സ്ഥലം ലാഭിക്കാന്‍ ഹൈബ്രിഡ് ഫര്‍ണിച്ചറുകള്‍


how-to-make-space-inside-the-house-with-hybrid-furnitures
Spread the love
ഇപ്പോള്‍ വീടുകളില്‍ സാധനങ്ങള്‍ കുത്തി നിറച്ച് സൂക്ഷിക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ അവര്‍ക്ക് അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വീട്ടില്‍ ഉണ്ടാവുകയും വേണം. ഇത്തരക്കാര്‍ക്ക് ഉപയോഗപ്രതമായതാണ് ഹൈബ്രിഡ് ഫര്‍ണിച്ചറുകള്‍. നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ സാധനങ്ങളുടെ സൂക്ഷിപ്പ് സ്ഥലമാക്കി മാറ്റുമ്പോള്‍ എത്ര സ്ഥലമാണ് നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുക. നിങ്ങളുടെ വ്യക്തിപരമായ സാധനങ്ങള്‍ വലിച്ചുവരിയിടാതെ സൂക്ഷിക്കാം എന്നതിനാല്‍ തന്നെ ഹൈബ്രിഡ് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ മുറി വ്യത്തിയുള്ളതും മനോഹരവും സ്ഥലസൗകര്യം ഉള്ളതുമാക്കി മാറ്റും.
പഴയ സോഫ ബെഡിന്റെ പരിഷ്‌കരിച്ച രൂപമാണിത് ക്ലാസിക് സോഫ ബെഡ്. ഇന്ന് ഉന്നത ഗുണമേന്മയുള്ള ആഡംബര സോഫ ബസ്സുകള്‍ വിപണിയില്‍ ലഭ്യമാണ്, ഗുണ നിലവാരമുള്ള മെത്ത വാങ്ങി ഇതില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ലിവിങ് റൂമിലോ ബെഡ് റൂമിലോ ഉപയോഗിക്കാവുന്നതും ഇതില്‍ തന്നെ ആവശ്യത്തിന് സ്‌റ്റോറേജ് സൗകര്യം ഉള്‍പ്പെടുത്താവുന്നതുമാണ്.
മേശയോടൊപ്പമുള്ള കോമ്ബിനേഷന്‍ കസേരകള്‍ നിങ്ങള്‍ക്ക് പരിചിതമായിരിക്കും. പുതിയ ട്രെന്‍ഡ് അനുസരിച്ച കൊംഫി ഷെയറുകള്‍ തെരഞ്ഞെടുത്താല്‍ എഴുത്തിനും ജോലിയ്ക്കും അനുയോജ്യമാകും.
നിങ്ങളുടെ ലാപ്‌ടോപ്പ്, പുസ്തകങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ കോഫി ടേബിള്‍ പ്രയോജനപ്പെടുത്താം. നിങ്ങളുടെ കിടക്കയില്‍ തന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ കോഫി ടേബിള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. വിജാഗിരി ഉപയോഗിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതാണെങ്കില്‍ ഇതിനടിയിലെ സ്ഥലം ചില്ലറ സാധനങ്ങള്‍ സൂക്ഷയ്ക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ചെറിയ ബെഡ്‌റും ആണെങ്കില്‍ ഒരു ഡ്രസ്സര്‍ സ്ഥാപിക്കുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ബെഡിനൊപ്പം ഡ്രസ്സര്‍ എന്ന കോമ്ബിനേഷന്‍ പരീക്ഷിക്കാവുന്നതാണ്. ഷീറ്റുകള്‍, ഷുസുകള്‍, ലിനന്‍, വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ ഡ്രസ്സര്‍ ബെഡിനുള്ളില്‍ സൂക്ഷിക്കാവുന്നതാണ്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close