ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സര്‍വിസിന് ജര്‍മനിയിൽ  തുടക്കം


Spread the love

പാരമ്പര്യ ഇന്ധനങ്ങൾക്കുള്ള ബദൽ എന്ന നിലയ്ക്കാണ് ജർമൻ സർക്കാർ ഹൈഡ്രജൻ ഊർജത്തിന് പ്രാധാന്യം നൽകുന്നത്.  ഹൈഡ്രജൻ വണ്ടികൾ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം 16 ലക്ഷം ഡീസൽ    ലാഭിക്കുന്നത് വഴി  വര്‍ഷത്തില്‍ 4400 ടണ്‍ കാര്‍ബണ്‍ പുറം തള്ളുന്നത് തടയാന്‍ സാധിക്കുന്നുവെന്ന് ഫ്രഞ്ച് നിർമാതാക്കളായ അൽസ്റ്റോമിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. ട്രയൽ പ്രവർത്തനങ്ങൾ ആരംഭിച്ച് ഏകദേശം നാല് വർഷത്തിന് ശേഷമാണ് ട്രെയിനിന്‍റെ സര്‍വിസ് ആരംഭിക്കുന്നത്. നിലവിൽ രാസസംസ്കരണത്തിന്റെ ഉപോത്പന്നമായാണ് ഹൈഡ്രജൻ ഇന്ധനം ലഭിക്കുന്നത്. മൂന്നുവർഷത്തിനുള്ളിൽ ഇത് തദ്ദേശീയമായി നിർമിക്കാൻ ജർമൻ വാതക കമ്പനിയായ ലിൻഡെ പദ്ധതിയിടുന്നുണ്ട്.  ലോവർ സാക്സണി സംസ്ഥാനത്ത് 15 ഡീസൽ വണ്ടികൾക്കുപകരമാണ് 14 ഹൈഡ്രജൻ തീവണ്ടികൾ.

വടക്കൻ നഗരങ്ങളായ കുക്സ്ഹാവൻ, ബ്രമർഹാവൻ, ബ്രമർവോർഡ്, ബുക്സ്റ്റിഹ്യൂഡ് എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. മികച്ച രീതിയിൽ ഹൈഡ്രജൻ ശേഖരിച്ചു സൂക്ഷിക്കുന്ന ഇന്ധന ടാങ്ക് ട്രെയിനിനുണ്ട്. ഫുൾ ടാങ്ക് ഇന്ധനം ഉപയോഗിച്ച് 1000 കിലോമീറ്റർ ദൂരപരിധിയുള്ള തീവണ്ടിക്ക് പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്ററാണ്.  ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം ആണ് ഹൈഡ്രജൻ തീവണ്ടികൾ നിർമിക്കുന്നത്. പ്രാദേശിക കമ്പനിയായ എൽ.എൻ.വി.ജി.ക്കാണ് നടത്തിപ്പ് ചുമതല.  ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും.

ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. പ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊർജം ഉൽപാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.  പുതുക്കി ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഗതാഗത മേഖലയില്‍ അതിന് ഒരു മാറ്റം വരുത്തികൊണ്ട് ഇത് ഒരു നാഴികകല്ലാവുകയാണെന്നും ലോവര്‍സാക്‌സോണിയുടെ മിനിസ്റ്റര്‍ പ്രസിഡന്‍റ് സ്‌റ്റീഫന്‍ വെയില്‍ പറഞ്ഞു.

 

ഉപയോഗത്തിലുള്ള മറ്റ് പഴയ ഡീസൽ ട്രെയിനുകൾ പുതുക്കി ഹൈഡ്രജന്‍ ട്രെയിനുകളായി മാറ്റും. ഹൈഡ്രജൻ അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ പ്രവർത്തിപ്പിക്കണമോ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഭാവിയില്‍ ജര്‍മനി ഡീസല്‍ ട്രെയിനുകള്‍ വാങ്ങില്ലെന്നും 2030 ഓടെ പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്‍റെ അളവ് 65 ശതമാനം വരെ കുറച്ച് 2045-ഓടെ കാലാവസ്ഥയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാണ് ജർമനി ലക്ഷ്യമിടുന്നതെന്നും എൽഎൻവിജി വക്താവ് ഡിർക്ക് ആൾട്ട്വിഗ് അറിയിച്ചു.

 

Read more.. വിപണിയിലെ ട്രെൻഡ് അനുകരിച്ച് ഷാവോമിയുടെ സബ്-ബ്രാൻഡായ റെഡ്മിയും

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close