മൽസ്യങ്ങൾക്കുള്ള തീറ്റ വീട്ടിലുണ്ടാക്കാം!!


Spread the love

‘മൈക്രോ വേർമ്’ അഥവാ ‘ബ്രഡ് വേർമ്’ വളരെ എളുപ്പത്തിലും, കുറഞ്ഞ ചിലവിലും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന, ഒരു ലൈവ് ഫീഡ് ആണ്. ‘മൈക്രോ വേർമ്’ സാധാരണയായി മത്സ്യ കുഞ്ഞുങ്ങൾക്കാണ് ഫീഡായി നൽകുന്നത്. കാരണം ഇവ ചെറുതായതിനാൽ, ചെറിയ മത്സ്യ കുഞ്ഞുങ്ങൾക്ക് പെട്ടെന്നു തന്നെ കഴിക്കാൻ സാധിക്കും. ഫീഡ് ചെയ്യാനുള്ള മൈക്രോ വേർമ് ഉണ്ടാക്കുന്നതിന് മുൻപായി മൈക്രോ വേർമ് കൾച്ചർ ആവശ്യമുണ്ട്.

മൈക്രോ വേർമ് കൾച്ചർ ഉണ്ടാകുന്ന രീതി എങ്ങനെ എന്ന് നോക്കാം

ഇതിനായി ഒരു വലിയ(ഉരുണ്ട ) ഉരുളകിഴങ്ങ് ആവശ്യമാണ്. ഉരുളകിഴങ്ങിന്റെ കാൽ ഭാഗം മുറിച്ച് മാറ്റിയതിനുശേഷം ബാക്കി ഉള്ള ഭാഗത്തിന്റെ മധ്യത്തിൽ ഒരു കത്തിയോ, സ്പൂണോ ഉപയോഗിച്ച് നല്ലത് പോലെ ചുരണ്ടി അത് ഒരു ചെറിയ കുഴിയാക്കിയിട്ട് എടുക്കുക.

ഇനി ഒരു മരത്തിന്റെ ചുവട്ടിൽ ഒരു ചെറിയ കുഴി(ഏകദേശം 1.5 അടി ആഴത്തിൽ ) എടുക്കണം. നമുക്ക് അറിയാം മരത്തിന്റെ ചുവട്ടിലൊക്കെ ധാരാളം മണ്ണിരകൾ കാണപ്പെടുമെന്നു അത്തരത്തിൽ മണ്ണിരകൾ ഉള്ള സ്ഥലമാണ് ഉത്തമം. എടുത്ത കുഴിയിലേക് ഈ ഉരുളകിഴങ്ങ് കമഴ്ത്തി വയ്ച്ചതിനുശേഷം കുഴി മൂടണം. ഉരുളക്കിഴങ്ങിലേക്ക് അധികം ഇർപ്പം തട്ടാതിരിക്കാൻ അതിന്റെ മേൽ ഭാഗത്തായി ഒരു ടൈൽ വെച്ചു മറക്കുന്നത് നല്ലതാണ്. അതികം ഈർപ്പം ഇറങ്ങിയാൽ ഇവ അഴുകിപോകാൻ സാധ്യതയുണ്ട് അങ്ങനെ വരുമ്പോൾ വേർമ് ഉണ്ടാകുന്നത് കുറയും. ഒന്നര ആഴ്ച കഴിയുമ്പോൾ മണ്ണ് മാറ്റി ഉരുളകിഴങ്ങ് പുറത്ത് എടുക്കണം. ഒന്നര ആഴ്ചകൊണ്ട് ഇതിൽ ധാരാളം വേർമ് രൂപപ്പെട്ടിട്ടുണ്ടാകും. നല്ലതുപോലെ മണ്ണൊക്കെ കളഞ്ഞ് ഉരുളക്കിഴങ്ങ് എടുത്ത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കണം.

‘മൈക്രോ വേർമ്’ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

1. മൈക്രോ വേർമ് കൾച്ചർ
2. ബ്രഡ്
3. വെള്ളം
4. പ്ലാസ്റ്റിക് കണ്ടെയ്നർ
5. ടേപ്പ്
6. കോട്ടൺ തുണി

ആദ്യമായി ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുക്കുക. കൾച്ചറുകളുടെ വളർച്ച പുറത്തേക്ക് കാണാൻ സാധിക്കുന്ന രീതിയിലുള്ള കണ്ടെയ്നർ വേണം ഇതിനായി ഉപയോഗിക്കാൻ. അതിനുശേഷം അതിന്റെ അടപ്പിൽ ചെറിയ ഒരു ദ്വാരം ഇടുക. തുടർന്ന് ചെറിയ കോട്ടൺ തുണി കഷ്‌ണം ഉപയോഗിച്ച് ആ ദ്വാരം മറയ്ക്കുക. (ടേപ്പ് ഉപയോഗിച്ച് കോട്ടൺ തുണിയുടെ വശങ്ങൾ ഓട്ടിച്ചാൽ മതിയാകും).ഇങ്ങനെ ചെയ്യുന്നതു മൂലം, കൊതുകുകൾക്ക്, ഈ കണ്ടെയ്നറിനകത്തേക്ക് കയറാൻ സാധിക്കില്ല.ശേഷം 2 കഷ്ണം ബ്രഡ് നന്നായി പൊടിച്ചെടുക്കണം. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കുതിർത്ത്‌ എടുക്കണം. ബ്രഡ് കുതിർക്കുമ്പോൾ വെള്ളം കൂടുതൽ ചേർക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അമിതമായി വെള്ളം ചേർത്തു കഴിഞ്ഞാൽ, മൈക്രോ വേർമ് വളർച്ചയെ ഇവ സാരമായി ബാധിക്കും. കുതിർത്ത ബ്രഡ്, പ്ലാസ്റ്റിക് കണ്ടെയ്നറിന്റെ, ഏറ്റവും താഴ് ഭാഗത്ത്‌ നന്നായി അമർത്തി വയ്ക്കുക. ഇനി അതിനുമുകളിലേക്ക് മൈക്രോ വേർമ് കൾച്ചർ ഒഴിക്കുക. 2 ദിവസം കഴിഞ്ഞ് കണ്ടെയ്നർ വശങ്ങളിലേക്ക് മൈക്രോ വേർമ് വന്നു തുടങ്ങുന്നത് കാണാം. ഇവയെ മറ്റൊരു പാത്രത്തിലേക്ക്, ഒരു സ്ക്രബ്ബർ ഉപയോഗിച്ച് എടുക്കുക. കൈകൊണ്ട് എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഇങ്ങനെ ചെയ്യുന്നതു മൂലം കൈകളിലെ നഖത്തിന്റെ ഇടയിലേക്ക് ഇവ കയറാനുള്ള സാധ്യത ഉണ്ട്.
പാത്രത്തിനുള്ളിലെ കൾച്ചർ തീരുന്നതിനനുസരിച്ച് രണ്ടോ, മൂന്നോ ബ്രഡ് കുതിർത്ത്‌ വീണ്ടും ഇട്ട് കൊടുക്കുക.

ഇത്തരത്തിൽ ഉണ്ടാക്കുന്ന മൈക്രോ വേർമ് കുഞ്ഞൻ മീനുകൾക്ക് ലൈവ് ഫീഡായി നൽകാവുന്നതാണ്. ഫീഡ് ചെയുന്ന സമയം ഉണ്ടാക്കിവച്ചിരിക്കുന്ന മൈക്രോ വേർമിൽ നിന്നും ഒരൽപ്പം മൈക്രോ വേർമ് ഒരു ഗ്ലാസ്‌ വെള്ളത്തിൽ കലർത്തി മീൻ വളർത്തുന്ന ടാങ്കിലേക്ക് ഇട്ട് കൊടുത്താൽ മതിയാകും. കുഞ്ഞൻ മീനുകളുടെ ആരോഗ്യത്തിനും, വളർച്ചയ്ക്കും ഏറെ ഗുണകരമാണ് മൈക്രോ വേർമ് ഇവയ്ക് നൽകുന്നത്.

ഇതുപോലെ കോഴിക്കും, മീനിനുമുള്ള മറ്റൊരു ലൈവ് ഫീഡിനെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

കോഴിക്കും, മീനിനും ഉള്ള തീറ്റ വീട്ടിലുണ്ടാക്കാം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close