പുത്തൻ മോഡലുമായി റോയൽ എൻഫീൽഡ് വീണ്ടും വരുന്നു. പുതിയ ഹണ്ടർ 350 യുടെ വില രണ്ട് ലക്ഷത്തിൽ താഴെയോ ?


Spread the love

രാജ്യത്തെമ്പാടുമുള്ള വാഹനപ്രേമികൾക്ക് ഇടയിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം പിടിച്ചെടുത്ത റോയൽ എൻഫീൽഡ് അവരുടെ പുതിയ മോഡലായ ഹണ്ടർ 350 പുറത്തിറക്കാൻ പോകുകയാണ്. ഈ വർഷം കമ്പനി പുറത്തിറക്കാൻ പോകുന്ന രണ്ടാമത്തെ മോട്ടോർബൈക്ക് ആയിരിക്കും ഹണ്ടർ. കഴിഞ്ഞ മാർച്ച്‌ മാസത്തിലാണ് സ്ക്രാം 411 എന്ന അഡ്വഞ്ചർ ബൈക്കുമായി എൻഫീൽഡ് വിപണിയിൽ എത്തിയത്. ഈ വാഹനം മുമ്പ് ഇറങ്ങിയ റോയൽ എൻഫീൽഡ് ഹിമായലന്റെ തനി പകർപ്പ് ആണെന്ന വിമർശനം പല കോണിൽ നിന്നും വന്നിരുന്നു. അതു കൊണ്ട് തന്നെ പുതിയ ഹണ്ടറിന്റെ ഡിസൈനിങിന്റെ കാര്യത്തിൽ കമ്പനി വിട്ടുവീഴ്ചകൾ ഒന്നുംതന്നെ വരുത്തിയിട്ടില്ല.

റോയൽ എൻഫീൽഡ് ബൈക്കുകളിൽ ഏറ്റവും വില കുറഞ്ഞ വാഹനമായി ഹണ്ടർ 350 യെ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,50,000 നും 2,00,000 നും ഇടയിൽ എക്സ് ഷോറൂം പ്രൈസ് ഉണ്ടാകുമെന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ രേഖപ്പെടുത്തുന്നത്. റോയൽ എൻഫീൽഡ് അധികൃതർ വാഹനത്തിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എൻഫീൽഡിന്റെ ജെ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടർ പുറത്തിറങ്ങുക. ജെ പ്ലാറ്റ്‌ഫോം ബൈക്കുകളായ ക്ലാസ്സിക്‌ 350, മീറ്റിയോർ എന്നീ മോഡലുകളിൽ ഉപയോഗിച്ച എൻജിൻ തന്നെയായിരിക്കും ഹണ്ടറിലും ഉപയോഗിക്കുക.

കാഴ്ചയുടെ കാര്യത്തിലാണെങ്കിൽ എൻഫീൽഡിന്റെ റെട്രോ സ്റ്റൈൽ ഡിസൈൻ ഉപയോഗിച്ചിരിക്കുന്ന ഒരു മോഡേൺ റോയൽ എൻഫീൽഡ് ബൈക്കാണ് ഹണ്ടർ 350. എൻഫീൽഡ് വാഹനങ്ങളിൽ കണ്ടുവരുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ടേൺ സിഗ്നലുകൾ, മിററുകൾ എന്നിവയുടെ സാന്നിധ്യം ഈ മോഡലിലും ഉണ്ട്‌.
എന്നിരുന്നാലും, എൻഫീൽഡിന്റെ മറ്റു മോട്ടോർ ബൈക്കുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചില നവീകരണങ്ങളും പുതിയ ഹണ്ടറിന് നൽകിയിട്ടുണ്ട്.
ഹണ്ടറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലായിരിക്കും കമ്പനി കൂടുതലും ശ്രദ്ധ ചെലുത്താൻ പോകുന്നത്.
യമഹ അപ്പാച്ചെ 160, എഫ്സി25, ബജാജ് പൾസർ
തുടങ്ങിയ മോഡലുകളുമായായിരിക്കും ഹണ്ടർ 350 മത്സരിക്കുക. ഈ വർഷം ആഗസ്റ്റോടുകൂടി ബൈക്ക് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary :- royal enfield launching a a best Affordable 350cc bike named hunter in this august

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close