മനുഷ്യാവകാശ കമ്മീഷൻ


Spread the love

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പു നൽകുന്നതും വ്യക്തിയുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനും ഉള്ളതും മാനുഷികവുമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 ൽ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവ്വഹിക്കുകയാണ് കമ്മീഷന്റെ ചുമതല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രൂപീകരണം നടത്തുന്നത് കേന്ദ്ര ഗവൺമെന്റ് ആണ്.ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രവർത്തിക്കുന്നുണ്ട്.

കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും.

മനുഷ്യാവകാശ ലംഘനം സംബന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിന് വിധേയനായ വ്യക്തിയോ വിഭാഗമോ നൽകുന്ന പരാതിയിന്മേലോ, അതു സംബന്ധമായി ലഭിക്കുന്ന വിവരത്തിന്മേൽ നേരിട്ടോ അന്വേഷണം നടത്തുക.

*മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷി ചേരുക.

*ജയിലുകൾ,സംരക്ഷണാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, ചികിത്സാലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.

*ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരിരക്ഷാ സംവിധാനങ്ങളുടെ നിർവ്വഹണവും ഫലപ്രാപ്തിയും വിലയിരുത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക.

*മനുഷ്യാവകാശ ധ്വംസനങ്ങൾ, അതിക്രമങ്ങൾ, ഭീകരപ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച നിരീക്ഷണം നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.

*മനുഷ്യാവകാശം സംബന്ധിച്ച അന്തർദേശീയ കരാറുകൾ, പ്രഖ്യാപനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രായോഗിക നടപടികൾ നിർദ്ദേശിക്കുക.

മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ അവയെ സംബന്ധിച്ച പരാതി, സാംസങ്ങ് കേൾക്ക് ഇരയായ വ്യക്തിക്കോ അയാൾക്കുവേണ്ടി മറ്റാർക്കെങ്കിലുമോ പരാതി സൗജന്യമായി നൽകാം. പരാതിക്ക് പ്രത്യേക രൂപം നിഷ്കർഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കമ്മീഷന് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നതിനായി കമ്മീഷന് ഭരണകൂടത്തോട് ശുപാർശ ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജോലി സ്ഥലങ്ങൾ തുടങ്ങിയവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരിശോധിച്ച് അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട്.

ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ഗാർഹിക പീഡന നിരോധന നിയമം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close