ചെറു തേനീച്ച കൃഷിയെ പറ്റി കൂടുതൽ അറിയാം – ഭാഗം 2


Spread the love

കഴിഞ്ഞ ഭാഗത്തിൽ തേനീച്ചകളെ പറ്റിയും അവയുടെ കൂടിന്റെ ഘടനയെ പറ്റിയും ഒക്കെയാണ് നമ്മൾ ചർച്ച ചെയ്തത്. തേനീച്ച വളർത്തലിനു ഇറങ്ങി പുറപ്പെടും മുൻപ് അവയെല്ലാം അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് അതിനെ പറ്റി നല്ല രീതിയിൽ ഒരു വിശദീകരണം ആദ്യം തന്നെ തന്നത്. ഇനി നമുക്ക് ചെറു തേനീച്ച കൃഷിയിലേക്ക് കടക്കാം.

കൃഷി നടത്താൻ നമുക്ക് ആദ്യം വേണ്ടത് സ്ഥലം ആണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള തേൻ മാത്രം ആണ് വേണ്ടതെങ്കിൽ നമുക്ക് നമ്മുടെ സ്വന്തം പറമ്പിൽ തന്നെ ചെയ്യാവുന്നതാണ്. അതായത് ഏകദേശം 8-10 സെന്റിനുള്ളിൽ. ഇനി വ്യാവസായിക അടിസ്ഥാനത്തിൽ ആണെങ്കിൽ ഭൂമി പാട്ടത്തിനെടുത്തു ചെയ്യുന്നതിലും തെറ്റില്ല ( ഭൂമി വില അനുസരിച് ). എന്തെന്നാൽ 1കിലോ ശുദ്ധമായ തേനിന് ഏകദേശം 5000-6000 രൂപ വരെ ഉണ്ടെന്ന് നമ്മൾ ആദ്യ ഭാഗത്തിൽ പറഞ്ഞതായിരുന്നല്ലോ. ഭൂമി തിരഞ്ഞെടുക്കുന്നത് ശുദ്ധവായു, ശുദ്ധജല ലഭ്യത ഉള്ള സ്ഥലം ആണെങ്കിൽ കൂടുതൽ നല്ലതായിരിക്കും.

ഭൂമി ശെരിയായി കഴിഞ്ഞാൽ പിന്നെ വേണ്ടത് തേനീച്ചകളെ പാർപ്പിക്കേണ്ട കൂടുകൾ ആണ്. അവ പല വിലയിലും ലഭ്യമാണ്. പ്ലാസ്റ്റിക്കിലും, തടിയിലും, മണ്ണിലും ഒക്കെ. പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ മണ്ണുകൊണ്ടോ, തടി കൊണ്ടോ ഉള്ള കൂടുകൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഓൺലൈൻ സൈറ്റുകളിൽ വരെ ഇന്ന് തേനീച്ച കൂടുകൾ പല വിലകളിൽ ലഭ്യമാണ്. എന്നാൽ വീട്ടു ആവിശ്യങ്ങൾക്ക് വേണ്ടി ആണെങ്കിൽ, വേണമെങ്കിൽ ചെലവ് കുറയ്ക്കാൻ തടി കുറുകെ മുറിച്ചോ, മുളം കുറ്റി കൊണ്ടുള്ള കൂടുകളിലോ, മൺചട്ടിയിലോ, pvc പൈപ്പ് കൊണ്ടുള്ള കൂടിലോ, ചിരട്ടയിലോ ഒക്കെ വളർത്താവുന്നതാണ്. അത് പോലെ തന്നെ അധികം വെയിൽ ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താൽ നല്ലതായിരിക്കും.

പിന്നെ ഏറ്റവും പ്രധാനമായി നമുക്ക് വേണ്ടതാണ് ഈച്ചകൾ. അതിനെ ഏതെങ്കിലും ചെറു തേനീച്ച കർഷകരെ സമീപിച്ചാൽ നമുക്ക് ലഭിക്കുന്നതാണ്. ഈച്ചകളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ റാണി ഈച്ചയെ കൂടി കൂട്ടിച്ചേർത്തു വാങ്ങാൻ കഴിയുമെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്. മറിച്ചു നമ്മൾ ഈച്ചകളെ വാങ്ങിച്ചു കൊണ്ട് വന്നു മുട്ട വിരിയിച്ചു റാണിയെ ഉത്പാദിപ്പിക്കാൻ നിന്നാൽ അത് സമയ നഷ്ടമുണ്ടാക്കും. വീട്ടു ആവിശ്യമെങ്കിലും, വ്യാവസായിക ആവശ്യമാണെങ്കിലും അതിനനുസരിച്ചുള്ള അളവിൽ വാങ്ങുക.

വീട്ടിൽ തന്നെ ചെയ്യാൻ ആണെങ്കിൽ ഇത്രയും സാമഗ്രികൾ മതിയാകും. പിന്നെ വേണ്ടത് ഒരു അരിപ്പ, കത്തി, ട്രേ മുതലായവയാണ്‌. വിട്ടു ആവിശ്യത്തിന് ഇവ വീട്ടിൽ നിന്ന് തന്നെ എടുക്കാവുന്നതേ ഉള്ളു. എന്നാൽ വ്യാവസായിക ആവിശ്യം ആണേൽ ഗ്ലൗസ്, സ്റ്റൈനെർ, പിന്നെ ജോലിക്കാരുടെ ശമ്പളം എന്നിങ്ങനെ മുതൽ മുടക്ക് കൂടും. എന്നാലും വലിയ ഒരു തുക വരില്ല. ഇത്രയും ഒക്കെ ആയാൽ നമ്മൾ കൃഷി തുടങ്ങാൻ സജ്ജരായി. തുടക്കക്കാർക്ക് ആദ്യം ഈ ചെറുതേനീച്ചകളുടെ പ്രകൃതിയും ആയി ഇണങ്ങി വരാൻ ചിലപ്പോൾ പ്രയാസമായിരിക്കും. അത് കൊണ്ട് വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങുകയാണെങ്കിൽ മുൻപരിചയം ഉള്ള ജോലിക്കാരെ നിയമിക്കുകയാണെങ്കിൽ എളുപ്പമായിരിക്കും.

കൃഷി തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഓഗസ്റ്റ് -സെപ്റ്റംബർ ആണ്. തേനീച്ചകളുടെ എണ്ണവും, പുതിയ പ്രകൃതിയുമായി അവ ഇണങ്ങുന്നതിനും അനുസരിച്ചു ആദ്യ വിളവെടുപ്പ് നടത്താം. ഇനി എങ്ങനെ വിളവെടുപ്പ് നടത്താം എന്നതിനെ പറ്റി കൂടി ഒരു ചെറിയ വിശദീകരണം നടത്താം. തേനെടുക്കുമ്പോൾ വളരെ ക്ഷമയോട് കൂടിയേ കൂടുകൾ തുറക്കാവുള്ളു. ഒരിക്കലും മറ്റു തേനീച്ചകൾക്കോ, മുട്ടകൾക്കോ ഒന്നും ഹാനി സംഭവിക്കരുത്. പിന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് റാണി ഈച്ചയുടെ സുരക്ഷിതത്വം. തേൻ എടുക്കും നേരം ഒരു തരത്തിലും റാണി ഈച്ചക്ക് പരുക്കുകൾ സംഭവിക്കാനോ, മരണപ്പെടാനോ പാടില്ല. പതിയെ കത്തി വെച്ച് തേൻ ഇരിക്കുന്ന അറകൾ മാത്രം മുറിച്ചെടുക്കുക. മുട്ടയോ, പൂമ്പൊടിയോ കലരാൻ പാടില്ല. മാത്രമല്ല ഈ അറകൾ ഒരിക്കലും പിഴിഞ്ഞെടുക്കരുത്. ഒരു അരിപ്പയിൽ വെച്ച് തേൻ ഊറി വരും വരെ കാക്കുന്നതായിരിക്കും നല്ലത്. പിന്നെ എടുക്കുന്ന തേൻ പൂർണമായും എടുക്കുക. കൂട്ടിൽ തേൻ പൊട്ടിയൊലിച്ചു കിടന്നാൽ റാണി ഈച്ചയോ മറ്റു ഈച്ചകളോ ഈ തേനിൽ മുങ്ങി മരിക്കാൻ സാധ്യത ഉണ്ട്. എല്ലാത്തിനും ശേഷം കൂട് പഴയ പോലെ തന്നെ പതുക്കെ അടച്ചു വെക്കുക.

മറ്റു സംരംഭങ്ങളെ അപേക്ഷിച്ചു വളരെ ചെറിയൊരു മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു കൃഷി ആണ് ചെറുതേനീച്ച കൃഷി. പിന്നെ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്, തുടക്കത്തിൽ ഉള്ളൊരു മുതൽ മുടക്കിന്റെ ആവശ്യമേ ഉള്ളു ഇതിനു. പിന്നീട് ഉള്ള ചിലവുകൾ വളരെ തുശ്ചമായിരിക്കും. കൂടുതൽ ലാഭം കിട്ടുന്നതും എന്നാൽ കുറഞ്ഞ ചിലവിലുള്ളതുമായ വളരെ നല്ലൊരു സംരംഭം ആണ് ചെറു തേനീച്ച കൃഷി.

ചെറു തേനീച്ച കൃഷി ഭാഗം-1 വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.ചെറു തേനീച്ച കൃഷിയെ പറ്റി കൂടുതൽ അറിയാം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close