ഒബാമയുടെയും, ബിൽഗേറ്റ്സിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു!


Spread the love

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും, മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ് സിന്റെയും, മറ്റ് പ്രമുഖരുടെയും ട്വിറ്റർ അക്കൗണ്ടുകൾ, ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ ആവശ്യപ്പെട്ടു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇതിനു പുറമെ രാഷ്ട്രീയ പ്രമുഖരുടെയും, മറ്റ് കോടീശ്വരന്മാരും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. ഇതോടനുബന്ധിച്ചുള്ള പണം ആവശ്യപ്പെടുന്ന സന്ദേശം ഇവരുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ എല്ലാം തന്നെ ഒരേ സന്ദേശമാണ് കാണപ്പെട്ടത്.

മാത്രമല്ല, അക്കൗണ്ടുകളിൽ കാണപ്പെടുന്ന നീല ടിക്ക് മാർക്കും ഉടൻ തന്നെ അപ്രത്യക്ഷിതമാവുകയും ചെയ്തു. കൂടാതെ അക്കൗണ്ടുകളുടെ പാസ് വേർഡുകൾ മാറ്റാനുളള ശ്രമം നടന്നതായും, എന്നാലത് പരാജയപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ബിറ്റ് ടോറന്റ് സിഇഒ “ജസ്റ്റിൻ സൺ” ഇത് ചെയ്ത ഹാക്കർമ്മാരെ കണ്ടെത്തുന്നവർക്ക് പാരിതോഷികമെന്നോണം ഒരു മില്യൺ യു.എസ് ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആപ്പിളിന്റെ’ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഒപ്പം തന്നെ, പ്രമുഖ വ്യവസായിയായ എലോണിന്റെ അക്കൗണ്ട് 3 തവണ ഹാക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സമീപകാലങ്ങളിൽ നടന്ന സോഷ്യൽ മീഡിയ ഹാക്കിങ്ങുകളിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു ഹാക്കിങ്ങായിട്ടാണ് വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്. സുരക്ഷാ സജ്ജീകരങ്ങളോടനുബന്ധിച്ച് തൽക്കാലം വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് ട്വീറ്റ് ചെയ്യാൻ സാധിക്കില്ലെന്നും, കൂടാതെ ഈ സംഭവത്തെ സംബന്ധിച്ചുള്ള അന്വേഷണ നടപടികൾ ആരംഭിച്ചുവെന്നും ട്വിറ്റർ വ്യക്തമാക്കുകയും ചെയ്തു.

കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി നഷ്ടമായേക്കാം; പുതിയ പഠനം ഈ വിഷയത്തെ കുറിച്ച് കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close