
വളര്‍ന്നിരുന്ന ഒരുപാട് സംഗതികള്‍ കൊണ്ട് പോഷക സമൃദ്ധവും, വിഷമില്ലാത്തതും, രുചികരവും, ‘പോക്കറ്റ് ഫ്രെണ്ട്ലി’യുമായ ആഹാരം തയ്യാറാക്കിയിരുന്ന ഒരു പൂര്‍വ്വകാലം നമുക്കുണ്ട്. അതിലൊന്നാണ് കൂണ്. കൂണ് ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച് മൂപ്പെത്തുന്ന ഒരു വിഭവമാണ്. മഴക്കാലത്ത് വിവിധ തരം കൂണുകള്‍ നമ്മുടെ പറമ്പുകളില്‍ പൊട്ടി മുളയ്ക്കാറുണ്ട്. കൂണുകളില്‍ ഏറ്റവും ചെറുതും ഏറ്റവും ടേസ്റ്റുള്ളതുമാണ് അരികൂണ്‍. രാസവളം, കീടനാശിനി എന്നിവ ഉപയോഗിക്കുന്നതും, കാലാവസ്ഥാവ്യതിയാനവും ഒക്കെ സ്വാഭാവികമായി കൂണ് ഉണ്ടാവുന്നതിനെ തടസ്സപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂണുകള്‍ മാര്‍ക്കറ്റിലും ലഭ്യമാണ്.
കൂണ് തോരന്‍ തയ്യാറാക്കുന്ന വിധം
അര കിലോ കൂണ് മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, 2 തണ്ട്
കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. ഒരു മുറി തേങ്ങാ ചിരകിയത്, പന്ത്രണ്ട് കാന്താരി മുളക്, ആറ് ചെറിയ ഉള്ളി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച് എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക.
രുചിയൂറും കിണ്ണത്തപ്പം ഉണ്ടാകുന്നതെങ്ങനെ എന്ന് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
രുചിയൂറും കിണ്ണത്തപ്പം
ഈ പാചകക്കുട്ട് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala