പരാതി എത്തിയപ്പോള്‍ 5,714 രൂപ 300 രൂപയായി… പരാതിയുണ്ടെങ്കിലേ നടപടിയും ഉള്ളൂ


Spread the love

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ എത്തിയ വൈദ്യൂതി ബില്‍ മിക്കവര്‍ക്കും ഷോക്കേല്‍ക്കുന്നതായിരുന്നു. സാധാരണയായി ലോക്ഡൗണില്‍ എല്ലാവരും വിട്ടില്‍ ഉണ്ടായിരുന്നതിനാല്‍ വൈദ്യൂതി ഉപയോഗം കൂടുതലായിരുന്നു എന്നത് വാസ്തവം. എന്നാല്‍ ഒരു വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യൂതിക്ക് ഒരു പരിതിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. വീട്ടില്‍ സാധാരണയുള്ള ബള്‍ബുകളും ഇലക്ട്രോണിക് ഉപകരണമായി ഒരു ടിവിയും മാത്രമുള്ള വീട്ടിലെ ബില്‍ 1000 രൂപയില്‍ കൂടുതല്‍. കഴിഞ്ഞദിവസം അടഞ്ഞു കിടന്ന വീടിന് വന്‍ തുക വൈദ്യുതി ബില്‍ ഈടാക്കിയതിനെതിരെ മധുപാല്‍ നല്‍കിയ പരാതി വാര്‍ത്തയായോടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചര്‍ച്ചയാകുന്നത. മധുപാല്‍ നല്‍കിയ പരാതിയില്‍ കെഎസ്ഇബി നടപടി എടുക്കുകയും ചെയ്തിരുന്നു. മധുപാലിന്റെ നാല് മാസമായി അടഞ്ഞു കിടന്ന വീടിനാണ് 5,714 രൂപ വൈദ്യുതി ബില്‍ വന്നത്. കെഎസ്ഇബി ചെയര്‍മാനോട് നേരിട്ട് പരാതിപ്പെട്ടതോടെ നടപടിയായി. 5,714 രൂപ 300 രൂപയായി കുറഞ്ഞു.
മധുപാലിന്റെ പേരൂര്‍ക്കട സെക്ഷനിലുള്ള വീട് ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെയാണ് ഇത്ര വലിയ തുക വൈദ്യുതി ബില്ലായി നല്‍കിയത്. വീട് പൂട്ടി കിടക്കുകയാണെന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നുമായിരുന്നു മധുപാലിന്റെ ആരോപണം. മധുപാല്‍ പരാതി ഉന്നയിച്ചതോടെ പരാതി പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ല് കുത്തനെ കുറഞ്ഞത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ മീറ്റര്‍ റീഡിങ് എടുത്തില്ലെന്നും ഇക്കാരണത്താല്‍ മുന്‍ മാസങ്ങളിലെ റീഡിങ്ങിന്റെ ശരാശരി എടുത്താണ് തുക നിശ്ചയിച്ചതെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. പേരൂര്‍ക്കട മണ്ണാമൂലയില്‍ മധുപാല്‍ വാങ്ങിയ വീടിനാണ് വലിയ തുക വൈദ്യുതി ബില്ലായി വന്നത്. കഴിഞ്ഞ ജനുവരിയിലാണ് മധുപാല്‍ ഈ വീട് വാങ്ങിയത്. ഫെബ്രുവരി 1 ന് ഇവിടെ താമസിച്ചിരുന്നവര്‍ ഒഴിഞ്ഞു. അതിന് ശേഷം മാര്‍ച്ചില്‍ ലഭിച്ച വൈദ്യുതി ബില്‍ 2000 രൂപയായിരുന്നു. ഇതിന് ശേഷം മധുപാല്‍ ഈ വീട്ടില്‍ താമസിച്ചിട്ടില്ല. ഈ മാസം നാലിനാണ് 5714 രൂപയുടെ ബില്‍ വന്നത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close