കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിച്ചാല്‍


Spread the love

‘കര്‍ക്കിടകം’ എന്ന് പറഞ്ഞാല്‍ ആരോഗ്യത്തിനും, ശരീരത്തിനും മനസ്സിനുമെല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്. എന്നാൽ വ്രതാനുഷ്ഠാനങ്ങള്‍ക്കും, ചിട്ടകള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു കാലവുമാണ് ‘രാമായണമാസം’ അഥവാ ‘കര്‍ക്കിടക മാസം’. കർക്കിടക മാസത്തിൽ ഇലക്കറികൾ ധാരാളമായി കഴിക്കണം എന്ന് പഴമക്കാർ പറയറാറുണ്ട്. ആരോഗ്യപരമായി നമ്മുടെ ശരീരത്തിന് ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒരു മാസമാണ് കര്‍ക്കിടക മാസം. ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ വരാൻ സാധ്യതയുള്ള സമയമായതിനാൽ ഈ മാസങ്ങളിൽ ശുദ്ധി പ്രധാനമാണ്.

ഈ മാസത്തിൽ ’10 ഇനം ഇലകൾ’ കറിയാക്കിയോ, തോരനാക്കിയോ തയ്യാറാക്കി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്.

’10 ഇല കറികൾ’ ഏതൊക്കെ എന്ന് നോക്കാം

1) താള്


ഔഷധ ഗുണം ഏറെയുള്ള താള്, ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. ഇവയിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

2) തകരയില


വൈറ്റമിന്‍ എ, സി എന്നിവയും മററ്റ് ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിരിക്കുന്നു. മലബന്ധത്തിനും, നേത്രരോഗത്തിനും, ത്വക് രോഗങ്ങൾക്കും ഇവ കഴിക്കുന്നത് ഉത്തമമാണ്.

3) പയറില


മാംസ്യം, ധാതുക്കൾ,വിറ്റാമിൻ എ,സി എന്നിവ പയറിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പയറിന്റെ ഇല ദഹനശക്തിയും, ശരീരശക്തിയും, വർധിപ്പിക്കും. ശരീരതാപം ക്രമീകരിക്കാനും ഇവയ്ക്ക് കഴിവുണ്ട്. കൂടാതെ, നേത്രരോഗം, ദഹനക്കുറവ്, കരൾവീക്കം എന്നിവയ്ക്കും ഇത് പ്രയോജനകരമാണ്.

4) കൊടുത്തൂവയില

വൈറ്റമിന്‍ എ, കാല്‍സ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധിക്ക് വളരെ നല്ലതാണ്. കൂടാതെ, ദഹനം മെച്ചപ്പെടുത്താനും, വായു, അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ അകറ്റാനും ഇത് ഏറെ ഗുണകരമാണ്.

5) ചെറുകടലാടി ഇല

പനി വരുന്നത് തടയാനും, പനി പെട്ടെന്ന് കുറയുവാനും ഇവ കഴിക്കുന്നത് നല്ലതാണ്.

6) മത്തനില

വൈറ്റമിൻ എ, സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തനില.അത് കൊണ്ട് തന്നെ, നേത്രരോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ ഇവ സംരക്ഷണം നൽകുന്നു.

7) കുമ്പളനില

രക്തശുദ്ധി വരുത്തുന്നതിനും, രക്തസ്രാവം നിയന്ത്രിക്കുന്നതിനും അത്യുത്തമം.കുമ്പളത്തിന്റെ ഇല പതിവായി കഴിക്കുന്നത് ശരീരകാന്തിക്കും, ബുദ്ധികൂർമ്മതയ്ക്കും ഏറെ നല്ലതാണ്.

8) ചെറുചീരയില

ജീവകം “എ”യുടെ കലവറയാണ് ഇവ. കണ്ണിന്റെ രോഗങ്ങളിൽ നിന്ന് നമ്മെ അകറ്റിനിർത്താൻ ഇത് സഹായിക്കും.

9) തഴുതാമയില

ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ തഴുതാമയില, മൂത്ര വർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പിത്തം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കും ,തഴുതാമ ഔഷധമായി നിർദ്ദേശിക്കുന്നു.

10) തൊഴുകണ്ണിയില

പ്രമേഹം, മുറിവ്, വാത രോഗങ്ങൾ,
പാമ്പുവിഷം, ഹൃദ്രോഗം, ചർമ്മരോഗങ്ങൾ ഇവ ശമിക്കാൻ ഈ ഇല സഹായിക്കും.

മേൽപ്പറഞ്ഞ ’10 ഇലകൾ’ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് പത്തിലക്കറി. ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്.
ഭക്ഷണ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട മാസമാണ് കര്‍ക്കിടകം. ആന്റി ഓക്സിഡന്റ്സുകൾ , ധാതുലവണങ്ങൾ , വിറ്റാമിനുകൾ, പ്രോട്ടീനുകൾ, നാരുകൾ എന്നിവയുടെ കലവറയാണ് ഇവ. ദഹനപ്രക്രിയ സുഗമമാക്കാനും, മലശോധന എളുപ്പമാക്കാനും, കുടലിലെ അണുബാധ ഇല്ലാതാക്കാനും, ഇലക്കറികൾ സഹായിക്കുന്നു.കൂടാതെ ഇവ കഴിക്കുന്നതിലൂടെ, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശം നീക്കം ചെയ്യുകയും, ശരീരത്തിലെ ജലാംശം വർധിക്കുകയും, ഉന്മേഷം കൂടുകയും ചെയ്യും.

കറിവേപ്പിലയുടെ ഗുണങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുകറിവേപ്പിലയുടെ അമൂല്യ ഗുണങ്ങളും, കൃഷി രീതിയും

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close