കുഞ്ഞുങ്ങള്‍ ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം?


how-many-hours-should-children-sleep
Spread the love
കുഞ്ഞുങ്ങള്‍ക്ക് ഉറക്കം പ്രധാനമാണ്. അവരുടെ ശാരീരികവും മാനസീകവുമായ വളര്‍ച്ചയ്ക്ക് ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടതാണ്. ഇത് നമ്മുടെ ആരോഗ്യം മാത്രമല്ല, നമ്മുടെ ശ്രദ്ധ, പെരുമാറ്റം, പഠനപരമായ ഗുണനിലവാരം, ഓര്‍മ, വൈകാരിക നിയന്ത്രണം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഉചിതമായ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന ഉറക്കത്തിന്റെ ദൈര്‍ഘ്യം നിര്‍ദേശിക്കുന്നു.
നവജാത ശിശുക്കള്‍ (നാലുമാസം മുതല്‍ 12 മാസം വരെ)എല്ലാ 24 മണിക്കൂറിലും 12 മുതല്‍ 16 മണിക്കൂര്‍ വരെ (ചെറുമയക്കങ്ങളും ഇതിലുള്‍പ്പെടും). കുട്ടികള്‍ (ഒരുവയസ്സു മുതല്‍ രണ്ടുവയസ്സു വരെ)എല്ലാ 24 മണിക്കൂറിലും 11 മുതല്‍ 14 മണിക്കൂര്‍ വരെ (ചെറുമയക്കങ്ങളും ഇതില്‍ ഉള്‍പ്പെടും).
കുട്ടികള്‍ (മൂന്നുവയസ്സു മുതല്‍ അഞ്ചുവയസ്സു വരെ)എല്ലാ 24 മണിക്കൂറിലും 10 മുതല്‍ 13 മണിക്കൂര്‍ വരെ.
കുട്ടികള്‍ (ആറുവയസ്സു മുതല്‍ 12 വയസ്സു വരെ)എല്ലാ 24 മണിക്കൂറിലും ഒമ്ബതു മുതല്‍ 12 മണിക്കൂര്‍ വരെ.
കൗമാരപ്രായക്കാര്‍ (13 വയസ്സു മുതല്‍ 18 വയസ്സു വരെ)എല്ലാ 24 മണിക്കൂറിലും എട്ടു മുതല്‍ 10 മണിക്കൂര്‍ വരെ.
ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എത്ര പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതിവീഴും എന്നതു മുതല്‍ എത്ര മണിക്കൂര്‍ ഉറങ്ങും എന്നതിനു വരെ നമ്മെ സഹായിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. എത്ര ഡയറ്റിങ് ചെയ്തിട്ടും ചിലപ്പോള്‍ അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയാതെ വരാറുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അമിത ശരീരഭാരത്തിന് ഉറക്കമില്ലായ്മ കാരണമാകാമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close