
മുറിച്ച് വെച്ച പഴങ്ങള്‍ നിറം മാറിയാല്‍ കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് ഇഷ്ടപ്പെടില്ല. പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ ഇനി വെള്ളത്തിലിട്ട് മുറിയ്ക്കാന്‍ ശ്രമിക്കുക. വെള്ളത്തിലിട്ട് മുറിയ്ക്കുമ്പോള്‍ അതിലെ ഓക്സിഡേഷന് ഒഴിവാകുന്നു. ഇത് പഴത്തെ ഫ്രഷ് ആയി തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഇനി പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് മുറിയക്കാന്‍ ശ്രമിക്കുക.
സോഡ വാട്ടറില്‍ മുറിച്ച് വെച്ച പഴങ്ങള്‍ മുക്കിയാലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. മുറിച്ച് വെച്ച പഴങ്ങളിലെ കറയെ ഇല്ലാതാക്കാന്‍ സോഡ വാട്ടറിന് കഴിയും.
മൂന്ന് ടേബിള്‍ സ്പൂണ്‍ സിട്രിക് ആസിഡുള്ള പഴങ്ങലുമായി ചേര്‍ത്താലും ഇത്തരം പ്രശ്നത്തെ ഒഴിവാക്കാവുന്നതാണ്.
ഉപ്പ് വെള്ളവും നല്ലൊരു പരിഹാരമാണ്. ആപ്പിള്‍, പഴം തുടങ്ങിയ പഴങ്ങള്‍ ഉപ്പ് വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാം.
തേന്‍ ഉപയോഗിച്ചും പഴങ്ങളിലെ ബ്രൗണിംഗ് ഇല്ലാതാക്കാം. രണ്ട് കപ്പ് തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് പഴങ്ങള്‍ അതില്‍ മുക്കിയെടുത്താല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാം.