ഐഷാ സുല്ത്താന ക്കെതിരായ രാജ്യദ്രോഹ കേസ്; ഹൈകോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി


Spread the love

കൊച്ചി: ഐഷാ സുല്ത്താന ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചാനൽ ചർച്ചക്കിടെ
ബയോവെപ്പൺ എന്ന പരാമർശം അയിഷ നടത്തിയിരുന്നു . ഇത് സംബന്ധിച്ച പരാതിയിൽ ലക്ഷദ്വീപിലെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് എതിരെ സംവിധായികയും നടിയുമായ ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നിലപാട് തേടുകയായിരുന്നു. കേസിൽ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്ന് അഭിഭാഷകൻ മുഖേന ആവശ്യപ്പെടുകയായിരുന്നു. കേസിൽ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നൽകാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി.

അതേസമയം അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമർശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇത് എങ്ങനെയാണ് കുറ്റകരമാവുകയെന്നും, പോലീസ് കേസ് സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണെന്നുമാണ് വിഷയത്തിൽ ഐഷ സുൽത്താനയുടെ നിലപാട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close