റോയൽ എൻഫീൽഡ്  ഹണ്ടർ  എതിരാളികളെ വിറപ്പിക്കുന്ന സവിശേഷതകൾ


Spread the love

 

മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നിവയിൽ കാണപ്പെടുന്ന അതേ ജെ – പ്ലാറ്റ്ഫോമിൽ അടിസ്ഥാനപ്പെടുത്തി നിർമിക്കപ്പെട്ട മൂന്നാമത് വാഹനമാണ് ഹണ്ടർ. നിലവിലെ ക്വാർട്ടർ ലീറ്റർ റോഡ്സ്റ്റർ മോഡലുകളിൽ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലിയായ വാഹനമാണ് ഇത്. 349 സിസി എഞ്ചിൻ പരമാവധി 14.87kW അല്ലെങ്കിൽ 20.2hp പവർ നൽകും. മെറ്റിയോറിലും ക്ലാസിക്കിലും കാണുന്ന അതേ ഔട്ട്‌പുട്ടാണിത്. ടോർക് 27Nmന് അടുത്തായിരിക്കും. ഉയരവും നീളവും മെറ്റിയോറിനേക്കാളും ക്ലാസിക്കിനെക്കാളും അൽപ്പം കുറവാണ്. വീൽബേസ് 1,370 എം.എം ആയി കുറയും. മെറ്റിയോറിന്റെ വീൽബേസ് 1,400 മില്ലീമീറ്ററും ക്ലാസിക്കിന്റെ വീൽബേസ് 1,390 മില്ലീമീറ്ററുമാണ്. ഹണ്ടറിന്റെ ഉയരം മീറ്റിയോറിന് തുല്യമാണ്. 180 കിലോഗ്രാം ഭാരമുണ്ട്. മറ്റ് റോയലുകളേക്കാൾ 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കുറവാണ്.

എഞ്ചിൻ കൂടാതെ ബ്രേക്കിങും സസ്‌പെൻഷനും മെറ്റിയോര്‍ 350മായി ഹണ്ടർ പങ്കിടും. 17-ഇഞ്ച് കാസ്റ്റ് അലോയ് റിമ്മുകൾ ട്യൂബ്‌ലെസ് ടയറുകളോട് കൂടിയതാണ്. 110/70-17 (മുൻവശം), 140/70-17 (പിന്നിൽ എന്നിങ്ങനെയാണ് ടയറുകൾ. മുന്നിൽ 41 എം.എം ടെലിസ്‌കോപ്പിക് ഫോർക്ക്, 130 എംഎം ട്രാവൽ, പിന്നിൽ 6-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ എമൽഷൻ ഷോക്ക് അബ്‌സോർബറുകൾ ആണ് സസ്‌പെൻഷൻ ചുമതലകൾ നിർവ്വഹിക്കുക. ഹണ്ടർ 350-ന്റെ മെട്രോ വേരിയന്റിന് ഇരട്ട-ചാനൽ എ.ബി.എസ് സ്റ്റാൻഡേർഡായി ലഭിക്കും. മെറ്റിയോറിന് അടിസ്ഥാനമിടുന്ന ഡബിൾ ക്രാഡിൽ ഷാസിയിലാണ് പുതിയ ബൈക്കും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഇഷ്ടനാനുസരണം മാറ്റങ്ങൾ വരുത്താന്നായി  വാഹനം വിപണിയിലെത്തിച്ച് തൊട്ടു പിന്നാലെ തന്നെ റോയൽ എൻഫീൽഡ് വെബ്സൈറ്റിൽ ഒരു പുതിയ  യൂസർ കസ്റ്റമൈസേഷൻ പേജും തുറന്നിരുന്നു.  ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഡിജിറ്റലായി കസ്റ്റമൈസ് ചെയ്ത് നോക്കി സംതൃപ്തി വന്ന ശേഷം മാത്രം വാഹനം വാങ്ങാൻ ഈ പേജ് പ്രേരിപ്പിക്കും.  ഒട്ടേറെ അക്സസറികളാണ് ഇതിൽ ഉള്ളത്.  3 പാക്കേജുകളായാണ് അക്സസറികൾ വരുന്നത്. ബോഡ‍ിവർക്ക്, പ്രൊട്ടക്‌ഷൻ, ലഗേജ് ആൻഡ് മെയിന്റനൻസ് എന്നിവയാണ് അത്.  എൻജിൻ ഗാർഡ്, സംപ് ഗാർഡ്, ക്രാഷ് ഗാർഡകൾ എന്നിവയെല്ലാം ചേർന്ന പാക്കേജാണ്  പ്രൊട്ടക്‌ഷൻ.  ലഗേജ് ആൻഡ് മെയിന്റനൻസ് ദീർഘയാത്രകളെ പ്രേമിക്കുന്നവർക്കുള്ള പാക്കേജാണ് ഇത്. 12.5 ലീറ്റർ കറുത്ത കമ്യൂട്ടർ പാനിയർ 2350 രൂപ, പാനിയർ റെയിൽ 2200 രൂപ എന്നിങ്ങനെയാണ് ഇതിലെ സന്നാഹങ്ങൾ.

പാനിയർ ബോസ്കിന് വാട്ടർപ്രൂഫ് ഇന്നർ ബാഗോടു കൂടിയ ഓപ്ഷനും ഉണ്ട്. വാഹനം മുഴുവനായി മൂടുന്ന ബൈക്ക് കവറുകളും 1100 രൂപയിൽ ഇവിടെയുണ്ട്. ബോഡിവർക്ക്  പാക്കേജിൽ  പ്രാഥമിക കാഴ്ചയിൽ വാഹനത്തിന് ആകർഷകത്വം കൂട്ടാനുള്ള സന്നാഹങ്ങളാണ് ഇത്. കളർ പാക്കേജ്, മറ്റ് പുറമെയുള്ള അക്സസറികൾ എന്നിവ ഇതിലുണ്ട്. പ്രധാനം സീറ്റുകളാണ്. 4500 രൂപ വിലയുള്ള വിവിധ തരം സീറ്റുകൾ ഈ പാക്കേജിൽ കാണാം. വിവിധ തരത്തിലുള്ള റിയർ വ്യൂ മിററുകൾ 6450 രൂപയ്ക്ക് ഇവിടെയുണ്ട്. എൽഇഡി ഇൻഡിക്കേറ്ററുകൾ വ്യത്യസ്ത നിറങ്ങളിലും ഇതിലുണ്ട്. വിൻഡ്സ്ക്രീൻ, ബാക്റെസ്റ്റ്, ഫില്ലർ ക്യാപ് എന്നിങ്ങനെ നിരവധി സന്നാഹങ്ങളുണ്ട്. ഇഷ്ടമനുസരിച്ച് അന്താരാഷ്ട്ര രൂപമുള്ള എൻട്രിലെവൽ റോഡ്സ്റ്ററാക്കി ഹണ്ടറിനെ മാറ്റാൻ സാധിക്കും.

Read also… മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകി  സ്കോർപിയോ ക്ലാസിക്

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close