ഭാരതത്തിന്റെ ധീര രക്തസാക്ഷി : ഹേമന്ത് കർക്കറെ


Spread the love

അനേകം ധീര രക്തസാക്ഷികളുള്ള രാജ്യമാണ് ഭാരതം. നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം പലരുടെയും രക്തസാക്ഷിത്വത്തിന്റെ ഫലമാണെന്ന് നി:സ്സംശയം പറയാം. എന്നാൽ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം, ഇവർ രക്തസാക്ഷിത്വം വഹിക്കുന്നത് ഒരിക്കലും സ്വന്തം ലാഭത്തിനോ, കുടുംബത്തിനോ വേണ്ടിയല്ല, മറിച്ച് നാം ഓരോരുത്തർക്കും വേണ്ടിയാണ്. അതിനാൽ ഇവരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ കടമയാണ്. അത്തരത്തിലുള്ള ഒരു ധീര രക്തസാക്ഷിയാണ് മുംബൈ പോലീസ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (Anti Terrorist Squad) അംഗം ആയിരുന്ന ഹേമന്ത് കർക്കറെ. തന്റെ രാജ്യത്തിനുവേണ്ടി അദ്ദേഹം ജീവൻ വെടിഞ്ഞിട്ട് ഇപ്പോൾ13- വർഷമാകുന്നു. ഭാരതത്തെ തച്ചുടയ്ക്കുവാൻ വന്ന തീവ്രവാദികൾക്കു മുന്നിലേക്ക് ഒന്നിനെയും ഭയക്കാതെ സധൈര്യം ചെന്ന് ഒടുവിൽ രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ അദ്ദേഹം ഒരോ ഭാരത പൗരനും മാതൃകയാണ്.

1954 ഡിസംബർ 12-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഹേമന്ത് കർക്കറെ ജനിച്ചത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. വാർദ്ധയിലെ ചിത്തരജ്ഞൻ ദാസ് മുൻസിപ്പൽ പ്രൈമറി സ്കൂളിലും, ന്യൂ ഇംഗ്ലീഷ് ഹൈ സ്കൂളിലുമായിരുന്നു അദ്ദേഹം സ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് നാഗ്പൂർ വിശ്വേശരയ്യാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദമെടുത്തു.പഠനത്തിനു ശേഷം ആദ്യം , ഇന്ത്യ ഗവണ്മെന്റിനു കീഴിലുള്ള ‘നാഷണൽ പ്രോഡക്റ്റിവിറ്റി കൗൺസിലിലും’, പിന്നീട് ‘ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിലും’ കുറച്ചു കാലം സേവനം അനുഷ്ഠിച്ചിരുന്നു.

എന്നാൽ താൻ ആഗ്രഹിച്ച മേഖല ഇതൊന്നുമ ല്ലായിരുന്നു എന്ന് മസ്സിലാക്കിയ ഹേമന്ത് കർക്കറെ, സിവിൽ സർവ്വിസ് ലക്ഷ്യം വെച്ചു. അവിടെയും അദ്ദേഹം മികച്ച രീതിയിൽ പ്രകടനം കാഴ്ച വെച്ചു. ഒടുവിൽ തന്റെ സ്വപ്നം പോലെ 1982 – ബാച്ചിലെ ഐ. പി. എസ് ഉദ്യോഗസ്ഥ നായി മുംബൈ പോലീസ് ജോയിന്റ് കമ്മീഷണർ പദവിയിൽ സേവനം ആരംഭിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ (Research and Analysis Wing) ലും 7 വർഷത്തോളം ഹേമന്ത് കക്കാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ താൻ ഏറ്റെടുക്കുന്ന ഉദ്യമത്തിലെ ല്ലാം അദ്ദേഹം തൻ്റെ പ്രാവീണ്യം ചെലുത്തി. വളരെ പെട്ടന്നു തന്നെ ഹേമന്ത്‌ കർക്കറെ എന്ന ഉദ്യോഗസ്ഥൻ മുംബൈ പോലീസിനുള്ളിൽ ശ്രദ്ധ നേടി. മേലുദ്യോഗസ്ഥന്മാർ അദ്ദേഹത്തിന്റെ പ്രവർത്തന മികവിൽ ആകൃഷ്ടരാകുകയും കൂടുതൽ ഉദ്യമങ്ങൾ വിശ്വാസ്യതയോടെ ഏൽപ്പിക്കുവാനും തുടങ്ങി. അങ്ങനെ മുംബൈ പോലീസിന്റെ നട്ടെല്ലായി ഹേമന്ത് കർക്കറെ മാറി.

2006 ൽ ഇന്ത്യയിൽ നടന്ന മാലെഗാൺ ബോംബ് ആക്രമണത്തെക്കുറിച്ച് നടന്ന അന്വേഷണത്തിലൂടെയാണ് ഹേമന്ത് കർക്കറെ എന്ന പേര് രാജ്യം മുഴുവൻ പ്രസിദ്ധി നേടിയത്. അന്ന് അദ്ദേഹം മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു. 2006 സെപ്റ്റംബർ 8 – നായിരുന്നു മഹാരാഷ്ട്രയിലെ മാലെഗാണിലും, ഗുജറാത്തിലെ മോദാസയിലും 8-ഓളം മരണങ്ങളും, 80 ഓളം പരിക്കേറ്റതുമായ സീരിയൽ ബോംബ് ബ്ലാസ്റ്റ് ഉണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി നിരവധി ബോംബുകൾ കണ്ടെത്തുകയുണ്ടായി. ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിലൂടെ 2008 ഒക്ടോബറിൽ ഈ കേസുമായി ബന്ധപ്പെട്ട് ,

മുൻ എ. ബി.വി.പി നേതാവ ടക്കം 11 പേരെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. പിടിയിലായ വരിൽ ഭൂരിഭാഗവും ഹിന്ദു സംഘടനയായ അഭിനവ ഭാരതിലും, സംഘ പരിവാറിലും പ്രവർത്തിക്കുന്നവരാ യിരുന്നു. ഇത് അന്നത്തെ പ്രബല ഹിന്ദു സംഘടനകളെയും, ബി. ജെ.പി നേതാക്കളെയും ചൊടിപ്പിച്ചു. ഇവർ ഒന്നടങ്കം ഹേമന്ത് കർക്കറെയ്ക്കെതിരായി. ആരുടേയും മുന്നിൽ തന്റെ ജോലിയോടുള്ള സത്യസന്ധതയും, ആത്മാർത്ഥതയും പണയം വെയ്ക്കുവാൻ അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ ഭീകരവാദത്തിൽ ഹിന്ദു സംഘടനകൾക്കും പങ്കുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് ഹേമന്ത് കർക്കറെയും സംഘവുമാ യിരുന്നു.

ഇന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു . അദ്ദേഹം ഉൾപ്പടെ പല ദേശീയ ബി. ജെ. പി നേതാക്കളും, ശിവസേന, തുടങ്ങി മറ്റു ഹിന്ദു സംഘടനകൾ ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെതിരായി മുറവിളി കൂട്ടി. ഇത് ഇന്ത്യയിലെ മുസ്ലിം ജനതയെ പ്രീതിപ്പെടുത്തുവാനുള്ള പോലീസിന്റെ നയമാണെന്ന വാദമുയർത്തുകയും രാജ്യത്ത് ഒരു മത സ്പർദ്ധക്ക് കളമൊരുക്കുകയും ചെയ്തു. എന്നാൽ ഇതിലൊന്നും ഹേമന്ത് കർക്കറെ എന്ന ധീരനായ പോലീസ് ഓഫീസർ കുലുങ്ങിയില്ല. ഉന്നതരിൽ നിന്നും പല രീതിയിൽ സമ്മർദ്ദമുണ്ടായി. കൂടാതെ തന്റെ കുടുംബത്തിനും ഭീഷണി ഉണ്ടായി. എന്നാൽ അതൊന്നും വക വെയ്ക്കാതെ അദ്ദേഹം മുൻപോട്ട് പോയി.

തന്റെ ഓദ്യോഗിക ജീവിതത്തിൽ ആരുടേയും മുൻപിൽ, ഒന്നിന്റെയും പേരിൽ മുട്ടുകുത്താത്ത ആ ഓഫീസർ, ഒടുവിൽ മരണത്തെയും സധൈര്യം നേരിട്ടു. 2008 നവംബർ 26 – നായിരുന്നു ആ സംഭവം. അന്ന് രാത്രി തന്റെ കുടുംബവുമൊത്തു ഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹത്തിന്, മുംബൈ ഛത്രപതി ശിവജി ടെർമിനസിൽ ഭീകരവാദി ആക്രമണം നടക്കുന്നു എന്ന ഫോൺ കാൾ സന്ദേശമെത്തി. സന്ദേശമ റിഞ്ഞയുടൻ തന്റെ ബുള്ളറ്റ് പ്രൂഫും, ഹെൽമെറ്റും ധരിച്ച് അവിടെയെത്തിയെങ്കിലും, ഭീകരവാദികൾ മുംബൈ കാമ ആൻഡ് അബ്ലിസ് ആശുപത്രിയിലേക്ക് നീങ്ങി എന്ന വിവരമാണ് ലഭിച്ചത്. ഉടൻ തന്നെ മറ്റു രണ്ട് ഓഫീസർമാർ ആയ വിജയ് സലാസ്കർ, അശോക് കാംതെ, കൂടാതെ 4 കോൺസ്റ്റബിൾമാരോടും കൂടി ക്വാളിസ് കാറിൽ അദ്ദേഹം ഹോസ്പിറ്റലിലേക്ക് തിരിച്ചു.

യാത്രാ മദ്ധ്യേ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ ഒരു ചുവന്ന കാറിനു പിന്നിൽ 2 തീവ്രവാദികൾ മറഞ്ഞു നിൽക്കുന്നു എന്ന വയർലെസ് സന്ദേശം ഇവർക്ക് ലഭിച്ചു. തുടർന്ന് ഇവർ ആ കാർ അന്വേഷിച്ചു കണ്ടെത്തുകയും, ഇവരെ കണ്ടയുടൻ തന്നെ അതിന് പിന്നിൽ മറഞ്ഞു നിന്നിരുന്ന രണ്ട് തീവ്രവാദികൾ ഓടി രക്ഷപെടുവാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ വാഹനത്തിലിരുന്ന ഓഫീസറായ അശോക് കാംതെ അവർക്ക് നേരെ വെടിയുതിർത്തു. ഒരാളുടെ കൈയിൽ വെടിയേൽക്കുകയും, കയ്യിലു ണ്ടായിരുന്ന എ. കെ – 47 അകലേക്ക്‌ തെറിച്ചു മാറി,ആ ഭീകരവാദി വീഴുകയും ചെയ്തു ചെയ്തു. ഇതായിരുന്നു മുംബൈ ഭീകരവാദ കേസിൽ പോലീസ് ജീവനോടെ പിടിച്ച പ്രതി അജ്മൽ കസബ്. ഈ ഉദ്യോഗസ്ഥന്മാരുടെ കൃത്യമായ ഇടപെടൽ മൂലമാ യിരുന്നു കസബ് പോലീസ് പിടിയിലായത് . തുടർന്ന് അവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു തീവ്രവാദിയായ ഇസ്മായിൽ ഖാൻ ഇവരുടെ വാഹനത്തിന് നേരെ എ. കെ 47 തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് കോൺസ്റ്റബിൾ ഒഴികെ 6 പേരും മരണമടഞ്ഞു.

എന്നാൽ ഹേമന്ത് കർക്കറെയുടെ മരണത്തിൽ അനേകം ദുരൂഹതകൾ പല കോണുകളിൽ നിന്നുമുയർ ന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ, തീവ്രവാദികളിൽ നിന്നും പോലീസ് പിടിച്ചെടുത്ത തോക്കുകളിലെ വെടിയുണ്ടകളയുമായി സാദൃശ്യമുള്ളതായിരിയുന്നില്ല. ഇദ്ദേഹത്തിന് നൽകിയിരുന്ന ബുള്ളറ്റ് പ്രൂഫ് നിലവാരമില്ലാത്തതായിരുന്നെന്നും വാദങ്ങൾ ഉയർന്നു. അങ്ങനെ ഹേമന്ത് കർക്കറെയുടെ മരണത്തിൽ പലരും പല ആരോപണങ്ങൾ ഉന്നയിച്ചു. രാജ്യത്തിന് വേണ്ടി നടത്തിയ ധീര പോരാട്ടം മുൻ നിർത്തി ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തിന് 2009 ൽ മരണാനന്തര ബഹുമതിയായി അശോക ചക്രം നൽകി ആദരിച്ചു. അങ്ങനെ തന്റെ ജീവിതത്തിലെ വിലയേറിയ കാലം രാജ്യത്തിനായി മാറ്റി വെച്ച ഹേമന്ത് കർക്കറെ എന്ന ധീരനായ പോലീസ് ഓഫിസർ ഒടുവിൽ തന്റെ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ചു.

Read more:https://exposekerala.com/vijay-salaskar/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close