ചൂട് കനക്കുന്നു: വെയിലത്തു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


Spread the love

കേരളത്തിൽ വേനൽ കടുക്കുകയാണ്. പ്രതി ദിനം കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ട് ഇരിക്കുന്ന ചൂട് അസഹനീയം ആയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ നാം ഏറെ മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. സൂര്യ താപം എന്നാൽ, നിസ്സാരമായി കാണേണ്ട ഒരു കാര്യം അല്ല. മറിച്ചു, നമ്മുടെ ജീവൻ വരെ എടുക്കുവാൻ തക്ക കേൾപ്പുള്ളവയാണ് അവ. ചെറിയ, ചൂട് കുരു മുതൽ വലിയ കിഡ്നി രോഗങ്ങൾ വരെ ചൂട് കാലത്ത് വ്യാപകം ആയി കാണുവാറുണ്ട്. ഇതിൽ നിന്നും ഒക്കെ ഒരു പരിധി വരെ എങ്കിലും രക്ഷ നേടുവാൻ നാം ചില കരുതലുകൾ എടുക്കേണ്ടതുണ്ട്.

പ്രധാനം ആയി ധാരാളം വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തിൽ നിന്നും വളരെ വലിയ തോതിൽ നിർജലീകരണം നടക്കുന്ന ഒരു സമയം ആണ് ഇത്. അതിനാൽ, അത് അനുസരിച്ചു കൂടുതൽ ജലം ശരീരത്തിന് നൽകേണ്ടത് അത്യാവശ്യം ആണ്. കുറഞ്ഞത് 2.5 ലിറ്റർ വെള്ളം എങ്കിലും ഒരു വ്യക്തി ഈ സാഹചര്യത്തിൽ ദിവസേന കുടിയ്ക്കുവാൻ ശ്രദ്ധിക്കേണ്ടത് ആണ്. വെയിൽ ഉള്ള സ്ഥലങ്ങളിലോ, അമിതം ആയി ചൂട് ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ജോലി നോക്കുന്നവരോ ആണ് എങ്കിൽ 4 ലിറ്റർ വെള്ളം എങ്കിലും ദിവസനെ കുടിക്കുക.

ഒരു ദിവസം 2 മുതൽ 2.5 ലിറ്റർ വരെ മൂത്രം ഉത്പാദിപ്പിക്കുവാൻ തരത്തിൽ അളവിൽ ഉള്ള ജലം ആണ് ഒരാൾ ഇപ്പോഴത്തെ കാലാവസ്ഥയിൽ കുടിയ്ക്കേണ്ടത്. സാധാരണ വെള്ളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജ്യൂസുകൾ, മോരിൻ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ഓട്സ് കുറുക്കിയത്, കുവരവ് കാച്ചിയത് മുതലായ ജല രൂപത്തിൽ ഉള്ള ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിയ്ക്കുവാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ ഓറഞ്ച്, മാതളം, മുന്തിരി, തണ്ണിമത്തൻ, വെള്ളരിക്ക, കോവയ്ക്ക, മത്തങ്ങ തുടങ്ങിയ ജലാംശം ഉള്ള ഫലങ്ങൾ കൂടുതൽ ആയി കഴിയ്ക്കുകയും ചെയ്യുക. ശരീരത്തിന്റെ ചൂട് കൂട്ടുന്ന മാംസ ആഹാരങ്ങൾ, കൂടുതൽ മസാല അടങ്ങിയ ഭക്ഷണങ്ങൾ, മൈദ ഉൾപ്പെട്ട ഭക്ഷണങ്ങൾ, മദ്യപാനം എന്നിവ കർശനം ആയും ഈ ഒരു വേളയിൽ ഒഴിവാക്കേണ്ടത് ആണ്.

വെയിൽ ഉള്ള സ്ഥലത്ത് നിന്ന് ജോലി ചെയ്യുന്നവർ ആണ് എങ്കിൽ ഒരു നിശ്ചിത സമയത്തിൽ ഇടവേളകൾ എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ വേളയിൽ നല്ലത് പോലെ വിശ്രമിച്ചതിന് ശേഷം മാത്രം, പിന്നീട് ജോലി തുടരുക. സാധ്യം എങ്കിൽ ജോലി സമയം വെയിൽ താഴ്ന്ന ശേഷം, വൈകുന്നേര സമയങ്ങളിലേക്ക് ക്രമീകരിക്കുക ആയിരിക്കും ഉത്തമം. സൂര്യന്റെ ചൂട് അധികം ആയി ഏൽക്കാതെ ഇരിക്കുവാൻ പരുത്തിയുടെ (കോട്ടൺ) അയഞ്ഞതും, ശരീരം മുഴുവൻ മറയ്ക്കുന്നതും ആയ വസ്ത്രങ്ങൾ ധരിക്കുക. ഇറുക്കിയതോ, ഇരുണ്ട നിറങ്ങൾ ഉള്ളതോ ആയ വസ്ത്രങ്ങൾ ധരിയ്ക്കാതെ ഇരിക്കുവാൻ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ആണ്.

സൂര്യന്റെ കത്തി ജ്വലിക്കുന്ന ചൂടിന് ഇര ആകേണ്ടി വരുന്നത് കൂടുതലും സാധാരണക്കാർ ആയ, കൂലിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവർ ആണ്. പരമാവധി രാവിലത്തെ ജോലികൾ വൈകുന്നേരങ്ങളിലേക്ക് മാറ്റി, പകൽ സമയം വിശ്രമത്തിന് ഉപയോഗിക്കുന്നത് ആയിരിക്കും അനുയോജ്യം. അമിതമായി വിയർക്കുക ആണ് എങ്കിൽ വസ്ത്രങ്ങൾ ഇടയ്ക്കിടയ്ക്ക് മാറ്റുക. അല്ലാത്ത പക്ഷം ശരീരത്തിൽ പല അസ്വസ്ഥതകൾക്കും ഇടയാക്കുന്നത് ആണ്. കുറഞ്ഞത് 2 നേരം എങ്കിലും കുളിച്ചു, ശരീരം നല്ലത് പോലെ വൃത്തി ആയി സൂക്ഷിയ്ക്കേണ്ടത് ആണ്.

അവധിക്കാലം ആണ് വരാൻ പോകുന്നത്. അതിനാൽ കുട്ടികൾ വീടിനു വെളിയിലേക്ക് കളിക്കുവാൻ പോകുന്നത് സാധാരണ ആണ്. ഇവരെ വൈകുന്നേരങ്ങളിൽ മാത്രം കളിയ്ക്കുവാൻ അനുവദിക്കുക. രാവിലെ വീടുകൾക്ക് ഉള്ളിൽ തന്നെ ഇരുത്തി, ധാരാളം ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ നൽകുക. രാവിലെ പുറത്തേക്ക് ഇറക്കുക ആണ് എങ്കിൽ, തണൽ ഉള്ള സ്ഥാനങ്ങൾ കേന്ദ്രീകരിച്ചു കളിസ്ഥലം ഒരുക്കി കൊടുക്കുകയും, കളിക്കുന്നതിന് ഇടയിൽ ധാരാളം വെള്ളം നൽകുകയും, കളിച്ചു വന്ന്, കുറച്ചു വിശ്രമിച്ചതിന് ശേഷം കുളിക്കുവാൻ ഉള്ള നിർദ്ദേശവും നൽകുക.

വെള്ളത്തോട് പ്രിയം കൂടുന്ന ഒരു സമയം ആണ് വേനൽ കാലം. അതിനാൽ, കുടിയ്ക്കുവാൻ പച്ച വെള്ളം ഉപയോഗിക്കുന്നതിലും നല്ലത്, വാട്ടർ പ്യൂരിഫയറിൽ നിന്നും ജലം എടുത്ത് ഉപയോഗിക്കുന്നത് ആണ്. ഇത് ജല മാർഗ്ഗം പകരുന്ന രോഗങ്ങൾ ആയ മഞ്ഞപ്പിത്തം, കൊളറ, വയറുവേദന മുതലായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ആയിരിക്കും. വീടിന് മുകളിലേക്ക് പടർന്നു പന്തലിക്കുന്ന ചെടികൾ വളർത്തി വിടുന്നത്, വീടിനുള്ളിൽ ചൂട് ഒരു പരിധി വരെ കുറയ്ക്കുവാൻ സഹായകം ആകുന്നു. കൂടാതെ ഫാൻ, കൂളർ എന്നിവ പൊടി തട്ടിയും, എ. സി ഫിൽറ്റർ വൃത്തിയാക്കിയും ഉപയോഗിക്കുക.

വേനൽ കാലത്ത് ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്ന് ആണ് സൂര്യാഘാതം. യാതൊരു മുൻ കരുതലുകളും ഇല്ലാതെ തുടർച്ചയായി വെയിലത്ത്‌ നിൽക്കുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. രാവിലെ 11 മണി മുതൽ, ഉച്ച തിരിഞ്ഞു 3 മണി വരെ ഉള്ള സമയം ആണ് സൂര്യന്റെ ചൂട് മൂർദ്ധന്യാവസ്ഥയിൽ എത്തി ചേരുന്നത്. ഈ സമയത്ത് വെയിൽ അധികം ഏൽക്കുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ആണ്. ചെറിയ തോതിൽ ഉള്ള ക്ഷീണവും, തളർച്ചയും ആണ് ഇതിന്റെ പ്രാരംഭ ലക്ഷണം. ഇത് കൂടാതെ ശരീരത്തിൽ ചുവന്ന പാടുകളും രൂപപ്പെടുന്നത് ആയിരിക്കും. വെയിൽ കൂടിയ അളവിൽ ഏൽക്കുക ആണ് എങ്കിൽ, തീ പൊള്ളൽ ഏറ്റ പോലെ, ശരീരത്തിൽ പാടുകൾ രൂപപ്പെടുന്നത് ആയിരിക്കും. ആളുകളുടെ മരണത്തിന് വരെ കാരണം ആയേക്കാവുന്നവ ആണ് സൂര്യതാപം. തുടർച്ച ആയി സൂര്യാഘാതം ഏൽക്കുന്നത്, ഭാവിയിൽ സ്കിൻ ക്യാൻസർ പോലെ ഉള്ള രോഗങ്ങളിലേക്കും നയിക്കുന്നു.

സൂര്യഘാതം ഏറ്റ ആളെ ഉടൻ തന്നെ തണലത്തോട്ട് മാറ്റി നിർത്തേണ്ടത് ആണ്. കാറ്റ് ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റുന്നത് ആണ് ഉത്തമം. ശേഷം ധാരാളം വെള്ളം കുടിപ്പിക്കുകയും, ദേഹത്തു വെള്ളം തളിച്ച് കൊടുക്കുകയും ചെയ്യുക. ഈ സമയം ജലാംശം അടങ്ങിയ പഴങ്ങൾ നൽകുന്നത് കൂടുതൽ നല്ലത് ആയിരിക്കും. ശരീരത്തു പാട് വന്ന സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടി കൊടുക്കുന്നത്, പാട് മാറുവാൻ സഹായകം ആകുന്നത് ആയിരിക്കും. സൂര്യതാപം ഏറ്റ ആളെ നനഞ്ഞ തുണി കൊണ്ട് പൊതിയുന്നതും, ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ ഐസ് ഉപയോഗിച്ച് തുടയ്ക്കുന്നതും നല്ലത് ആയിരിക്കും.

കുറച്ചൊന്നു മുൻ കരുതൽ എടുക്കുക ആണ് എങ്കിൽ, ഈ ചൂട് കാലവും നമുക്ക് അതിജീവിയ്ക്കുവാൻ സാധിക്കുന്നത് ആണ്. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിച്ചാൽ തന്നെ, ഒരു പരിധി വരെ നമുക്ക് ഈ ചൂടിൽ നിന്നും രക്ഷ നേടാവുന്നത് ആണ്. ജല ദൗർലഭ്യം ഉള്ള സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ, വീട്ടിൽ നിന്നും കൂടുതൽ വെള്ളം കൊണ്ട് പോകുവാൻ ശ്രമിക്കുക. ശരീരത്തിന് കൂടുതൽ വിശ്രമം കൊടുക്കുകയും കൂടി ചെയ്‌താൽ ഒരു പരിധി വരെ നമുക്ക് ഈ കാലാവസ്ഥയിൽ ആരോഗ്യവാന്മാർ ആയി മുന്നോട്ട് പോകാവുന്നത് ആണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close