ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്


Spread the love

രാജകീയ പ്രൗഢി നൽകുന്ന ഡിസൈൻ മാന്ത്രികതയോടുകൂടി, ലോകമെങ്ങുമുള്ള മോട്ടോർ സൈക്കിൾ പ്രേമികളുടെ മനം കവർന്ന വാഹനമാണ് ‘ഹാർലി ഡേവിഡ്സൺ ബൈക്കുകൾ’. അമേരിക്കൻ വാഹന നിർമ്മാണ ബ്രാൻഡായ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ആഡംബര ക്രൂയിസ് ബൈക്കുകളുടെ നിരയിലെ പ്രധാനിയാണ്. ഹാർലി ഡേവിഡ്സണിന്റെ പ്രധാന സീരീസുകളാണ് ടൂറിങ്, സോഫ്ടൈൽ, ഡൈന, സ്പോർട്സ്റ്റർ, സ്ട്രീറ്റ് തുടങ്ങിയവ. ഇവയിൽ സോഫ്ടൈൽ സീരിസിൽ ഏറെ ആരാധകരുള്ള ഹാർലി ഡേവിഡ്സൺ ബൈക്കാണ് ക്രൂയിസർ വിഭാഗത്തിൽപ്പെടുന്ന ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്. ആദ്യത്തെ ഫാറ്റ് ബോയ് ബൈക്കുകൾ ഹാർലി ഡേവിഡ്സൺ അവതരിപ്പിച്ചത് 1990-ൽ ആയിരുന്നു. V-ട്വിൻ മോഡൽ എഞ്ചിൻ എന്ന ഹാർലി ഡേവിഡ്സണിന്റെ മുഖമുദ്രയായ 45 ഡിഗ്രി ചരിവോടുകൂടിയ 2 സിലിണ്ടർ ടൈപ്പിലെ എവല്യൂഷൻ എഞ്ചിനും, വളഞ്ഞ തരത്തിലുള്ള സ്റ്റൈലിഷ് ഹാൻഡിലും അന്നത്തെ ഫാറ്റ് ബോയ്ക്ക് സൂപ്പർ ഹീറോ പരിവേഷം നേടിക്കൊടുത്തു. തുടർന്ന്, 2000-ൽ ട്വിൻ കേം എഞ്ചിൻ മോഡലും മറ്റ് പല ഡിസൈൻ പ്രത്യേകതകളുമായി ഫേറ്റ് ബോയ് പുതിയ ആകർഷക രൂപത്തിലെത്തി. ആ മോഡലിനും വലിയ സ്വീകാര്യത ലഭിച്ചു. ഒടുവിൽ ന് നൂതന ഭാവത്തോടെ 2018-ൽ, ഫാറ്റ് ബോയിയെ വീണ്ടും ഹാർലി ഡേവിഡ്സൺ അവതരിപ്പിച്ചു.

                 

സ്റ്റൈലിഷ് രൂപഭംഗിയിലെത്തിയ പുത്തൻ ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയി കാഴ്ചയിൽ തന്നെ, ഒരു ആഡംബര മികവ് നിറഞ്ഞ വലിപ്പമുള്ള ബൈക്കായ് തോന്നും. വലിപ്പത്തിനനുസരിച്ചുള്ള ക്യാൻവാസ് ചെയ്യപ്പെട്ട റൗണ്ട് ഹെഡ് ലൈറ്റ്, നന്നായ് ആകൃതി വരുത്തി മീറ്റർ റീഡിങ് ഡയലോടുകൂടിയ 18.9 ലിറ്റർ സംഭരണ ശേഷിയുള്ള ഫ്യൂൽ ടാങ്ക്, മനോഹരവും വലിപ്പം കുറഞ്ഞതുമായ മിററുകൾ, ഉയരം കൂടിയ ബാക്ക് സീറ്റ്, ബാക്ക് സീറ്റിൽ നിന്നും ഫിനിഷ് ചെയ്തെടുത്ത ഉയരം കുറഞ്ഞതും സുഖപ്രദവുമായ റൈഡിങ് സീറ്റ്, ഹാൻഡിലിനു താഴെയായി രൂപകല്പന ചെയ്ത ഇൻഡിക്കേറ്റർ ലൈറ്റ്, മനോഹരമായ ഹാൻഡിൽ ബാർ തുടങ്ങിയവ ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയിയുടെ ഡിസൈനിലെ നൈപുണ്യതയുടെ തെളിവുകളാണ്. വാഹനത്തിന്റെ സാങ്കേതിക വശങ്ങളിൽ പ്രധാനം, അതി മനോഹരമായി ഡിസൈൻ ചെയ്ത് ക്രമീകരിച്ചിരിക്കുന്ന വലിപ്പമുള്ള V-ട്വിൻ എഞ്ചിൻ മോഡലിലുള്ള മില്വാകീ – എയിറ്റ് എൻജിൻ ആണ്. 1746 സി സിയിൽ നിന്നും, 1868 സി സിയിൽ മില്വാകീ – എയിറ്റ് എഞ്ചിനെ, 2020-ഓടുകൂടി അപ്ഡേറ്റ് ചെയ്തതിലൂടെ ഫാറ്റ് ബോയിയുടെ നിരത്തിലെ കരുത്ത് തുടർന്നും വർദ്ധിക്കും. കീ ഉപയോഗിക്കാതെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ സാധിക്കുന്ന നോബ്, കാല്പാദങ്ങൾക്ക് അനുയോജ്യമായി മുന്നോട്ട് ഘടിപ്പിച്ചിരിക്കുന്ന ഫൂട്ട് റസ്റ്റ്‌, സ്ഥിരതയുള്ള വേഗതയ്ക്ക് വേണ്ടി 6 ഗിയർ ബോക്സ്‌ സിസ്റ്റം, മനോഹരമായി ഘടന ചെയ്തിരിക്കുന്ന ഡ്യൂവൽ സൈലൻസർ, വലിപ്പമുള്ള രണ്ടു ടയറുകളിലുമുള്ള ഡിസ്ക് ബ്രേക്ക്‌ തുടങ്ങിയവ ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ് എന്ന ക്രൂയിസ് ബൈക്കിന്റെ മറ്റ് ആകർഷണമാണ്.

           ഹോളിവുഡ് സിനിമകളിലെ പ്രിയ ബൈക്കായ ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ് ഒരോ വാഹന പ്രേമികളുടെയും സ്വപ്നയാത്രകളിലെ താരങ്ങളാണ്. വിലയേറിയ വാഹന ബ്രാൻഡായ ഹാർലി ഡേവിഡ്സണിന്റെ ഫാറ്റ് ബോയ്  ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ 18 ലക്ഷം ഷോറൂം വിലയിൽ ആരംഭിക്കുന്നു. ലോകത്തെവിടെയും ഇരു ചക്രവാഹനങ്ങളിലെ രാജകീയ യാത്രകൾക്ക് പേരുകേട്ട ഹാർലി ഡേവിഡ്സൺ ബ്രാൻഡിന്റെ ഫാറ്റ് ബോയ് ബൈക്കുകളും അതേ രാജകീയയാത്ര ഉറപ്പ് തരുന്നു.

Read also :  ലംബോർഗിനി ഉറുസ്

വാഹനങ്ങളെകുറിച്ചുള്ള അപ്ഡേറ്റുകൾ ലഭിക്കുവാനായി ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ചേരുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യു  Motor Mechanics

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close