ഇന്ത്യയില്‍ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍


Spread the love

ഇന്ത്യയില്‍ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുമെന്ന് സൂചന. ജൂണ്‍ 15നുണ്ടായ ഇന്ത്യചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.
പബ്ജി, സിലി അടക്കമുള്ള ആപ്പുകള്‍ രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടും. ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയാണ് 275 ആപ്പുകളാണ് നിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകള്‍ക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.
ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും നിരോധിക്കും. ചൈനീസ് കമ്ബനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close