിന്മാറി, വിപണി തുറന്നു പ്രവർത്തിക്കുക തന്നെ വേണം എന്നും ഗൗതം സിൻഹാനിയ വ്യക്തമാക്കി.

രാജ്യത്തെ പല സാമ്പത്തിക വിദഗ്ധരും ഇടയ്ക്കിടെ വരുന്ന ലോക്ക്ഡൗൺ പ്രഖ്യാപനങ്ങളിൽ, വ്യാവസായിക മേഖലയ്ക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ട് എന്ന് അഭിപ്രായപ്പെടുന്നു. രാജ്യത്തെ പ്രധാന ബിസിനസ് നഗരങ്ങളായ മുംബൈ, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ ഇവിടങ്ങളിലൊക്കെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി ലോക്ക്ഡൗണിൽ ആണ്. ഇപ്പോൾ രാജ്യത്തെ ചെറു നഗരങ്ങളിലും, ഗ്രാമങ്ങളിലും വരെ കോവിഡ് വ്യാപിക്കുകയും ഇവിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അതിനാൽ കോവിഡ് പ്രതിരോധിക്കുന്നതിനൊപ്പം സാമ്പത്തിക, വ്യാവസായിക മേഖല നിശ്ചലമാകാതെ മുന്നോട്ടു നയിക്കുകയും വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

By സഞ്ജയ് ദേവരാജൻ.

Read also: ജെ.സി.ബി….  പൊളിയുടെ രാജാവ് 

പ്രതിരോധ മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ കരാർ ടാറ്റാ മോട്ടോഴ്സിന്.

എന്താണ് ടേബിൾ ടോപ് വിമാന

താവളങ്ങൾ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close