യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം? വരുമാനം എങ്ങനെ നേടാം?


Spread the love

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ഇതിലൂടെ ലോകത്തെവിടെ നിന്നും ഉപഭോക്താക്കൾക്ക് വീഡിയോകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോർണിയയിലെ സാൻ ബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. വീഡിയോ ക്ലിപ്‌സുകൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബിൽ അംഗമായാൽ ആർക്കും വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അശ്ലീലമുള്ള വീഡിയോകൾ അനുവദിക്കുകയില്ല. പുതിയ ഉപഭോക്താക്കൾക്ക് 10 മിനുട്ടിൽ കൂടുതൽ ദൈർഖ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുവാനുള്ള അനുമതി നൽകുന്നില്ല. എല്ലാ രാജ്യങ്ങളും യുട്യൂബ് കാണുവാൻ അവിടെയുള്ള ജനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ആവശ്യമുള്ളവർക്ക് യൂട്യൂബിൽ നിന്ന് വീഡിയോകൾ ഡൗൺ ലോഡ് ചെയ്യാനും സാധിക്കും. 54 ഭാഷകളിൽ ആണ് യൂട്യൂബ് ലഭ്യമാകുന്നത്. ആല്ഫബെറ്റാണ് യൂട്യൂബിന്റെ മാതൃ കമ്പനി. ചാഡ് ഹാർലി, സ്റ്റീവ് ചെൻ, ജവാദ് കരിം എന്നിവരാണ് യൂട്യൂബിന്റെ സ്ഥാപകർ. 2015 മെയ് മാസത്തിലാണ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റ് പൂർണമായി പ്രവർത്തനമാരംഭിച്ചത്. യൂട്യൂബിൽ നിന്നും വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനായിട്ടുള്ള ഒരു ഫ്രീ വെയർ ആണ് ടെസ്ക് ടോപ് യുടൂബ്. ഇന്റെർനെറ്റിൽ നിന്ന് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

എന്താണ് യൂട്യൂബ് പ്രീമിയം?

യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഒറിജിനല്‍ സീരീസ് എന്നിവയിലെല്ലാം ഉള്‍പ്പെടുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. ഉപഭോക്താക്കൾ പണമടച്ച് വേണം യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യേണ്ടത്. യൂട്യൂബിന്റെ റെഡ് സേവനത്തിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിച്ചത്. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാകാനും പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും കാണുവാനും സാധിക്കും. പ്രീമിയം സേവനങ്ങള്‍ ലഭ്യമായ രാജ്യങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും പരസ്യങ്ങളില്ലാതെ വീഡിയോ കാണാന്‍ സാധിക്കു.

യൂട്യൂബ്ബും, യൂട്യൂബ് പ്രീമിയം തമ്മിലുള്ള വ്യത്യാസം

* പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബിൽ വീഡിയോകൾ കാണാം.
* വീഡിയോസ് ഡൗൺലോഡ് ചെയ്ത് ഓഫ്ലൈനിൽ കാണാൻ സാധിക്കും.
* ഫോണിന്റെ സ്ക്രീൻ ഓഫ് ചെയ്ത പശ്ചാത്തലത്തിൽ വീഡിയോകൾ പ്ലേ ചെയ്യാൻ സാധിക്കും.

യൂട്യൂബ് ചാനൽ എങ്ങനെ തുടങ്ങാം? വരുമാനം എങ്ങനെ നേടാം?

യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടത് ഒരു ജി മെയിൽ വിലാസം മാത്രമാണ്. ഉചിതമായ ഒരു പേരും നൽകുക. പുതിയ ഉപഭോക്താവിന് 10 മിനിറ്റിനകത്തുള്ള വീഡിയോകളകും അപ്‌ലോഡ് ചെയ്യയുവാൻ സാധിക്കുക. നിങ്ങൾ ഷെയർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന വീഡിയോക്ക് നല്ലൊരു തലക്കെട്ട് നൽകണം. അപ്‌ലോഡ് ചെയ്യാൻ പോകുന്ന വിഡിയോക്ക് വിശദമായ വിവരണം നൽകണം. വിഡിയോകൾ കാണാൻ കാണികളെ പ്രേരിപ്പിക്കുന്ന വിധത്തിലാകണം തലക്കെട്ടും, വിവരണവും. പിന്നെ ഉചിതമായ കീവേഡ്സ് (ഒരു വിഷയത്തെ കുറിച്ചുള്ള വിവരമറിയാൻ വേണ്ടി സെർച്ച്
ചെയ്യുന്ന വാക്കുകൾ) ഉപയോഗിച്‌ ടാഗ് ചെയ്യണം. അങ്ങനെ ഉചിതമായ കീവേർഡുകൾ വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ ആ വീഡിയോ ആകും ആദ്യ സെർച്ച്‌ റിസൾട്ടിൽ വരുക. വീഡിയോയിൽ എന്താണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നതെന്ന ഉള്ളടക്കം വരുന്ന ഒരു ചിത്രം വീഡിയോയ്ക്ക് കൊടുക്കുക.

യൂട്യൂബിലെ പരസ്യവരുമാനം കിട്ടണമെങ്കിൽ നിങ്ങളുടെ ചാനലിന് ഗൂഗിൾ ആഡ് സെന്സിന്റെ അംഗീകാരം വേണം. ചാനലിനു മിനിമം 1000 സബ്സ്ക്രൈബ്സും ചാനലിലെ എല്ലാ വിഡിയോകൾക്കും കൂടി 4000 മണിക്കൂർ വാച്ച് ഹവേഴ്സും ഉണ്ടെകിൽ മാത്രമേ ഈ അംഗീകാരത്തിന് അപേക്ഷി ക്കുവാനാകുള്ളൂ. ചാനലിലേ എല്ലാ വീഡിയോകളും പരിശോധിച്ച് അതിന്റെ സാധ്യതകൾ മനസ്സിലാക്കിയ ശേഷം മാത്രമേ ആഡ് സെന്സിനു അനുമതി നൽകു.

വിഡിയോസിനു വ്യൂസ് കൂട്ടാൻ ഈ ചാനലിലെ വീഡിയോ ലിങ്ക് പരിചയമുള്ളവർക്ക് അയച്ചുകൊടുക്കുക, ചിട്ടയായി വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുക. കഴിവതും കാണുന്നവർക്ക് പ്രയോജനം ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ ശ്രമികുക.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close