കാര്യവട്ടം ടി-ട്വന്റിയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓഫറുകൾ.


Spread the love

കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28 ന് നടത്താൻ തീരുമാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വന്റി മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രമാണ് ബുക്ക്‌ ചെയ്യാൻ സാധിക്കുക. 1500 രൂപ മുതൽ 6000 രൂപ വരെയാണ് ഒരു ടിക്കറ്റിന്  നിരക്കുവരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചത്. ടിക്കറ്റ് നിരക്കിൽ ജി.എസ്.ടിയും വിനോദ നികുതിയുമൊക്കെ ഉൾപ്പെടും. എന്നിരുന്നാലും ബുക്കിങ് ഫീയായി ഒരു നിശ്ചിതതുക  ബുക്കിങ് സൈറ്റ് ഈടാക്കുന്നുണ്ട്. www.paytminsider.in എന്ന വെബ്സൈറ്റ് വഴിയോ പേ.ടി.എം ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. മത്സരം വീക്ഷിക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിന്റെ അൻപത് ശതമാനം മാത്രം നൽകിയാൽ മതിയാകും.

ദീർഘ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറാൻ പോകുന്നത്. ഐ.സി.സി ടി-ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായുള്ള വിവിധ ടീമുകളുടെ ഇരുപത് ഓവർ മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളായ വിരാട്ട് കൊഹ്‌ലി, രോഹിത് ശർമ, ബുംറ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം കാര്യവട്ടത്തെ മത്സരത്തിലുണ്ടാകുമെന്നാണ് വിവിധ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ താരങ്ങൾ തിരുവനന്തപുരത്തെത്തും.

ഒരു മെയിൽ ഐ.ഡി കൊണ്ട്‌ മൂന്ന് ടിക്കറ്റുകൾ വരെ ബുക്ക്‌ ചെയ്യാൻ സാധിക്കും. മെയിൽ ഐഡി, മൊബൈൽ തുടങ്ങി സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്ക് ടിക്കറ്റ് സ്വന്തമാക്കാനായി സംസ്ഥാനത്തുള്ള അക്ഷയ കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ സാജൻ കെ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് മത്സരത്തിനായുള്ള ടിക്കറ്റുകൾ പുറത്തിറക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English summary :- ticket sale starts for india vs south africa twenty twenty matches in karyavattam green field stadium.

Read also വേൾഡ് കപ്പ്‌ : ലോകം ഇന്നേവരെ കാണാത്തത്ര ആഡംബരമായ താമസ സൗകര്യങ്ങളുമായി ഖത്തർ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close