അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം


Spread the love

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്നത്. വിപണിയിലെ ഫിഷ്‌ ഫീഡുകളുടെ വില തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മത്സ്യങ്ങളുടെ ഗുണ നിലവാരവും, നിറവും വർധിപ്പിക്കാൻ നൽകുന്ന ‘സ്പൈറുലീന’ പോലുള്ള ഫിഷ്‌ ഫീഡിന്റെ വില സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. എന്നാൽ കുറഞ്ഞ ചിലവിൽ സ്പൈറുലീനയുടെ അതേ ഗുണമേന്മയുള്ള തീറ്റ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

മുരിങ്ങയില ആണ് ഈ തീറ്റയിലെ പ്രധാന ഘടകം. ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഇലക്കറി ആണ് മുരിങ്ങ ഇല. ഇത് ഉപയോഗിച്ച് എങ്ങനെ ഫിഷ്‌ ഫുഡ്‌ തയ്യാറാക്കാം എന്ന് നോക്കാം. 

ആവശ്യമായവ 

മുരിങ്ങ ഇല :- 30 ഗ്രാം 

ഉണക്ക ചെമ്മീൻ :- 100 ഗ്രാം 

ഗോതമ്പ് പൊടി :- 20 ഗ്രാം 

തയ്യാറാക്കുന്ന വിധം 

വാടിയതും, ഉണങ്ങിയതുമായ ഇലകൾ നീക്കം ചെയ്ത ശേഷം നേരിട്ട് വെയിൽ അടിക്കാതെ മുരിങ്ങ ഇല ഉണക്കി എടുക്കുക. ഒപ്പം ഉണക്ക ചെമ്മീനും നന്നായി കഴുകി ഉണക്കുക. ചെമ്മീനിലെ ഉപ്പിന്റെ അംശം കളയാൻ വേണ്ടി ആണ് കഴുകി ഉണക്കുന്നത്. നന്നായി ഉണക്കി എടുത്ത ചെമ്മീനും മുരിങ്ങ ഇലയും മിക്സിയിൽ പൊടിച്ചെടുത്ത്‌ ഒരു അരിപ്പയിലൂടെ അരിക്കുക. ഇതിലേക്ക് ഗോതമ്പ് പൊടിയും ഇട്ട് കൂട്ടി യോജിപ്പിച്ചു, ആവശ്യാനുസാരം മീനുകൾക്ക് നൽകാം. മീനുകൾക്ക് നൽകുമ്പോൾ വെള്ളവുമായി യോജിപ്പിച്ചു കുഴമ്പ് രൂപത്തിൽ നൽകാൻ ശ്രദ്ധിക്കണം. 

മത്സ്യങ്ങൾക്ക്‌ നൽകാൻ സ്പൈറുലീനയുടെ മികച്ച ഒരു പകരക്കാരൻ ആണ് മുരിങ്ങ ഇല. ഇതിൽ ഏറെ പോഷകഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഇവ മത്സ്യങ്ങളുടെ വളർച്ച വേഗത്തിൽ ആക്കുകയും, നിറം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു പെല്ലറ്റ് ഫീഡിന് ഒപ്പവും മുരിങ്ങയില പൊടിച്ചത് നൽകാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ തയ്യാറാക്കുന്ന ഫീഡിന്റെ 20% മാത്രം മുരിങ്ങ ഇല പൊടി ചേർക്കാൻ പാടുള്ളു എന്നതാണ്. അല്ലാത്ത പക്ഷം വിപരീത ഫലം ഉണ്ടായേക്കാം. 

Read also :- മീനുകൾക്ക് നൽകാൻ ഡഫ്നിയ കൾച്ചർ  

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close