ഇന്ത്യൻ നിർമ്മിത ഹൈഡ്രജൻ ബസുകൾ പുറത്തിറക്കി പൂനെ. ഹൈഡ്രജൻ ഫ്യുവലിന്റെ സവിശേഷതകൾ…


Spread the love

പെട്രോൾ, ഡീസൽ വിലവർധനവിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മുന്നിൽ പുതിയ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ്സിനെ കേന്ദ്ര ശാസ്ത്ര,സാങ്കേതിക മന്ത്രിയായ ജിതേന്ദ്ര സിംഗാണ്‌ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂനെയിലെ കെ.പി.ഐ.ടി സി.എസ്.ഐ.ആർ വികസിപ്പിച്ചെടുത്ത ഈ ബസ്സിൽ  ഹൈഡ്രജനും വായുവും ഉപയോഗിച്ചാണ് ഊർജ്ജം നിർമ്മിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ പൂനെ കേന്ദ്രീകരിച്ചാണ് ബസുകൾ സർവീസ് നടത്തുക. പ്രകൃതിക്ക്‌ ദോഷമായി ഭവിക്കുന്ന പുകയോ മറ്റു മാലിന്യങ്ങളോ ഒന്നും തന്നെ പുതിയ ഹൈഡ്രജൻ ബസുകൾ പുറത്തുവിടുന്നില്ല. ബസിന് സഞ്ചരിക്കാൻ ആവശ്യമായി വരുന്ന ഇന്ധനം നിർമ്മിക്കുമ്പോൾ അവശേഷിക്കുന്ന മലിനജലം മാത്രമാണ് ബസിൽ നിന്നും പുറത്തേക്ക് വരുന്നത്.

പുകപടലങ്ങളും മറ്റുമായി നിറഞ്ഞിരിക്കുന്ന ഇന്ത്യൻ നഗരങ്ങൾ ഒരു പരിധി വരെ ശുചീകരിക്കാൻ പുതിയ ഹൈഡ്രജൻ ബസുകൾ സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഡീസൽ, പെട്രോൾ എന്നീ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന മലിനവായുവിന്റെ അളവ് നമ്മുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഉദാഹരണം പറയുകയാണെങ്കിൽ, ദീർഘദൂര റൂട്ടിൽ ഓടുന്ന ഒരു ഡീസൽ ബസ് പ്രതിവർഷം നൂറ് ടൺ CO2 അഥവാ കാർബൺ ഡൈ ഓക്‌സൈഡാണ് പുറന്തള്ളുന്നത്.  അത്തരത്തിലുള്ള ദശലക്ഷത്തിലധികം ബസുകൾ ഇപ്പോൾ ഇന്ത്യയിൽ സർവീസ് നടത്തുന്നുണ്ട് ! അത് കൂടാതെ പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ നോക്കി നടത്താൻ വേണ്ടിവരുന്ന ചെലവിന്റെ പകുതിയോളമേ ഹൈഡ്രജൻ ബസുകൾക്ക്‌ ആവശ്യമായി വരുന്നുള്ളു. പെട്രോളിയം  ഇന്ധനങ്ങൾ ഉറപ്പുതരുന്ന കാര്യക്ഷമതയും ഇത്തരം ഹൈഡ്രജൻ ബസുകൾക്ക് ഉണ്ടാവും.

ഹൈഡ്രജൻ ബസ്, ഇലക്ട്രിക് മെട്രോ തുടങ്ങിയ സംരംഭങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ഹരിത ഇന്ധനം കൂടുതൽ തലങ്ങളിൽ പ്രയോജനപ്പെടുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. ഭൂമിക്ക്‌ മോശമായി ഭവിക്കുന്ന ഫോസിൽ ഊർജത്തിൽ നിന്നുമൊരു ചുവടുമാറ്റമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ശുദ്ധമായ ഹൈഡ്രജൻ ഊർജത്തിന്റെ മൊത്തം കയറ്റുമതിക്കാരായി മാറാൻ ഇന്ത്യക്ക് കഴിയുമെന്നും മന്ത്രി ജിതേന്ദ്ര സിംഗ് അവകാശപ്പെട്ടിട്ടുണ്ട്.

English summary :- indian made first hydrogen fuel cell buses released in pune

Read also മരുന്നുകൾ ഇനി വീട്ടിൽ പറന്നെത്തും ; സ്കൈ എയറുമായി സഹകരിച്ച് ഡ്രോൺ ഡെലിവറി സാധ്യമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close