തണുപ്പുകാലത്തും ചര്‍മ്മം തിളങ്ങാന്‍…


how-to-make-your-skin-glow-during-cold-season
Spread the love
തണുപ്പുകാലത്ത് ചര്‍മ്മം തിളങ്ങാന്‍ അല്‍പ്പം കരുതല്‍ വേണം. ഏത് കാലവസ്ഥയിലെ സൗന്ദര്യസംരക്ഷണം അറിയണമെങ്കിലും ആദ്യം മനസ്സിലാക്കേണ്ടത് സ്വന്തം ചര്‍മ്മത്തിന്റെ സ്വഭാവമാണ്. കാരണം ഇത് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഏത് തരം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ ചര്‍മ്മത്തിന് അനിയോജ്യമല്ലാത്തത് ഉപയോഗിച്ചാല്‍ അത് കൂടുതല്‍ ദോഷം മാത്രമേ ചെയ്യൂ.
തണുപ്പ് കാലത്ത് ഓയിലി സ്‌ക്കിന്‍ ഉള്ളവര്‍ മോയിസ്ചറൈസിങ്ങ് ക്രീം തിരഞ്ഞെടുക്കുമ്‌ബോള്‍ ജെല്‍ ബേസിഡ് ആയുളള ക്രീമുകള്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചര്‍മ്മം ഉള്ളവര്‍ തണുപ്പ്ക്കാലത്ത് നിര്‍ബന്ധമായും കോക്കോ ബട്ടര്‍, ഷിയബട്ടര്‍ അല്ലെങ്കില്‍ ലിക്വിഡ് ബാരഫിന്‍ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിക്കേണ്ടതാണ്. അലര്‍ജി സാധ്യതകള്‍ ഉള്ളവര്‍ സെറാമിഡ് അടങ്ങിയ മോയിസ്ചറൈര്‍ ഉപയോഗിക്കണം. കോമ്ബിനേഷന്‍ സ്‌ക്കിന്‍ ഉളളവര്‍ വാട്ടര്‍ ബേസിഡ് ക്രീമുകള്‍ക്ക് പകരം ഓയില്‍ അടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഈ ക്രമത്തില്‍ ക്രീമുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ തണുപ്പ് കാലത്തും ചര്‍മ്മം സുന്ദരമായി കാത്തുസൂക്ഷിക്കാന്‍ സാധിക്കും.
തണുപ്പ്കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം പെട്ടെന്ന് നഷ്ടമാവുകയും ഇതുവഴി തൊലി വരണ്ട്‌പൊട്ടുന്നതിന് കാരണാവുകയും ചെയ്യുന്നു. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതൊടൊപ്പം ഭക്ഷണത്തിലും ശ്രദ്ധനല്‍കണം. കലോറി അധികമുളള ഭക്ഷണവും കഴിക്കാവുന്ന സമയമാണിത്. ഒമേഗ 3 അടങ്ങിയ സാല്‍മണ്‍ അടക്കമുള്ള മീനുകളും കഴിക്കാവുന്നതാണ്. അതോടൊപ്പം അന്നജം, മധുരം എന്നിവ അടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
Ad Widget
Ad Widget

Recommended For You

About the Author: admin

Close