കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ.


Spread the love

കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ. ചൈനീസ് കമ്പനികളായ ഷയോമി, ബൈഡു ഉൾപ്പടെയുള്ള കമ്പനികളുടെ ആപ്പുകൾ ആണ് ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യൻ അതിർത്തിയിൽ നടന്ന സംഘർഷത്തെ തുടർന്ന്, ഇന്ത്യൻ ഗവണ്മെന്റ് ചൈനീസ് ഗവണ്മെന്റിനു കൂടുതൽ തിരിച്ചടികൾ നൽകിക്കൊണ്ടിരിക്കുകായാണ്. കഴിഞ്ഞ ജൂണിൽ ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ആകും എന്നത് കൊണ്ടാണ് ബെറ്റ്ഡാൻസ് കമ്പനിയുടെ ടിക് ടോക്, അലിബാബ കമ്പനിയുടെ യു.സി ബ്രൗസർ, ഷയോമിയുടെ കമ്മ്യുണിറ്റി ആപ്പ് ഉൾപ്പടെ ഉള്ളവ നിരോധിച്ചത്.

ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്ന ആപ്പുകളുടെ മറ്റു പതിപ്പിലുള്ള 47 ആപ്പുകൾ ആണ് ഇപ്പോൾ നിരോധിക്കുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ നിരോധനം ജനങ്ങളെ അറിയിച്ചിട്ടില്ല. പകരം മറ്റു ചില ആപ്പുകൾ നിരോധന പട്ടികയിൽ ഉൾപ്പെടുത്തി. ഷയോമിയുടെ ബ്രൗസർ പ്രോ, ബൈഡു സെർച്ച്‌ ആപ്പ് എന്നിവ പട്ടികയിൽ ഉൾപ്പെടും. എത്ര പുതിയ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തും എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ ഐ.ടി. വകുപ്പും, ന്യു ഡൽഹിയിലെ ചൈനീസ് എംബസിയും ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ ചൈനീസ് ആപ്പുകളുടെ നിരോധനത്തെ ചൈന രുക്ഷമായി വിമർശിച്ചിരുന്നു.

ഷയോമി സ്മാർട്ട്‌ ഫോണുകളിൽ വാങ്ങുന്ന സമയം മുതൽ തന്നെ ‘ഇൻസ്റ്റാൾ’ ചെയ്തിരിക്കുന്ന ഒരു ആപ്പ് ആണ് ഷയോമി ബ്രൗസർ. എന്നാൽ ഈ ആപ്പിന് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയത് ആയിട്ടാണ് കാണിക്കുന്നത്. ചൈനീസ് കമ്പനി ഇന്ത്യയിലേക്ക് പുതിയ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുന്നത് നിർത്തുവാനാണ് നടപടി. ഹോങ്കോംഗ് ടെക് റിസേർച്ചർ ആയ ‘കൗണ്ടർ പോയിന്റിന്റെ’ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ പ്രധാന സ്മാർട്ട്‌ ഫോൺ കമ്പനി ആണ് ഷയോമി. ഏകദേശം 90 മില്യനോളം ഉപഭോക്താക്കൾ ഇതിനുണ്ട്. ഇന്ത്യയുടെ ഇന്റർനെറ്റ്‌ സേവന വിപണിയിലുള്ള ചൈനീസ് ആധിപത്യത്തിനുള്ള ഒരു വൻ തിരിച്ചടി ആണ് ഈ ആപ്പുകളുടെ നിരോധനം.

ഗവണ്മെന്റിന്റെ പ്രൊജെക്ടുകൾക്കായി ചൈനീസ് നിർമിത C.C.T.V സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് സമീപ ഭാവിയിൽ തന്നെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, സ്വകാര്യ,ഗാർഹിക ആവശ്യങ്ങൾക്കും ബാധകമായേക്കാം. ഇന്ത്യയിലെ പ്രമുഖ C.C.T.V സുരക്ഷാ ഉപകരണങ്ങളുടെ ഡീലർമാരുടെ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ചൈനീസ് ക്യാമറ നിർമ്മാതാക്കളുടെ ‘ഓൺലൈൻ മൊബൈൽ സ്ട്രീമിംഗ് ആപ്പുകൾ’ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകളിൽ, ഓൺലൈൻ ബാങ്കിങിന്റെ പാസ്‌വേർഡ്, ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഹാക്കർമാർക്ക് അനായാസം കയ്യടക്കുവാനും അതുവഴി ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കു മാറ്റുവാനും കഴിയും, അതിനാൽ ബാങ്കിങ്ങിന്റെയോ, ഈമെയിലിന്റെയോ പാസ്സ്‌വേർഡുകൾ യാതൊരു കരണവശാലും മൊബൈൽ ഫോണുകളിൽ സേവ് ചെയ്യരുതെന്നും ഈ മേഖലയിലെ വിദഗ്ധർ അറിയിച്ചു.

 ചൈനീസ് നിർമിത ഉൽപന്നങ്ങളുടെ നിരോധനം ഇന്ത്യൻ ജനത സഹർഷം സ്വാഗതം ചെയ്തുവരികയാണ് . ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി പ്രകാരം ഇന്ത്യയിലെ C.C.T.V സുരക്ഷാ ഉപകരണങ്ങളുടെ നിർമാണരംഗത്തു പ്രവർത്തിച്ചു വന്നിരുന്ന പ്രമുഖ സ്ഥാപനങ്ങളായ HI Focus, Matrix Comsec,
C.P Plus എന്നിവർ ഇന്ത്യയിൽത്തന്നെ C.C.T.V സുരക്ഷാ ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു . ചൈനീസ് ക്യാമെറകളിൽ നിന്നും വ്യത്യസ്ഥമായി ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ക്യാമെറകൾക്കു വെളിച്ചമില്ലാത്ത സ്ഥലങ്ങളിലെ ദൃശ്യങ്ങൾ നല്ല വ്യക്തതയോടെ പൂർണ്ണമായും കളറിൽ ലഭിക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ക്യാമറകളുടെ വരവോടെ കോവിഡ് അനന്തരം ഇപ്പോൾ വിപണിയിലുള്ള വില കുറഞ്ഞ ചൈനീസ് ക്യാമെറകളെ ജനങ്ങൾ ഒഴിവാക്കുമെന്നും, ഇന്ത്യൻ നിർമ്മിത ക്യാമെറകൾ വിപണി പിടിച്ചെടുക്കുമെന്നത് ഉറപ്പുള്ള കാര്യമാണെന്ന് കേരളത്തിൽ ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായ Controls & Schematics ഉടമ ശ്രീ അനിൽ സുഗതൻ വ്യക്തമാക്കി.

Read also: ബിറ്റ്കോയിൻ അറിയേണ്ടതെല്ലാം …  

ബെയ്‌റൂട്ട് സ്ഫോടനം: ആക്രമണ സംശയം പ്രകടിപ്പിച്ചു ഡൊണാൾഡ് ട്രംപ്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close