മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം കൈകോര്‍ത്ത്…


Spread the love

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം അണിനിരന്നിരുന്നു. താരപരിവേഷവും സിനിമാതിരക്കുകളുമൊക്കെ മാറ്റി വെച്ചാണ് പലരുമെത്തിയത്. സ്വന്തം വിവാഹം പോലും മാറ്റി വെച്ചാണ് രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം നാട്ടുകാര്‍ ദുരിതത്തില്‍പ്പെട്ടുവെന്നറിഞ്ഞപ്പോള്‍ നിശ്ചയിച്ച വിവാഹം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തിനിറങ്ങിയ താരത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വീട്ടില്‍ പോലും പോവാതെയായിരുന്നു ടൊവിനോ തോമസ് ക്യാംപില്‍ സജീവമായത്. അദ്ദേഹത്തിനും മികച്ച പിന്തുണയാണ് ലഭിച്ചത്.
ദിലീപ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, നീരജ് മാധനവ്, പ്രിയങ്ക, സനുഷ എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിനിരങ്ങിയ സെലിബ്രിറ്റികളുടെ നിര നീളുകയാണ്. കൊച്ചിയിലെ പ്രളയബാധിതരെ സഹായിക്കാനായി തുടങ്ങിയ അന്‍പോട് കൊച്ചിയില്‍ സജീവമായെത്തിയ ചില താരങ്ങളുണ്ട്. ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, പാര്‍വതി, രമ്യ നമ്ബീശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സജീവമായി മുന്നിലുണ്ടായിരുന്നു. കുടുംബസമേതമാണ് ഇന്ദ്രജിത്ത് എത്തിയത്. പാക്കിങ്ങില്‍ സഹായിക്കുന്ന മക്കളുടെ ചിത്രവും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു.
പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മക്കളോടൊപ്പമാണ് ക്യാംപുകളിലേക്കെത്തിയത്. തുടക്കത്തില്‍ പൂര്‍ണ്ണിമയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ആലുവയിലെ കലക്ഷന്‍ സെന്ററിലായിരുന്നു താരങ്ങളെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങളെക്കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജില്ലാഭരണകൂടത്തിനോടൊപ്പം ശക്തമായ ഇടപെടലുകളാണ് താരങ്ങളും നടത്തിയത്. ക്ഷണനേരം കൊണ്ടാണ് പലരും ക്യാംപുകളിലേക്ക് സഹായങ്ങളുമായെത്തിയത്.
പൂര്‍ണ്ണിമയും രമ്യ നമ്ബീശനും പാര്‍വതിയുമൊക്കെ ക്യാംപില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നതിനിടയിലാണ് മഞ്ജു വാര്യരും ഇവര്‍ക്കൊപ്പമെത്തിയത്. കുട്ടനാട്ടിലെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി താരം നേരിട്ടെത്തിയിരുന്നു. കലക്ഷന്‍ സെന്ററില്‍ നിന്നും ക്യാംപുകളിലേക്ക് പോവുന്ന ട്രക്കിന് വെന്നിക്കൊടി കാണിച്ചത് മഞ്ജു വാര്യരായിരുന്നു. കൊച്ചിയില്‍ നിന്നും തലസ്ഥാന നഗരിയിലെ ക്യാംപുകളിലേക്കായിരുന്നു താരം പോയത്.
ജില്ലയിലെ വിവിധ ക്യാംപുകളിലേക്കുള്ള സാധനങള്‍ എത്തിക്കാനായുള്ള ദൗത്യത്തിലായിരുന്നു ഇവര്‍. കുഞ്ചാക്കോ ബോബനും പ്രിയയും ഇവര്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. സെന്ററുകളിലേക്കെത്തുന്ന സാധനങ്ങള്‍ കൃത്യമായ കവറുകളിലാക്കിയും ട്രക്കുകളിലേക്ക് കയറ്റുന്നതിനായി സഹായിച്ചും താരങ്ങള്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close