
തിങ്കളാഴ്ച 7,499 പേര്‍ക്ക് കോവിഡ്; 13,596 പേര് രോഗമുക്തി നേടി
കേരളത്തില്‍ തിങ്കളാഴ്ച 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് തിങ്കളാഴ്ച
കടയ്ക്കാവൂര്‍ കേസ് : അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജം
തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്.
അമ്മ പീഡിപ്പിച്ചുവെന്ന് പതിമൂന്നുകാരന് നല്കിയ മൊഴി അവിശ്വസനീയമെന്ന് പോലീസ്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല. അമ്മയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 70-കാരിയെ കൊന്ന കേസില്‍ അയല്‍വാസി പിടിയില്‍
കുറ്റിപ്പുറത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന 70-കാരിയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസി പിടിയില്‍. തവനൂര്‍ കടകശ്ശേരി തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ്
വീടിനകത്ത് മരിച്ചനിലയില്‍ കണ്ടത്. അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫി (33)യാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടില്‍ ഭക്ഷണവുമായെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി ആധുനിക യോഗയെ കാണേണ്ടതല്ല -മുഖ്യമന്ത്രി.
ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട ഒന്നല്ല ആധുനിക യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏഴാമത് അന്താരാഷ്ട്ര യോഗാദിന ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു ആരോഗ്യ പരിപാലന രീതിയായാണ് കാണേണ്ടത്. അതിനെ ആത്മീയമായോ മതപരമായോ കണ്ടാല്‍ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമാകാതെ വരും. മതത്തിന്റെ കള്ളിയിലൊതുക്കിയാല്‍ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെട്ടു പോകും. യോഗയുടെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി അത് പ്രചരിപ്പിക്കുന്നതില്‍ യോഗ അസോസിയേഷന് ഓഫ് കേരള നടത്തിവരുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്.
കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേര് സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സംശയം
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. മരിച്ചവര്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സംശയം. 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍ (26), ചെര്‍പ്പുളശ്ശേരി താഹിര്‍ (23), മുളയന്‍കാവ് വടക്കേതില്‍ നാസര്‍ (28), മുളയന്‍കാവ് ചെമ്മക്കുഴി ഇടുംതറ സുബൈര്‍, ചെര്‍പ്പുളശ്ശേരി ഹസൈനാര്‍ എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് നിന്നു നാദാപുരത്തേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയിലാണ് ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.
കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി കൊലപാതകമെന്ന് ആരോപണം
കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച
രാവിലെ ഭര്‍ത്താവ്് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ്
വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്.
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരളം നാളെ നിലപാട് അറിയിക്കണം ; സുപ്രീം കോടതി
പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും.സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം;പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ഉത്തർപ്രദേശിൽ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരൻ സഞ്ജയ് ബൻസലിനും എതിരേ ഭൂമിതട്ടിപ്പ് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു.സഞ്ജയ് ബൻസൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകൻ വിനീത് നരേൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.മൂന്നുദിവസം മുൻപ് ഫെയ്സ്ബുക്കിലൂടെയാണ്
വിനീത് ആരോപണം ഉന്നയിച്ചത്.അൽക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണ കേന്ദ്രത്തിന്റെ ഇരുപതിനായിരം ചതുരശ്ര മീറ്റർ ഭൂമി തട്ടിയെടുക്കാൻ ചമ്പത് റായി സഹോദരന്മാരെ സഹായിച്ചുവെന്നായിരുന്നു വിനീത് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചത്.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ റായിയും ബൻസലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്നോർ പോലീസ് അറിയിച്ചിട്ടുണ്ട്.
സൗജന്യ വാക്സിനേഷന്; ആദ്യദിനം സ്വീകരിച്ചത് 47.5 ലക്ഷം പേര്
രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകാനുളള കാമ്പെയിന് കേന്ദ്ര സർക്കാർ ഇന്ന് തുടക്കം കുറിച്ചിരുന്നു.47 ലക്ഷത്തിലധികം കോവിഡ് വാക്സിന് ഡോസുകളാണ് ഇന്ന് മത്രം വിതരണം ചെയ്തത്.ഇതുവരെയുളള കണക്കുകൾ പ്രകാരം ഒരു ദിവസം ഇത്രയധികം വാക്സിൻ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്.ഇതിന് മുമ്പ് ഏപ്രിൽ രണ്ടിനാണ് ഒറ്റദിവസം ഏറ്റവും കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിച്ചത് 42,65,157 പേർ.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6