ഒരു സൂര്യൻ – ലോകം മുഴുവൻ ഊർജം. എന്താണ് വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് പ്രൊജക്റ്റ്‌ ?


Spread the love

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.കെയുടെ പ്രധാനമന്ത്രി ബോറിസ് ജോൺസണും കൂടി ചേർന്ന് COP 26 ഉച്ചകോടിയിൽ ‘ഗ്രീൻ ഗ്രിഡ്സ്’ എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കാൻ തീരുമാനമിട്ടിരുന്നു. വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് എന്ന വാക്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്.
സുസ്ഥിരമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഊർജ സ്രോതസ്സിനെ തേടുന്ന രാഷ്ട്രങ്ങൾക്ക് മുമ്പിൽ വലിയൊരു അവസരമാണ് ഈ ഗ്രീൻ ഗ്രിഡ്സ് അഥവാ വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് എന്ന പദ്ധതി മുന്നോട്ടുവെക്കുന്നത്.

പ്രപഞ്ചത്തിലെ എല്ലാതരം ഊർജ്ജത്തിന്റെയും ഉറവിടമായ സൂര്യനിൽ നിന്നും ലഭിക്കുന്ന സൗരോർജ്ജം പൂർണ്ണമായും സുസ്ഥിരമാണ് എന്ന് പറയാൻ സാധിക്കില്ല. കാരണം സൗരോർജ്ജം പകൽ സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ. കൂടാതെ അതത് പ്രേദേശത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചു മാറ്റങ്ങളും സംഭവിക്കാം. ഒരു ഊർജ സ്രോതസ്സ് എന്ന നിലയിൽ ഇത്തരം ന്യൂനതകൾ ഒരിക്കലും ഉൾകൊള്ളാൻ പറ്റുന്നതല്ല. ഇത്തരം വെല്ലുവിളികൾക്കുള്ള പരിഹാരമാണ് ഗ്രീൻ ഗ്രിഡ്സ് എന്ന പദ്ധതിയിലൂടെ പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുമായി ഒരു ഗ്രിഡ് വികസിപ്പിക്കുക എന്നതാണ് ഗ്രീൻ ഗ്രിഡ്സ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ശുദ്ധമായ ഊർജ്ജം എവിടെയും എപ്പോൾ വേണമെങ്കിലും കൈമാറാൻ കഴിയും. ഉദാഹരണത്തിന് പകൽ സമയത്ത് ലോകത്തിന്റെ ഒരുവശത്തുള്ള രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിൽ നിന്നും ലോകത്തിന്റെ മറുഭാഗത്തുള്ള രാജ്യത്തിന് രാത്രിയിൽ വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും. സംഭരണ ​​ആവശ്യങ്ങൾ കുറയ്ക്കാനും സൗരോർജ്ജം മാനദണ്ഡമാക്കി പ്രവർത്തിക്കുന്ന പദ്ധതികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും. കാർബൺ ഉണ്ടാക്കി വെക്കുന്ന അവശിഷ്ടങ്ങൾ ഒഴിവാക്കാനും ഊർജ്ജത്തിന് വേണ്ടി കളയുന്ന അധിക ചെലവുകൾ കുറക്കാനും ഇതുവഴി സാധിക്കും.

2018 ഒക്ടോബറിൽ നടന്ന ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആദ്യ അസംബ്ലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് ഇന്ത്യൻ ഗവണ്മെന്റും യുണൈറ്റഡ് കിങ്ടം ഗവണ്മെന്റും ഒത്തുചേർന്ന് കൊണ്ട് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

ഈ പദ്ധതിയുടെ വരവോട് കൂടി ലോകത്ത്‌ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള ഒരു മേഖല ആയി മാറുവാൻ പോകുന്ന ഒന്ന് ആണ് സോളാർ പവർ. സോളാർ സിസ്റ്റം എൻജിനീയർ, സൂപ്പർവൈസർ, ടെക്‌നീഷ്യന്മാർ എന്നിവരുടെ ആവശ്യകതയിൽ കുതിച്ചുകയറ്റം ഉണ്ടാകുന്നതിനാൽ ഇവരുടെ ശമ്പളവും, ആനുകൂല്യങ്ങളും, ജോലിസ്ഥിരതയുമെല്ലാം ഉയരും എന്നത് തർക്കം ഇല്ലാത്ത ഒരു വസ്തുത ആണ്. ജോലി സാധ്യത ഉള്ള കോഴ്‌സുകൾ അന്വേഷിക്കുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ചത് എന്ന് പറയുവാൻ സാധിക്കുന്ന ഒന്ന് ആയി സോളാർ മേഖല മാറിയിരിക്കുക ആണ്.

SSLC, +2, ITI,VHSC, പോളിടെക്‌നിക്‌ ഡിപ്ലോമ, മുതൽ എൻജിനീയറിങ് വരെ പഠിച്ച ഏതൊരാൾക്കും ഈ കോഴ്സിന് ചേരാവുന്നതാണ്. സോളാർ പവർ ട്രെയിനിങ് മേഖലയിൽ കേരളത്തിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയ I.A.S.E 6 മാസം ദൈർഖ്യമുള്ള കോഴ്സിൽ 4 മാസം തിയറി, പ്രാക്ടിക്കൽ എന്നിവയിൽ ട്രെയിനിങ് നൽകുകയും അതിനു ശേഷം 2 മാസത്തെ ഇൻറ്റേൺഷിപ് നൽകുകയും ചെയ്തുവരുന്നു. അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ വലിയ അളവിൽ പരിഹരിക്കാൻ സോളാർ പവർ മേഖലയ്ക്ക് കഴിയും എന്ന കാര്യം ഉറപ്പാണ്. സോളാർ പവ്വർ ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാകുമെന്ന National Council of Educational Research And Training (N.C.E.R.T.) പഠന റിപ്പോർട്ട് ഈ കാര്യം അടിവരയിട്ടു പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക www.iasetraining.org. അഡ്‌മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക
http://wa.me/917025570055

English summary:- one sun one world one grid project explained.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close