ഗൃഹോപകരണങ്ങളുടെ ആയുസ്സ് ഇല്ലാതാക്കുന്ന മോശം ശീലങ്ങൾ…!


Spread the love

നമ്മൾ വളരെയധികം ആഗ്രഹിച്ചും ഇഷ്ടപ്പെട്ടും  സ്വന്തമാക്കുന്ന ഗൃഹോപകരണങ്ങൾ പലപ്പോളും അധിക കാലം ഈടുനിൽക്കാതെ തന്നെ കേടായിപോകാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലൊക്കെ നമ്മൾ ഉപകരണം നിർമ്മിച്ച കമ്പനിയെയാണ് കുറ്റപ്പെടുത്താറുള്ളത്. പക്ഷെ പലപ്പോഴും നമ്മളുടെ ശ്രദ്ധക്കുറവുകൾ കാരണമാണ് ഉപകരണങ്ങൾക്ക്‌ ഇത്തരം കേടുപാടുകൾ സംഭവിക്കുന്നത്. പിന്നീട് ഈ കേടുപാടുകൾ നന്നാക്കിയെടുക്കാൻ വളരെയധികം ചെലവും ഉണ്ടാവാറുണ്ട്. ഓരോ ഉപകരണങ്ങൾക്കും പലതരം റിപ്പയറിങ് ചാർജാണ് സർവീസ് സെന്ററുകൾ ഈടാക്കുന്നത്. ഉപകരണത്തിന്റെ മൊത്തം തുകയുടെ അത്രയും വരുന്ന സർവീസ് ബില്ലുകൾ കണ്ടും നാം ഞെട്ടിപോകാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പല ഉപകരണങ്ങളും അതിന്റെ ശരിയായ രീതിയിൽ  ഉപയോഗിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള നഷ്ടങ്ങൾ നമുക്ക് സംഭവിക്കുന്നത്. ഇത്തരത്തിൽ  ഗൃഹോപകാരങ്ങളുടെ ആയുസ്സിനെ തന്നെ മോശമായി ബാധിക്കുന്ന നമ്മുടെ ചില  ദുശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

കേരളത്തിലെ മിക്ക വീടുകളിലുമുള്ള ഉപകരണമായ വാഷിംഗ്‌ മെഷീനിൽ നിന്ന് തന്നെ തുടങ്ങാം. വീട്ടിലെ വാഷിംഗ് മെഷീനുകൾ പ്രവർത്തിപ്പിക്കുമ്പോൾ അസാധാരണമായ ശബ്ദം കേൾക്കാറുണ്ടോ? അങ്ങെനെ ഉണ്ടെങ്കിൽ ഇനി അലക്കുമ്പോൾ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വസ്ത്രങ്ങൾ കഴുകുന്നതിന് മുമ്പ് അവയുടെ പോക്കറ്റുകളിൽ നാണയങ്ങളും മറ്റ് പേപ്പറുകളും ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തണം. റിങ്ങുകൾ ഉള്ള കർട്ടനുകൾ, അലങ്കാരപണികളുള്ള ഡ്രെസ്സുകൾ തുടങ്ങിയവ വാഷിംഗ്‌ മെഷീനിൽ ഇടുമ്പോൾ പ്രേത്യേക തരം വാഷിംഗ്‌ കവറുകളിൽ ഇട്ടുകൊണ്ട് അലക്കാൻ ശ്രമിക്കുക. കട്ടിയുള്ള വസ്തുക്കൾ മെഷീനിൽ പെട്ടുപോയാൽ വാഷറിന്റെയും ഡ്രയറിന്റെയും ഡ്രമ്മോ മറ്റേതെങ്കിലും ആന്തരിക ഭാഗങ്ങളോ കേട് സംഭവിക്കാൻ  സാധ്യതയുണ്ട്.

ഫ്രിഡ്ജുകളിൽ ആവിശ്യത്തിലധികം സാധനങ്ങൾ  നിറക്കുന്ന ശീലമുള്ളവരാണ് നമ്മൾ. ഫ്രിഡ്ജുകളുടെ മെക്കാനിസമോ എയർഫ്ലോയോ ഒന്നും നോക്കാതെ സാധനങ്ങൾ വെക്കുന്നത് അവയുടെ പ്രവർത്തനത്തെ തന്നെ മോശമായി ബാധിക്കും. തണുപ്പ് പുറത്ത് വിടുന്ന എയർ വെന്റുകൾ മറച്ചുക്കൊണ്ട് പോലും പലരും സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. കൂടാതെ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റാൻ പറ്റുന്ന ടെമ്പറേച്ചർ കണ്ട്രോളും ശരിയായി ഉപയോഗിക്കണം. പാത്രങ്ങളും മറ്റുമെല്ലാം കഴുകാൻ ഉപയോഗിക്കുന്ന ബേസിനുകളിൽ ബ്ലോക്ക്‌ അല്ലെങ്കിൽ ലീക്കാവുന്ന പ്രശ്നം എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.? ശരിയായ രീതിയിൽ ഫിൽറ്ററേഷൻ ഇല്ലാത്തതും ബേസിനിൽ ചൂടുവെള്ളം ഒഴിക്കുന്നത് കൊണ്ടുമാണ് പലപ്പോഴും ഇങ്ങനെയുണ്ടാവുന്നത്. ചൂട് വെള്ളം ഒഴിക്കുമ്പോൾ ബേസിന്റെ ഔട്ടർ പൈപ്പുകൾ ബന്ധപ്പിക്കാൻ ഉപയോഗിച്ച പശയും മറ്റും ഉരുകിപോകും. ഇത് ലീക്കേജിന് വഴിയൊരുക്കും. ശരിയായ ഫിൽറ്ററുകൾ ഇല്ലാത്തതും ഉള്ള ഫിൽറ്റർ സമയബന്ധിതമായി ക്ലീൻ ചെയ്യാത്തതും ബ്ലോക്ക് ഉണ്ടാക്കാൻ കാരണമാകും.

ഓരോ ഗൃഹോപകണരങ്ങൾക്കും വ്യത്യസ്തമായ ക്ലീനിങ് രീതികളാണ് ഉണ്ടാവുക. ഇത്തരം രീതികൾ ഉപകരണത്തിന്റെ കൂടെയുണ്ടാവുന്ന യൂസർ മാന്വലിൽ വ്യക്തമായി രേഖപ്പെടുത്താറുണ്ട്. അത് അനുസരിച്ചു മാത്രം ഉപകരണങ്ങൾ ക്ലീൻ ചെയ്യാൻ ശ്രമിക്കണം. മാന്വൽ കയ്യിൽ ഇല്ലെങ്കിൽ ഉപകരണം നിർമ്മിച്ച കമ്പനിയുടെ വെബ്‌സൈറ്റിൽ എല്ലാവിധ അറിയിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഈ കാര്യങ്ങൾ ഒക്കെ വ്യക്തമായി പിന്തുടർന്നാൽ നമ്മുടെ പ്രിയപ്പെട്ട ഗൃഹോപകരണങ്ങൾ കൂടുതൽ കാലം ഈടുനിൽകും. അതിന് പുറമെയുണ്ടാവുന്ന കേടുപാടുകൾ ശരിയാക്കാൻ ഹോം അപ്ലയൻസസ്‌ ടെക്‌നിഷ്യൻമാരുടെ സേവനം തേടാവുന്നതാണ്. പല കമ്പനികളിലും ഉയർന്ന സാങ്കേതിക പരിജ്ഞാനം കൈവരിച്ച ഹോം അപ്ലയൻസസ്‌ ടെക്‌നിഷ്യൻമാർ ഉണ്ടാവും. അവ കൂടാതെ സ്വതന്ത്രമായി വർക്ക്‌ ചെയ്യുന്ന ടെക്‌നിഷ്യൻമാരും നമ്മുടെ നാട്ടിലുണ്ട്. ലോകത്തെമ്പാടും ആവശ്യകതയുള്ള മേഖല ആയതിനാൽ ഇത്തരം ഹോം അപ്ലയൻസസ്‌ ടെക്‌നിഷ്യൻമാർക്ക് ഉയർന്ന തൊഴിൽ സാധ്യതയും അതുപോലെ മെച്ചപ്പെട്ട ശമ്പളവും ലഭിക്കാറുണ്ട്.

ഇന്ത്യയിലെ ഗൃഹോപകരണ വിപണി ദിനംപ്രതി  വളർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ വേൾപൂൾ, ജാപ്പനീസ് ബ്രാൻഡുകളായ സോണി, പാനാസോണിക്, ഡൈകീൻ, ഹിറ്റാച്ചി, മിസ്‌തുബിഷി ഹോളണ്ടിലെ ഫിലിപ്സ്, ജർമ്മൻ ബ്രാൻഡുകളായ ബോഷ്, സീമെൻസ് തുടങ്ങിയ കമ്പനികൾ ഒരുപാട് വർഷങ്ങൾ മുന്നേ ഇന്ത്യയിൽ വ്യാപാരം നടത്തുന്നുണ്ട്. ഈ കമ്പനികളുടെ നിരവധി ഷോറൂമുകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലകൊള്ളുന്നുമുണ്ട്. ഇവയിൽ പലതും പല തരത്തിലുള്ള തൊഴിലവസരങ്ങൾ വർഷംതോറും ഹോം അപ്ളയൻസസ്‌ ടെക്‌നിഷ്യൻമാർക്കായി മാറ്റിവെക്കാറുണ്ട്. ഇതിന് സമാനമായി വിദേശ രാജ്യങ്ങളിലും ഒട്ടനവധി തൊഴിലവസരങ്ങൾ ഹോം അപ്ലയൻസസ്‌ മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ന് ലഭിക്കുന്നുണ്ട്. ഹോം അപ്ലയൻസസ്‌ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 100% ജോലി ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

 

English summary :- habits that ruins your home appliances.  scope of home appliances technicians. Jobs

Read alsoഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close