മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയ… തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ


Spread the love

മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ നല്‍കിയ തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ ആരോപിച്ചു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട് താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു. അമ്മ പാചകം ചെയ്യുന്ന ഭക്ഷണമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരു ദിവസം അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെ താന്‍ അടുക്കളയിലേക്ക് പോയി. തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. ഭക്ഷണം തയ്യാറാക്കുമ്‌ബോള്‍ അമ്മ അസ്വാഭികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതിന് ശേഷം സ്വന്തമായാണ് ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നത്. വലിയ പീഡനങ്ങളാണ് മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ പീഡിപ്പിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ ആവശ്യപ്പെട്ടു.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close