കേരളത്തിൽ ഇനിയും സൂപ്പർ സ്പ്രെഡിന് സാധ്യത; മുന്നറിയിപ്പുമായി ഐഎംഎ


Spread the love

കേരളത്തിലെ പല നഗരങ്ങളിലും കോവിഡ് സൂപ്പര്‍ സ്പ്രെഡിന് സാധ്യത; മുന്നറിയിപ്പുമായി ഐഎംഎ. കേരളം ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്നും വളരെ അപകടകരമായ സാഹചര്യമാണിതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി. നമ്മുടെ മുന്നിൽ വരുന്ന ഒരോർത്തരും രോഗികളാണ് എന്ന് കരുതി മുന്‍കരുതല്‍ എടുക്കണം. രോഗവ്യാപനം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും ഐഎംഎ പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നത്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളില്‍ കൂടുതല്‍ പേര്‍ തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികള്‍, ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കും.പൂന്തുറ അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഐസിഎംആര്‍ മാര്‍ഗരേഖ അനുസരിച്ച്‌ സ്വകാര്യമേഖലയില്‍ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തണമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം കൊവിഡ് അതിവ​ഗത്തിൽ വ്യാപിക്കുന്ന തിരുവനന്തപുരം പൂന്തുറ തീരദേശപ്രദേശത്ത്
ദ്രുതകർമ്മ സംഘത്തെ നിയോ​ഗിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. റവന്യൂ, പൊലീസ്, ആരോ​ഗ്യ വകുപ്പുകളുടെ സംയുക്ത സംഘമാണ് ​ദ്രുതകർമ്മയിലുളളത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ദ്രുതകർമ്മ സംഘത്തെ നിയോ​ഗിച്ചെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹനനീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.

പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയില്‍ നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാവും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ല. കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണം. മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എടിഎം (രാവിലെ 10 മുതല്‍ 5 വരെ) എന്നിവ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

പൂന്തുറ സംഘർഷത്തിന് പിന്നാലെ
പ്രദേശത്ത് സന്ദർശനം നടത്തിയ
ആരോഗ്യ പ്രവർത്തകയുടെ കുറിപ്പ്
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/poonthura-covid-voilation/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close