ബിയർ നിർമ്മാതാക്കളായ ഹെയ്നകെൻ ഇനി മുതൽ ഷൂസുകളും നിർമ്മിക്കും. അതും ബിയർ നിറച്ച ഷൂസുകൾ… !


Spread the love

പുത്തൻ പരീക്ഷണങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത മേഖലയാണ് ഫാഷൻ രംഗം. ഓരോ ദിനവും പലവിധ ഫാഷനുകളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വിപണിയിൽ ഇറങ്ങികൊണ്ടിരിക്കുന്നുണ്ട്. ലോക പ്രശസ്ത ബിയർ നിർമ്മാതാക്കളായ ഹെയ്നകെൻ ഇപ്പോളിതാ പുതിയ തരം ഷൂസുകൾ നിർമ്മിക്കാൻ പോകുകയാണ്. വെറും ഷൂസല്ല, സോളുകളിൽ ബിയർ നിറച്ചിട്ടുള്ള ഒന്നാന്തരം ബിയർ ഷൂസാണ് കമ്പനി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ഈ ഷൂസിന് ഹെയ്‌നകിക്സ് എന്ന് പേരും നൽകിയിട്ടുണ്ട്. ഈ ഷൂസിന്റെ താഴ്ഭാഗത്തെ സോൾ സുതാര്യമായാണ് രൂപകൽപന ചെയ്തത്. ഇതുവഴി ഉള്ളിൽ നിറച്ചിരിക്കുന്ന ബിയർ നമ്മുക്ക് കാണാനും സാധിക്കും.

ഫാഷൻ ഡിസൈൻ മേഖലയിലെ പ്രശസ്ത ഷൂസ്‌ ഡിസൈനറായ ഡോമിനിക് സിയാബ്രോണുമായി കൂടിചേർന്നു കൊണ്ടാണ് ഹെയ്‌നകെൻ പുതിയ ഹെയ്നകിക്സ് ഷൂസുകൾ രൂപകൽപന ചെയ്തത്. ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയ ഷൂസിൽ പ്രേത്യേക തരം ഇൻജെക്ഷൻ രീതികൾ ഉപയോഗിച്ച് കൊണ്ടാണ് ബിയർ നിറക്കുന്നത്. ലോകത്തുള്ള മുഴുവൻ ബിയർ ആരാധകർക്കും വേണ്ടി ഒരു ബിയർ ഓപ്പണറും ഷൂസിന്റെ മുകൾ ഭാഗത്ത് നൽകിയിട്ടുണ്ട്. ഒട്ടാകെ 32 ജോഡി ഹെയ്‌നെകിക്സ് ഷൂസുകൾ പുറത്തിറക്കാനാണ് കമ്പനി തീരുമാനമിട്ടിരിക്കുന്നത്. ഇതിൽ ഏഴെണ്ണം സിംഗപ്പൂരിൽ നടക്കുന്ന പ്രൊജക്റ്റ്  ഇവന്റിൽ പ്രദർശിപ്പിക്കും. മറ്റുള്ളവ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഹെയ്‌നെകൻ ബിയർ ആരാധകർക്ക് വേണ്ടി വില്പനയ്ക്ക് വെക്കും.

ഹെയ്നകെൻ അവരുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് വഴിയാണ് പുതിയ ഷൂസ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. പോസ്റ്റ്‌ വന്ന് നിമിഷങ്ങൾ കൊണ്ട് തന്നെ ഹെയ്‌നകിക്സ് ഷൂസ് വിവിധ ഫാഷൻ മീഡിയകളിൽ തരംഗമായി മാറിയിരുന്നു. Chunky, sandwich തുടങ്ങിയ വ്യത്യസ്ത തരം സ്നീക്കറുകൾ ഏറ്റെടുത്ത ജനങ്ങൾ ഹെയ്‌നകിക്സ് ഷൂസും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഹെയ്‌നെകൻ  പ്രതീക്ഷിക്കുന്നത്. പുതിയ ഷൂസിന്റെ ഡിസൈനിൽ ആകൃഷ്ടരായവർ ഇതെങ്ങനെ സ്വന്തമാക്കാൻ പറ്റുമെന്ന ചോദ്യവുമായി രംഗത്ത് വന്നിട്ടുമുണ്ട്.

English summary:- new shoes named heinekiks introduced by famous beer manufacturer heineken. The sole of the shoes are filled with actual

Read also അടിമുടി മാറ്റങ്ങളുമായി വാഹന ഇൻഷുറൻസ്. പേ ഹൗ യു ഡ്രൈവ് / പേ ആസ് യു ഡ്രൈവ് പോളിസികളെ കുറിച്ച് കൂടുതൽ അറിയാം..

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close