നല്ല ആരോഗ്യത്തിനായി


Spread the love

ഒരു ദിവസം നമ്മൾ അകത്താക്കുന്ന ഊർജം ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണ്. എന്നാൽ, ആവശ്യത്തിനുള്ള പോഷകങ്ങൾ ഇവ നൽകുന്നുമില്ല. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃേദ്രാഗങ്ങൾ, പലതരം അർബുദങ്ങൾ, അസ്ഥിക്ഷയം, ദന്തരോഗം തുടങ്ങിയവയുടെ മുഖ്യകാരണം അനാരോഗ്യകരമായ ആഹാരരീതിയും വ്യായാമത്തിെൻറ അപര്യാപ്തതയുമാണ്. അന്നജം, പൂരിതകൊഴുപ്പുകൾ, മധുരം, ഉപ്പ് എന്നിവ വളരെയധികമുണ്ട് എന്നതാണ്ഇന്നത്തെ ആഹാരരീതിയിലെ പ്രധാന അപാകത.
ഭക്ഷണം ഔഷധം കൂടിയാണ്, അതിനാൽ രുചി മുകുളങ്ങൾക്ക് സംതൃപ്തി നൽകുക മാത്രമാകരുത് ആഹാരം കഴിക്കുന്നതിന്റെ ലക്ഷ്യം. നല്ല ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കണമെന്ന് അറിയാത്തവർ വിരളമാണ്. എന്നാൽ ഇടയ്ക്കെങ്കിലും സമീകൃതാഹാരം കഴിക്കാറുണ്ടോ നിങ്ങൾ? ഇല്ലെന്ന് തന്നെയാകും ഭൂരിഭാഗം പേരുടെയും മറുപടി. ഇഷ്ടമുള്ള ആഹാരം കൂടുതൽ അളവിലും തുടർച്ചയായും കഴിക്കുന്നതാണ് മിക്കവരുടെയും രീതി. അതിനിടയിൽ ആരോഗ്യ ഗുണങ്ങൾ ശ്രദ്ധിക്കാൻ സമയം കണ്ടെത്തുന്നവർ വളരെ കുറവാണ്.
ആരോഗ്യകരമായ ഭക്ഷണശൈലി രൂപപ്പെടുത്താൻ ശരീരത്തിന് എന്തെല്ലാം ആവശ്യമുണ്ട് എന്ന് നാം മനസ്സിലാക്കി വെക്കേണ്ടതുണ്ട്. ഒരുനേരം കഴിക്കുന്ന ആഹാരത്തിെൻറ പകുതി പച്ചക്കറികളും പഴവർഗങ്ങളും ആകണം. ഇവയിൽ കൊഴുപ്പും അന്നജവും കുറവാണ്. എന്നാൽ, ഇവ ശരീരത്തിനാവശ്യമായ നാരുകൾ, വിറ്റമിനുകൾ, ധാതുക്കൾ, ആൻറിഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. ഒപ്പം, ഭക്ഷണത്തിന് സ്വാദും വൈവിധ്യവും നൽകുന്നു. എന്നിരുന്നാലും പച്ചക്കറികൾ പാചകം ചെയ്യുേമ്പാൾ എണ്ണ, കൊഴുപ്പ് എന്നിവ കൂടുതൽ ചേർക്കാതിരിക്കുക.പോഷകാഹാരമെന്നാൽ പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ചേർന്നതാവണം. ഈ അവശ്യ ഘടകങ്ങൾ എല്ലാം അടങ്ങിയെങ്കിൽ മാത്രമേ ഒരു ദിവസം ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ ഘടകങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാകൂ.

ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും നിശ്ചിത പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് ചെയ്യേണതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പുതിയ സാഹചര്യത്തിൽ ആളുകൾ കൂടുതൽ സമയവും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അതിനാൽ വിശപ്പിന് പകരം വ്യത്യസ്ത വിഭവങ്ങൾ കഴിക്കാനുള്ള ആഗ്രഹം വർധിക്കും. മിക്കപ്പോഴും രുചികരമായ വിഭവങ്ങൾ തന്നെ കഴിക്കുന്ന അവസ്ഥ വരുന്നതോടെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കുക. ഇത് പ്രതിരോധ ശേഷി കുറയ്ക്കുന്നതിലേക്കും ആരോഗ്യം മോശമാകുന്നതിലേയ്ക്കും നയിക്കും.
ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ ലഭിക്കുന്നത് മാംസം, മുട്ട, മത്സ്യം, ബീൻസ്, പയറുകൾ, പരിപ്പുകൾ, കടല മുതലായവയിൽനിന്നാണ്. മാംസം ഉപയോഗിക്കുേമ്പാൾ തൊലികളഞ്ഞ ചിക്കൻ പോലുള്ളവയാണ് നല്ലത്. മാട്, ആട്, പന്നി മുതലായവയിൽ കൊഴുപ്പ് അധികമാണ്. അതിനാൽ ഉപയോഗം കുറക്കുക. ഇവ പാകം ചെയ്യുന്നതിനുമുമ്പ് കഴിയുന്നത്ര കൊഴുപ്പ് നീക്കം ചെയ്യുക. എണ്ണ, തേങ്ങ, വെണ്ണ, നെയ്യ്, ഉപ്പ് ഇവയുടെ ഉപയോഗം മിതപ്പെടുത്തുക. ബേക്കിങ്, ബ്രോയ്ലിങ്, ഗ്രില്ലിങ്, നോൺസ്റ്റിക് പാൻ ഉപയോഗിച്ച് എണ്ണകുറച്ച് വറുക്കൽ മുതലായ പാചകരീതികൾ ശീലമാക്കുക.

നിത്യവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. പഴങ്ങൾ മുഴുവനായോ ജ്യൂസ്‌ രൂപത്തിലോ കഴിക്കാം. ഇതുകൂടാതെ തൈര് ചേർത്തോ അല്ലാതെയോ വിവിധ സലാഡുകളുടെ രൂപത്തിലും പച്ചക്കറികൾ കൂടുതലായി കഴിക്കാൻ ശ്രമിക്കണം. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്തമായ പോഷക ഘടകങ്ങൾ ശരീരത്തിലെത്താൻ ഇത് സഹായിക്കും.

പ്രോബയോട്ടിക്സ് അത്യാവശ്യമാണ്: ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ മുഴുവൻ ഉപാപചയ പ്രവർത്തനങ്ങൾക്കും വേഗം കൂട്ടുകയും ചെയ്യുന്ന ഒന്നാണ് പ്രോബയോട്ടിക്‌സ്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ധാരാളം പ്രോബയോട്ടിക്‌സ് ശരീരത്തിലെത്തും. ഇത് കുടലിലെ വിഷാംശങ്ങളെ പുറംതള്ളാൻ പ്രയോജനകരമാണ്. ഇങ്ങനെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടും.
ധാന്യങ്ങളാണ് നമ്മുടെ പ്രധാന ആഹാരം. അന്നജം പ്രദാനം ചെയ്യുന്ന ഇവ വയറ്റിൽ കൊള്ളുന്നത്രയും കഴിക്കുന്ന പതിവ് നിർത്തണം. പകരം ഒരു ഊൺ പാത്രത്തിെൻറ നാലിലൊന്ന് മാത്രം ധാന്യ വിഭവങ്ങൾ എടുക്കുക. തവിടുകളയാത്ത അരി, ഗോതമ്പ്, ചോളം, റാഗി, ഓട്സ് മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം. തവിടു കളയുേമ്പാൾ നാരുകൾ അടക്കമുള്ള ഒരുപാട് പോഷകങ്ങൾ കുറയുന്നു. പാത്രത്തിെൻറ പകുതി പച്ചക്കറികളും ഫലവർഗങ്ങളും എടുക്കുക. ബാക്കി കാൽഭാഗത്ത് മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഒപ്പം ഒരു പാലുൽപന്നവും കൂടിയാകുേമ്പാൾ അത് സമീകൃതാഹാരമായി മാറും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കാനായി ശ്രമിക്കണം.
പല തരം ചട്‌ണികൾ ഉപയോഗിക്കുന്നത് ആരോഗ്യ ഗുണങ്ങൾ വർധിപ്പിക്കുന്നതാണ്. പുതിനയില, മല്ലിയില മുതലായ സസ്യങ്ങൾ ഉപയോഗിച്ച് ചട്‌ണികൾ തയ്യാറാക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണകരമാണ്. പച്ചക്കറികൾ വേവിക്കാതെ അരച്ച് ചേർത്ത് തയ്യാറാക്കുന്ന ചട്‌ണികൾ ആരോഗ്യ ദായകമാണ്. പ്രഭാത ഭക്ഷണത്തോടൊപ്പവും ഉച്ച ഭക്ഷണത്തോടൊപ്പവും ഇത്തരം ചട്‌ണികൾ കഴിക്കുന്നത് പതിവാക്കാൻ ശ്രമിക്കുക.
നല്ല ആരോഗ്യത്തിനായി ഭക്ഷണം എത്ര മാത്രം കഴിക്കുന്നു എന്നതിലല്ല, എന്ത് കഴിക്കുന്നു എന്നതിലാണ് കാര്യം.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close