നിരത്തുകൾ ഇനി ഹൈബ്രിഡ് വാഹനങ്ങളാൽ സമ്പന്നമാകുമോ ? ഹൈബ്രിഡ് കാറുകളെ കുറിച്ച് കൂടുതലറിയാം.


Spread the love

ഇന്ത്യൻ വാഹനവിപണിയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിന്റെ ഭാഗമായി പലവിധത്തിൽ പ്രവർത്തിക്കുന്ന കാറുകളും ബൈക്കുകളുമെല്ലാം വാഹനവിപണിയിൽ ദിവസേന പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ വാഹനപ്രേമികളുടെ പ്രീതി പിടിച്ചുപറ്റിയ ഒരു വിഭാഗമാണ് ഹൈബ്രിഡ് വാഹനങ്ങൾ. പൊതുവെ ഒന്നിൽ കൂടുതൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനം എന്ന് വിളിക്കുന്നത്. സാധാരണ വാഹനങ്ങളിൽ കണ്ടുവരുന്ന പെട്രോൾ/ഡീസൽ എഞ്ചിനുമായി സംയോജിപ്പിച്ചുകൊണ്ട് ഒരു ഇലക്ട്രിക് മോട്ടോറും ഇത്തരം ഹൈബ്രിഡ് എൻജിൻ വാഹനങ്ങളിലുണ്ടാകും. ഹൈബ്രിഡ് വാഹനങ്ങൾക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറും ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിനും ഒരേസമയം ചലിപ്പിക്കാൻ സാധിക്കും.

രാജ്യത്തിന്റെ പല കോണിൽ നിന്നുള്ളവരും ഇന്ന് ഹൈബ്രിഡ് കാറുകൾ തെരഞ്ഞെടുക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ ഉയരുന്ന വില തന്നെയാണ് പ്രധാന കാരണം. ഈയൊരു ഒറ്റ കാരണം കൊണ്ട്‌ ഇന്ന് ഒട്ടനവധി പേരാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയിരിക്കുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കാത്ത ഒരുകൂട്ടം ജനങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്‌. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണക്കുറവും വാഹനം ഫുൾ ചാർജ് ചെയ്യാനായെടുക്കുന്ന ദീർഘസമയവും ഒക്കെയാണ് ഇത്തരക്കാരെ പിന്നോട്ടടിപ്പിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ജനം ഹൈബ്രിഡ് വാഹനങ്ങൾ സ്വന്തമാക്കാൻ തീരുമാനിക്കുന്നത്. ഇലക്ട്രിക് കാറുകളിൽ ലഭിക്കുന്നതിനെക്കാളും കൂടുതൽ ഇന്ധനക്ഷമത ഇത്തരം ഹൈബ്രിഡ് കാറുകൾക്ക് ഉണ്ടാകും. സാധാരണ പെട്രോൾ, ഡീസൽ എൻജിനുകൾ നൽകുന്നത്ര കരുത്തും ഹൈബ്രിഡ് കാറുകൾക്ക് ഉണ്ടാവും.

പലവിധത്തിലാണ് ഹൈബ്രിഡ് കാറുകളുടെ പവർ ഡെലിവറി വിന്യസിച്ചിരിക്കുക. മിക്ക കാറുകളിലും ആദ്യ നാല് ആർ.പി.എമ്മുകൾ ഇലക്ട്രിക് ഇന്ധനം വഴിയായിരിക്കും പ്രവർത്തിപ്പിക്കുക. ഇവിടെയാണ്‌ കൂടുതൽ ഇന്ധനം ചെലവാകുന്നത്. പിന്നീടുള്ള ആർ.പി.എമ്മുകൾ പെട്രോൾ,ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. സാധാരണ ഇലക്ട്രിക്, പെട്രോൾ കാറുകൾ വാങ്ങുന്ന വിലയ്ക്ക് തന്നെ ഹൈബ്രിഡ് കാറുകൾ ഇന്ന് സ്വന്തമാക്കാൻ സാധിക്കും. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാറ, ടൊയോട്ട ഹൈറൈഡർ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ പ്രധാന ഹൈബ്രിഡ് കാറുകൾ.

English summary :- what is hybrid cars. More details about the functioning of hybrid cars.

Read വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close