
കോവിഡ് -19 രോഗാവസ്ഥയിൽ ഹൈപോക്സിയ വില്ലനോ? ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ.
മനുഷ്യ ശരീരത്തിന് ജീവൻ നിലനിർത്തുവാൻ ആവശ്യമുള്ള ഘടകമാണ് ഓക്സിജൻ. ശ്വസനത്തിലൂടെ ശ്വാസകോശം വഴിയാണ് മനുഷ്യശരീരത്തിന് വേണ്ട ഓക്സിജൻ ലഭിക്കുന്നത്. ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ. ഓരോ മനുഷ്യരിലും ഹൈപോക്സിയയുടെ രോഗലക്ഷണങ്ങൾ വെവ്വേറെയാണ്. ശ്വസന പ്രക്രിയയിലൂടെ ശരീരത്തിന് ലഭിക്കുന്ന ഓക്സിജൻ, ശരീരം പുറന്തള്ളുന്ന കാർബൺഡയോക്സൈഡ് എന്നിവയുടെ അളവ് കൃത്യമായി നിരീക്ഷിച്ചാണ് ഹൈപോക്സിയിലേക്ക് ശാരീരിക അവസ്ഥ മാറുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നത്. പൾസ് ഓക്സിമീറ്ററുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരുടെ വിരലുകളിൽ ഘടിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ശ്വാസകോശരോഗങ്ങൾ, ആസ്ത്മ തുടങ്ങയ രോഗങ്ങൾ ഉള്ളവരുടെ ചികിത്സയിൽ ഇത് ഉപയോഗിക്കാറുണ്ട്.
സാധാരണഗതിയിൽ ഓക്സിജന്റെ അളവ് താഴുമ്പോൾ ശരീരം അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
*ശ്വസിക്കുവാൻ ബുദ്ധിമുട്ട്
*കൂടിയ ഹൃദയമിടിപ്പ്
*പെട്ടെന്നുള്ള ശ്വാസംമുട്ടൽ
*അമിതമായ വിയർപ്പ്
തുടങ്ങിയവയാണ് ഹൈപോക്സിയയുടെ ലക്ഷണങ്ങൾ.
ഹൈപോക്സിയ അപകടകരമായ ഒരു അവസ്ഥയാണ്. ഒരുപാട് നേരം ഈ അവസ്ഥ തുടർന്നാൽ ശരീരഭാഗങ്ങളിലുള്ള കോശങ്ങൾ നശിച്ചു പോകാം.
മറ്റു ലക്ഷണങ്ങൾ കാണിക്കാതെ സംഭവിക്കുന്ന സൈലന്റ് ഹൈപ്പോക്സിയയാണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന രോഗാവസ്ഥയിലേ പുതിയ വില്ലൻ.
കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗമായി വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള വിദഗ്ധ സമിതികൾ നിർദ്ദേശിച്ചിരിക്കുന്നു. പലരും മാസ്ക്ക് ധരിക്കുന്നത് അസ്വാസ്ഥ്യമുളവാക്കുന്നതായ് പരാതിപ്പെടാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ തുണി മാസ്ക് ധരിക്കുന്നതാണ് ആരോഗ്യപ്രദം എന്ന് ഡോക്ടർമാർ പറയുന്നു.
ജീവന്റെ തുടുപ്പിന് ആവശ്യമായ
ശ്വാസം ക്രമീകരിച്ച് രക്തത്തിലേക്ക് ഓക്സിജൻ കലർത്തുകയും രക്തത്തിലുള്ള കാർബൺഡയോക്സൈഡിനെ പുറന്തള്ളുകയും ചെയ്യുന്ന ശ്വാസകോശത്തിനു ഏറെ കരുതൽ നൽകേണ്ട കാലമാണിത്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ചെയ്യേണ്ട വളരെ പ്രധാനപെട്ട കാര്യങ്ങളുണ്ട്.
ശ്വാസകോശം ആരോഗ്യപരമായി നിലനിർത്താനുള്ള ചില വഴികൾ ഇതാ
1. പുകവലി ശീലം ഉപേക്ഷിക്കുക.
2. രുക്ഷമായ വായു മലിനീകരണം ഉള്ള സ്ഥലങ്ങളിലേക്ക് പോകാതെയിരിക്കുക.
3. ശ്വസന വ്യായാമങ്ങൾ പതിവായി ചെയ്യുക.
4. ദിവസേന ആറ് മുതൽ എട്ട് ലിറ്റർ വരെ വെള്ളം കുടിക്കുക.
5. ആറു മാസത്തിൽ ഒരിക്കലെങ്കിലും ആരോഗ്യ പരിശോധനകൾ നടത്തുക.
6. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുക.
7.ആഹാരക്രമത്തിൽ നിന്നും പാലുൽപ്പന്നങ്ങൾ കുറയ്ക്കുക ആപ്പിൾ, ബെറിസ്, ക്യാരറ്റ്, മത്സ്യം എന്നിവ കൂടുതലായി ഉൾപെടുത്തുക
അണുബാധയിൽ നിന്നും രക്ഷപ്പെടാനുള്ള ചില മാർഗ്ഗങ്ങൾ
1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക.
2.സാനിറ്റൈസർ ഉപയോഗിക്കുക.
3.അപരിചതരുമായി സമ്പർക്കം ഒഴിവാക്കുക.
4. ഇൻഫ്ലുവൻസയ്ക്കെതിരെ വാക്സിനേഷൻ എടുക്കുക.
5. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2