കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായ കെ. എഫ്. സീ ചിക്കന്‍ അഥവാ കെന്റക്കി ഫ്രൈഡ് ചിക്കന്‍ മോഡൽ ഇനി വീട്ടിലും തയ്യാറാക്കാം.
ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെപ്പേരും കെ. എഫ്. സീ ചിക്കന്‍ കഴിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാകും.എന്നാല്‍ കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഈ വിഭവം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
ചേരുവകള്‍
1. ചിക്കന്‍ തൊലിയോടുകുടി കഷ്ണങ്ങള്‍ ആക്കിയത് -700 ഗ്രാം
2. മൈദ -2കപ്പ്
3.മുട്ട -4
4.കോണ്‍ഫ്ളര്‍ -2 കപ്പ്
5. പാല് -അര ലിറ്റര്‍
6. റൊട്ടിപ്പൊടി ( (ബ്രെഡ് ക്രംസ്) ) -ആവശ്യത്തിന്
7. കോണ്ഫ്ലെക്സ്് -1 കപ്പ്
8. തൈര് -3 ടീസ്പൂണ്‍
9. ഒരു നാരങ്ങയുടെ നീര്
10. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
11. മുളകുപൊടി -1/2 ടീസ്പൂണ്‍
12. കുരുമുളക് പൊടി -ഒരു നുള്ള്
13. ഉപ്പ് -ആവശ്യത്തിന്
14. സണ്‍ഫ്ലവര്‍ ഓയില്‍ – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
700 ഗ്രാം വരുന്ന തൊലിയോടു കൂടിയ ചിക്കന്് 8 ആയി മുറിച്ചു വരഞ്ഞു വെക്കുക . തുടര്‍ന്ന് ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. തൈര്, നാരങ്ങ ജ്യൂസ്, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , അര കപ്പ് മൈദ, അര കപ്പ് കോണ്‍ഫ്ലവര്‍ എന്നിവ ഇട്ട് ഒരു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക. ഇതിലേക്ക് ചിക്കന്‍ ഇട്ടുമിക്സ് ചെയ്തു 20 മിനിറ്റ് ഫ്രിഡ്ജില്‍ കവര്‍ ചെയ്തു വെക്കുക. ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി അല്പം ഉപ്പു മിക്സ് ചെയ്തു ഒരു ഉണങ്ങിയ പത്രത്തില്‍ ഇട്ടു മിക്സ് ചെയ്തു മാറ്റി വെക്കുക.അതുപോലെ 4 മുട്ടയിലെ ബാക്കി വന്ന 3 മുട്ടയും പാലും നന്നായി ബീറ്റ് ചെയ്തു ഒരു ബൗളില്‍ വെക്കുക. അതിന്ശേഷം ബാറ്ററില്‍ മിക്സ് ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോണ്‍ ഫ്ലെക്സ്, മൈദാ, റൊട്ടി പൊടി മിശ്രിതത്തില്‍ മുക്കി വറുത്തു കോരുക .
ഇനി അല്പം ചരിത്രം
കെ.എഫ്.സി എന്ന പേരില്‍ ലോക പ്രശസ്തമായ കെന്റക്കി ഫ്രൈഡ് ചിക്കന്‍, ഒരു അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖല ആണ് . അമേരിക്കകാരനായ
കേണല്‍ സാന്‍ഡേഴ്സ് എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഹര്‍ലാന്‍ഡ് ഡേവിഡ് സാന്‍ഡേഴ്സ് ആണ് കെ.എഫ്.സി ആരംഭിച്ചത്. ജീവിത പരാജയം മൂലം മരിക്കാന്‍ ശ്രമിച്ചു ഒടുവില്‍ ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചു നടന്നു കെഎഫ്സി എന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ശൃംഖല കെട്ടിപ്പടുത്തുയര്‍ത്തിയ സാന്‍ഡേഴ്സന്റെ ജീവിതം ആരേയും അത്ഭുതപെടുത്തും.ഇന്ന് 123 രാജ്യങ്ങളിലെ 20,000 സ്ഥലങ്ങളില്‍ സാനിദ്ധ്യമുള്ള കെ.എഫ്.സി ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷണശാല ശൃംഖലയാണ്.
7 വയസില്‍ തന്നെ പാചക നൈപുണ്യം നേടി ഏവരെയും വിസ്മയിപ്പിച്ച സാന്ഡേഴ്സണ് 13 വയസില്‍ തന്റെ സ്കൂള്‍ പഠനം അവസാനിപ്പിച്ചു. പിന്നീട് പല ജോലികളും ചെയ്തെങ്കിലും ഒന്നിലും വിജയിച്ചില്ല. ഗ്രേറ്റ് ഡിപ്രഷന് നടന്ന കാലത്ത് കെന്റക്കിയിലെ വഴിയോര ഭക്ഷണ ശാലയില്‍ ഫ്രൈഡ് ചിക്കന്‍ വില്‍പ്പന നടത്തി ആയിരുന്നു തുടക്കം. ഫ്രൈഡ് ചിക്കേന്റെ കച്ചവട സാദ്ധ്യത മനസ്സിലാക്കിയ അദ്ദേഹം 1952ല്‍ ഉട്ടാഹില് ആദ്യ ‘കെ.എഫ്.സി’ ഫ്രാഞ്ചൈസി തുടങ്ങി. പ്രായമായി തുടങ്ങിയ സാണ്ടെര്സ് , നിക്ഷേപകരായ ജോണ്‍ വൈ ബ്രൌണ്‍ നും ജാക്ക് സി മാസിക്കും 1964ല്‍ കെ.എഫ്.സി എന്ന കമ്പനി് വിറ്റു. 23 രാജ്യങ്ങളിലായി 2000ഓളം സ്ഥലങ്ങളില്‍ സാന്നിധ്യമറിയിച്ച കെ എഫ് സി ഇന്ന് പെപ്സികോ ഗ്രൂപ്പിന്റെ കീഴിലാണ്. ഫ്രൈഡ് ചിക്കന്‍ കൂടാതെ ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയും വില്പന നടത്തുന്ന കെ എഫ് സിയെ തളരാത്ത ആത്മവിശ്വാസവും വലിയ പ്രതീക്ഷയുമാണ് മുന്നിലെത്തിച്ചത്.അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് വിപണിയില്‍ സാനിദ്ധ്യം അറിയിച്ച ആദ്യ അമേരിക്കന്‍ കമ്പനികളില്‍ ഒന്നാണ് കെ.എഫ്.സി.
Read also.. അറിയാം കൂവളത്തിന്റെ ഔഷധ ഗുണങ്ങളെ…