ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മുക്കാൽ ഭാഗം ഉത്പന്നങ്ങൾക്കും മറ്റ് സ്രോതസ്സുകൾ കണ്ടെത്തുവാൻ ആകുമെന്ന് പഠനം.


Spread the love

ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിൽ
75 % ത്തിനും ഇന്ത്യയിൽ നിർമിക്കുകയോ, മറ്റ് സ്രോതസ്സുകളെ ആശ്രയിക്കാൻ കഴിയുമെന്ന് പുതിയ പഠന റിപ്പോർട്ട്‌. ഏകദേശം 327 ഉത്പന്നങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. അതിൽ കൂടുതലും മൊബൈൽ ഫോണുകൾ, ടെലികോം ഉപകരണങ്ങൾ, പെൻസിലിൻ, ഏ.സി, C.C.T.V ക്യാമറകൾ മുതലായവ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുവാൻ മറ്റ് സ്രോതസ്സുകൾ കണ്ടെത്തുവാനാകുമെന്നും, അല്ലാത്ത പക്ഷം ഇന്ത്യയിൽ തന്നെ ഇവയെല്ലാം നിമ്മിച്ചെടുക്കുവാൻ സാധിക്കുന്നതാണെന്നും പഠനം തെളിയിക്കുന്നു. C.C.T.V ക്യാമറകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു.  CP+,
HI Focus, Matrix Comsec തുടങ്ങിയവയാണ് ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞ ബ്രാൻഡുകൾ. പോളിസി തിങ്ക് ടാങ്ക് റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഫോർ ഡെവലപ്പിംഗ് കൺട്രീസ്’ അവതരിപ്പിച്ച പേപ്പറിൽ യു.എൻ ന്റെ ‘കോംട്രേഡ് ഡാറ്റ’ ഉപയോഗിച്ച് ഇത്തരം ഇറക്കുമതിയുടെ മൂല്യം പരിശോധിച്ചപ്പോൾ 2018 ൽ 66.6 ബില്യൺ ഡോളറിന്റെ ഇറക്കുമതി ഉണ്ടായിരുന്നു. 2018 ലെ മുഴുവൻ ഇറക്കുമതിയുടെ മൂല്യം ഏകദേശം 90 ബില്യൺ ഡോളറിന് അടുത്തായിരുന്നു. 2018-2019 ൽ ചൈനയിൽ നിന്നും മാത്രം 76.4 ബില്യൺ ഡോളറിന്റെ ഇറക്കുമതി ഇന്ത്യ നടത്തിയിരുന്നു. ഒരു ഉത്പന്നത്തിനെ ‘സെൻസിറ്റീവ്’ ആയി കണക്കാക്കണമെങ്കിൽ അതിന്റെ കപ്പൽ ചരക്ക് മൂല്യം 50 മില്യണിൽ കൂടുതൽ ആകുകയോ, അല്ലെങ്കിൽ ഇറക്കുമതിയുടെ 10 ശതമാനത്തിൽ കൂടുതൽ ഉള്ള ഷെയർ, കയറ്റുമതി ചെയ്യുന്ന പ്രസ്തുത രാജ്യത്തിന് ആകുമ്പോഴോ ആണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ ചൈനയുടെ ആധിപത്യം വളരെ അധികം കൂടി വരികയാണ്. അതിനാൽ കയറ്റുമതിയിലൂടെ ഇന്ത്യയിൽ ചൈന സൃഷ്ടിച്ചെടുത്ത ഈ ആധിപത്യം കുറയ്ക്കേണ്ടതാണ് എന്ന് പഠനം റിപ്പോർട്ട് നൽകുന്നു.

ഇന്ത്യയിൽ ഇറക്കുമതി നടത്തി ക്കൊണ്ടിരിക്കുന്ന,ചൈനയിൽ നിന്നും കയറ്റുമതി ചെയ്തു കൊണ്ടിരിക്കുന്ന 4000 ഓളം ഉത്പന്നങ്ങളിൽ വെറും 10 ശതമാനത്തിൽ താഴെയാണ് 327 സെൻസിറ്റീവ് ഉത്പന്നങ്ങളുടെ ഷെയർ. അതിനാൽ തന്നെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ ചൈനീസ് ഉത്പന്നങ്ങളിൽ 82 ശതമാനവും, അഥവാ 300 ഓളം ഉത്പന്നങ്ങളിലും ചൈന ഒരു മത്സരാധിഷ്ഠിത നിർമ്മാതാവല്ല. എന്നാൽ ചില ഉത്പന്നങ്ങളിൽ ചൈനയാണ് പ്രധാന കയറ്റുമതിക്കാർ. ദൈനംദിന ഉപയോഗത്തിന് ആവശ്യമായ ഹെഡ് ഫോൺ, ഇയർ ഫോൺ, മൈക്രോ വേവ് ഓവൻ, ചില വാഷിംഗ്‌ മെഷീനുകൾ, പലതരം ഓട്ടോ മൊബൈൽ ഭാഗങ്ങൾ, എസ്കലേറ്റർ ഭാഗങ്ങൾ, അനേകം ഇലക്ട്രോണിക് ഉപകരണങ്ങൾ മുതലായവയുടെ  പ്രധാന കയറ്റുമതിക്കാർ ചൈനയാണ്.

        എന്നാൽ മറ്റ് സ്രോതസ്സുകൾ ലഭ്യമായില്ല എങ്കിൽ ഇതിൽ ചില ഉത്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുവാനാകും എന്ന് R.I.S ഡയറക്ടർ ജനറൽ സച്ചിൻ ചതുർവേദി അറിയിച്ചു. ഇറക്കുമതിക്ക് മറ്റ് സ്രോതസ്സുകൾ പരിശോധിക്കുമ്പോൾ തന്ത്രപരമായി ആലോചിക്കേണ്ടതുണ്ട് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ മാർച്ച്‌ മുതൽ ഇറക്കുമതിക്കായി മറ്റ് സ്രോതസ്സുകൾ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ അതേ നിരക്കിലും, തോതിലുമുള്ള ഉത്പന്നങ്ങൾ കണ്ടെത്തുക എന്നത് ഭാരതത്തിനു ഒരു വെല്ലുവിളി തന്നെയാണ് എന്ന് സാമ്പത്തിക വിദഗ്ധർ അറിയിച്ചു. ചൈനയിൽ നിന്നും ലഭിക്കുന്ന വില നിരക്കിലും, തോതിലുമുള്ള ഉത്പന്നങ്ങൾ മറ്റ് സ്രോതസ്സുകൾ വഴി ലഭ്യമാക്കുക എന്നത് തീർത്തും ശ്രമകരമായിരിക്കും.

കഴിഞ്ഞ 20 വർഷങ്ങളായി ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും, ഫാർമ കെമിക്കൽ ഉത്പന്നങ്ങളുടെയും മറ്റും നിർമ്മാണത്തിൽ ചൈന ഒരു പ്രധാന കേന്ദ്രമായി മാറി കഴിഞ്ഞു. വൻകിട സംരംഭകർ, വലിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ തദ്ദേശീയ ആവശ്യങ്ങൾക്കും, കൂടാതെ തന്നെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും തക്ക ഉത്പന്നങ്ങൾ ചൈന നിർമ്മിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആണ് അവർ കൂടുതലായി കയറ്റുമതി നടത്തുന്നത്. അതേ സമയം നമ്മുടെ രാജ്യത്തുള്ള ഉത്പാദനം കൂട്ടുവാനായി സർക്കാർ പുതിയ പദ്ധതികളും, സഹായങ്ങളും കൊണ്ട് വരുന്നു. പ്രധാനമായും മൊബൈൽ- ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങൾ  C.C.T.V., ഉത്പന്നങ്ങളുടെയും, ഫാർമ ഉത്പന്നങ്ങളുടെയും ഉത്പാദനം കൂട്ടുവാനാണ് ലക്ഷ്യം. ഇറക്കുമതിയിലുള്ള സ്രോതസ്സുകളുടെ വൈവിദ്യം അത്ര പെട്ടന്ന് സാധ്യമല്ല. അതിനാൽ കൂടുതൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കേണ്ടി വരുന്നതാണ്. അതിനായുള്ള ഹ്രസ്വ കാല പരിഹാരങ്ങളും, ഇടത്തരം പരിഹാരങ്ങളും തങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Read also: അധോലോകത്തിലെ ഇതിഹാസം പാബ്ലോ എസ്കോബാർ.

ചെന്നൈ ആൻഡമാൻ സമുദ്രാന്തര ഒപ്റ്റിക് ഫൈബർ കണക്ഷൻ പ്രധാന മന്ത്രി ഉത്‌ഘാടനം നിർവ്വഹിച്ചു.

  1. പുത്തൻ മേക്കോവറിൽ അനിഘ
Ad Widget
Ad Widget

Recommended For You

About the Author: admin

Close