ആഹാരത്തിലൂടെ എങ്ങിനെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം?


Spread the love

രോഗം വരാതിരിക്കുവാനും, വൈറസ് ബാധയെ പ്രതിരോധിക്കുവാനുമുള്ള മുന്‍കരുതലുകള്‍ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളില്‍ പലര്‍ക്കും ആശങ്കയുണ്ട്. ജോലിയുടെ ഭാഗമായി വീടിന്റെ പുറത്തേക്കു പോകേണ്ടി വരാറുള്ളവര്‍ക്ക് സാമുഹ്യ ഇടപെടലുകളിലൂടെ രോഗം പകരുവാന്‍ സാധ്യതയുള്ളതിനാല്‍, അവരോടൊപ്പം തന്നെ വീടിനു പുറത്തേക്കു പോകാത്തവരും, പ്രായമേറിയവരും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനുതകുന്ന വിധത്തിലുള്ള ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്.

ജീവിതശൈലീ രോഗികള്‍, ഗര്‍ഭിണി കള്‍, ആസ്ത്മ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണശീലം തീര്‍ച്ചയായും നമ്മുടെ രോഗ പ്രതിരോധശക്തി കൂട്ടും.

1. ധാന്യങ്ങള്‍, പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, സെലീനിയം എന്നിവയും പയറിലെ മാംസ്യവും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സഹായിക്കും.

2. വെള്ളത്തിന്റെ അംശം ധാരാളമുള്ള പച്ചക്കറികളും, പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സാധാരണയായി ലഭിക്കുന്ന പപ്പായ, ഓറഞ്ച്, നാരങ്ങ, തണ്ണിമത്തന്‍, പൈനാപ്പിള്‍ തുടങ്ങിയവയിലെ വൈറ്റമിന്‍ ഇ രോഗ പ്രതിരോധശക്തിക്ക് ഏറെ ആവശ്യമാണ്.

3. വീട്ടില്‍ ഉണ്ടാക്കുന്ന പഴച്ചാറുകള്‍, വെള്ളരിക്ക ജ്യൂസ്, നാരങ്ങാവെള്ളം മുതലായവ ഉപയോഗിച്ചാല്‍ രോഗ പ്രതിരോധശേഷി വര്‍ധിക്കുന്നതാണ്.

4. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി ,മുതലായവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പെടുത്തുക, ഇവയെല്ലാം തന്നെ വൈറസിനെ പ്രധിരോധിക്കുവാനുള്ള ശേഷി വര്‍ധിപ്പിക്കുവാന്‍ സഹായകമാണ് .

5. പ്രോട്ടീന്‍ ധാരാളം അടങ്ങിയ പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, കടല മുതലായവ മുളപ്പിച്ചു ഉപയോഗിക്കാം.

6. ദിവസം മൂന്നു മുതല്‍ നാല് ലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളം ചെറുചൂടോടെ കുടിക്കണം. ഒരിക്കലും തൊണ്ട വരളാതെയിരിക്കുവാന്‍ ശ്രെദ്ധിക്കുക, തണുത്ത ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

7. നോണ്‍ വെജ് ഭക്ഷണത്തിന് ഈ കാലയളവില്‍ അല്‍പം നിയന്ത്രണം ആവശ്യമാണ് എന്നാല്‍ മുട്ടയുടെ വെള്ള തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

8. മഞ്ഞ, ഓറഞ്ച്, പച്ച, നിറങ്ങളിലുള്ള ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍,എന്നിവ ഉപയോഗിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ അ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സഹായകമാണ്.

9. ദഹനത്തിന് സഹായകമായ തൈര്, യോഗര്‍ട് മുതലായവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

10. ദിവസം 30 ഗ്രാം അണ്ടിപ്പരിപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം, നിലക്കടല, കശുവണ്ടി മുതലായവ ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, സിങ്ക് എന്നിവ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാന്‍ സഹായിക്കും, ഇവ മിക്‌സ് ചെയ്ത് കഴിക്കുന്നത് ഏറെ ഗുണകരമാണ് .

11. വൈറ്റമിന്‍ ഇ ശരീരത്തിന് രോഗപ്രതിരോധ ശക്തി നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ആയാസരഹിതമായ ജീവിതരീതി പിന്‍തുടരുന്നവര്‍ അല്പം വെയിലു കൊള്ളുകയും, മുറ്റത്തോ, ടെറസ്സിലോ നിന്ന് വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. അല്‍പസമയം വെയില്‍ കൊള്ളുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഉ ഉണ്ടാകുവാന്‍ സഹായിക്കും.

12. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകള്‍ എല്ലാംതന്നെ വൈറസിനെ പ്രതിരോധിക്കുവാന്‍ കഴിവുള്ളതും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നവയുമാണ്.

13. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും, വിളമ്പുന്നതിന് മുന്‍പും കുറഞ്ഞത് 20 സെക്കന്റ് എങ്കിലും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.

Dr.Anitha Mohan
Consultant Nutritionist

ലേഖിക പോഷകാഹാര വിദഗ്ദയും, കണ്‍സള്‍റ്റന്റ് നുട്രീഷനിസ്റ്റുമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിലെ മുന്‍ സ്‌റ്റേറ്റ് ന്യൂട്രിഷ്യന്‍ പ്രോഗ്രാം ഓഫീസറുമാണ്. ഈ വിഷയത്തെ സംബന്ധിച്ച സംശയ നിവാരണത്തിനായി 9847498165 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

കൊറോണ – ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക !!

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close