പകരം വയ്ക്കാനില്ലാത്ത രുചിയും ഗുണവും വാഗ്ദാനം ചെയ്ത് ഹോർലിക്സ്‌ ഉപഭോഗ്താക്കളുടെ മനം കവരുന്നു..


Spread the love

ഹോർലിക്സിന്റെ മധുരം നുകരാത്തവരുണ്ടാകില്ല ….. രുചിയറിഞ്ഞവരോ പിന്നെയും രുചിച്ചുകൊണ്ടിരിക്കാനും ഇഷ്ടംപ്പെടുന്നു.. ഈ രുചിക്കൂട്ട് ആദ്യമായി കണ്ടു പിടിച്ചത് ബ്രിട്ടീഷ് സഹോദരങ്ങൾ പോലും കരുതി കാണില്ല ഇത്രയും വല്യ സ്വീകരണം ഹോർലിക്സിന് കിട്ടുമെന്ന്….. ഹോർലിക്സിന്റെ നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണികളിൽ സ്ഥാനം നേടിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ മനസ്സിൽ ഇഷ്ട്ടങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടിയിരിക്കുന്നത് ഹോർലിക്സ്‌ പാനീയം തന്നെയാണ്..

1873 ൽ അമേരിക്കയിൽ വില്യം, ജെയിംസ് ഹോർലിക് എന്നീ ബ്രിട്ടീഷ് വംശജരായ സഹോദരങ്ങളാണ് ഈ കൈ പുണ്യത്തിന്റെ തുടക്കക്കാർ.. “ഹോർലിക്കിന്റെ ശിശുവും അസാധുവായ ഭക്ഷണവും “എന്ന പേരിൽ ആണ് ആദ്യമായി ഈ പൌഡർ വിറ്റത്.. യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഹോങ്കോഗ്, ബംഗ്ലാദേശ്, തുടങ്ങിഎവിടങ്ങളിയായിരുന്നു ആദ്യ വിതരണം..

1918 ൽ ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരുമായി ഇവർ ഇന്ത്യയിൽ എത്തി.. . പഞ്ചാബ് , ബംഗാൾ, മദ്രാസ് പ്രസിഡൻസികൾ ഹോർലിക്സിന്റെ ആദ്യകാല അംഗങ്ങളായി.. എന്നാൽ കുറച്ചു വർഷം പിന്നിട്ടപ്പോഴേക്കും ഹോർലിക്‌സ് ഇന്ത്യയിലെ റോയൽറ്റിയുടെ പാനിയമായി മാറി.. അത്രെയേറെ ആ രുചി ഇന്ത്യക്കാരുടെ രുചി മുകുളത്തെ രസിപ്പിച്ചു എന്ന് തന്നെ പറയാം..

1940 കളായപ്പോഴേക്കും നല്ല പാനീയമായും കുടുംബ പാനീയമായും ഹോർലിക്സിനെ ഇന്ത്യക്കാർ ഏറ്റെടുത്തു.. .1960 ൽ ഹോർലിക്സ് വാണിജ്യപരമായി ചുവടു വച്ചു.. ബ്രാൻഡ് ഇന്ത്യയിൽ നിർമ്മാണവും വിപണനവും ആരംഭിച്ചു.. എന്നാൽ ഉൽപ്പന്നത്തിന്റെ ഗുണമേന്മ ഒന്ന് കൊണ്ട് തന്നെ വിപണയിൽ അതിക കിടമത്സരത്തിന്റെ ആവശ്യം വേണ്ടി വന്നില്ല.പാൽ കുറവുള്ള പ്രാദേശങ്ങളിലൊക്കെയും ഹോർലിക്‌സിനു ഡിമാന്റേറി വന്നു.. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ വരുതിയിലാക്കാൻ ഹോർലിക്സിനു കഴിഞ്ഞു.. അതികം വൈകാതെ ഇന്ത്യയിലുടനീളം ഹോർലിക്സ്,
കുടുംബ പോഷക പാനീയമായി മാറി..

ഉദ്ദേശ്യലക്ഷ്യത്തിലും പോഷണത്തിലും ഒരുപോലെ വേരൂന്നിയ ബ്രാൻഡാണ് ഹോർലിക്സ്.. ഇന്ത്യയിലെ ഹെൽത്ത്‌ ഫുഡ് ഡ്രിങ്ക് വിഭാഗത്തിന്റ പര്യായം കൂടിയാണ് ഹോർലിക്സ്.. കുട്ടികളിലെ സൂക്ഷ്മ പോഷകങ്ങളുടെയും ആവശ്യ. പോഷകങ്ങളുടെയും അപര്യാപ്തത കുറയ്ക്കുന്നതിന് 23 സുപ്രധാന പോഷകങ്ങൾ അടങ്ങിയട്ടുണ്ടെന്നു ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. ഹോർലിക്സ് സ്ഥിരമായി കഴിക്കുന്നതിലൂടെ കുട്ടിക്കളിൽ ഉയരം ശക്തി, വികാസം, കൂടുതൽ അസ്ഥി വിസ്തീർണ്ണം, മികച്ച ഏകാഗ്രത എന്നിവയും ഹോർലിക്സ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയാണ് ഹോർലിക്സിന്റെ ഏറ്റവും വല്യ വിപണി..

ഹോർലിക്സിന്റെ ഏറ്റവും പുതിയ ഫ്ലേവർ ആയ കേസർ ബദാം ഉപഭോഗ്താക്കൾക്കു കൂടുതൽ സവിശേഷമായ രുചി വാഗ്ദാനം ചെയ്യുന്നു.. അടുത്തകാലത്തായി ഇന്ത്യയിൽ ബ്രാൻഡിന്റെ വ്യാപ്‌തിയിൽ വർധനവുണ്ടായി.. മാർക്കറ്റിന്റെ പുതിയ സെഗ്മന്റുകളിലേക്ക് എത്തിച്ചതോടെ മുൻനിര മാൾട്ട് ഡ്രിങ്ക് മുതൽ ഇൻസ്റ്റന്റ് നൂഡിൽസ്, മിഠായി, പ്രഭാത ഭക്ഷണ ധാന്യങ്ങൾ, തുടങ്ങി വിവിധ തരം ഉൽപ്പന്നങ്ങളുടെ ഒരു ബ്രാൻഡായി ഹോർലിക്സ് മാറി.. ജൂനിയർ ഹോർലിക്സ്, മതേർസ് ഹോർലിക്സ്, വിമൻസ് ഹോർലിക്സ് ലൈറ്റ് ഹോർലിക്സ് എന്നിങ്ങനെ വിവിധ തരത്തിൽ ഹോർലിക്സ് വിപണികളിൽ ലഭ്യമാണ്.. 1993ലാണ് ആദ്യമായി ഹോർലിക്സ് ബിസ്ക്കറ്റ് വിപണിയിൽ എത്തിയത്..

ഹോർലിക്സിന്റെ എല്ലാ ഉൽപ്പന്നങ്ങളുടെയും മികവും ഗുണമേൻമ്മയും തന്നെയാണ് മറ്റെല്ലാ ബ്രാൻഡുകളിൽ നിന്നും ഹോർലിക്സ് വ്യത്യസ്തമാകുന്നതും ലോക ജനതയുടെ ഇഷ്ട്ട പട്ടികയിൽ സ്ഥാനം നേടിയതും..ഹോർലിക്സിന്റെ പുതിയ രുചികൂട്ടിനായുള്ള കാത്തിരിപ്പിലാണ് ഉപഭോഗ്താക്കൾ…

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close