കേരളം വീണ്ടുമൊരു പ്രളയത്തിലേക്കോ?


Spread the love

കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ വീണ്ടും ആശങ്ക ഉയർത്തി വ്യാപക മഴ. വടക്കൻ ജില്ലകളിലാണ് മഴ കൂടുതലായി വ്യാപകമാകുന്നത്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, വയ്യനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വരുന്ന മൂന്ന് ദിവസം കേരളത്തിൽ വ്യാപകമായി മഴ പെയ്യുവാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ പ്രധാന നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. മഴ വ്യാപകമായതോടെ പലയിടത്തും മണ്ണിടിച്ചിലും, ചെറു വെള്ളപ്പൊക്കങ്ങളും ഉണ്ടായി. മിക്ക ജില്ലകളിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളിൽ നന്നായി മഴ ലഭിക്കുന്നുണ്ട്. അട്ടപ്പാടിയിൽ 33 K.V ലൈൻ ടവർ കടപുഴകി വീണ് അട്ടപ്പാടി ജനത ഇരുട്ടിലായി. കനത്ത മഴയിൽ ഭവാനി പുഴ കര കവിഞ്ഞു ഒഴുകുകയാണ്. ട്രോളിങ് നിരോധനം കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ മത്സ്യ തൊഴിലാളികൾ കടലിൽ പോയാൽ മതി എന്ന് അറിയിച്ചിട്ടുണ്ട്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യത ഉണ്ട്. കനത്ത മഴയെ തുടർന്ന് കേരളത്തിലെ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പ്രധാനമായും ഇടുക്കി ജില്ലയിലെ കല്യാർ കുട്ടി, പാമ്പ്ള  അണക്കെട്ടുകൾ 50 സെന്റിമീറ്റർ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അതിനാൽ മുതിരം പുഴ, പെരിയാർ നദി തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗല ഡാമുകളുടെ ഷട്ടറുകൾ തുറന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കുളം, പേപ്പാറ അണക്കെട്ടുകൾ ഷട്ടർ ഉയർത്തിയിട്ടുണ്ട്. തൃശൂർ പെരിങ്ങൽകൂത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചാലക്കുടി നദീ തീരത്ത് ഉള്ളവരോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആവശ്യം വന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുവാനുള്ള ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. അതിനായി ഉള്ള ജാഗ്രത നിർദേശങ്ങൾ സബ് കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. 

എന്നാൽ മുല്ലപ്പെരിയാർ, ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകളിലെ ജല നിരപ്പിൽ ആശങ്ക വേണ്ട എന്ന് ജല വിഭവ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 118 അടിയാണ്. ഇതിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ഇടുക്കി അണക്കെട്ടിൽ 54% ജലമേ ആയിട്ടുള്ളു. മഴ പെട്ടന്ന് കൂടിയാൽ ഡാമുകൾ ഒന്നിച്ചു തുറക്കുന്ന സാഹചര്യം ഒഴിവാക്കുവാനാണ് ചെറു ഡാമുകൾ ആദ്യമേ തുറക്കുന്നത്. മഴക്കാലത്തിനു മുൻപേ തന്നെ ഡാമുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ഡാമുകളുടെ പ്രവർത്തനം നിരീക്ഷിക്കുവാനായി തുറന്നു എന്ന് ജല വിഭവ വകുപ്പ് അറിയിച്ചു. ‎

Read also : ഇന്ത്യയിൽ 25 വയസ്സ് തികച്ചു മൊബൈൽ ഫോൺ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close