ചൈന നിയന്ത്രണ രേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് സൈന്യത്തെ പിന്‍വലിച്ചു


Spread the love

ചൈനീസ് സൈന്യം അതിർത്തിയിൽ നിന്ന് പിന്‍വാങ്ങിയാതായി റിപ്പോർട്ട് . നിലവിലെ പെട്രോളിങ് പോയിന്റില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ ചൈന പിന്മാറിക്കഴിഞ്ഞതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാങ്‌യിയും തമ്മില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണയായത്. ഹോട്ട് സ്പ്രിങ്‌സിലും ഗോഗ്രയിലുമായുള്ള സേനാ പിന്മാറ്റം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. സംഘര്‍ഷ മേഖലയില്‍ നിന്ന് ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്മാറാനായിരുന്നു ഇരു സേനാ വിഭാഗങ്ങളും തമ്മില്‍ കരാറിലെത്തിയത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും പിന്മാറിയ ശേഷം ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.

നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ അവിടെ സ്ഥാപിച്ചിരുന്ന ടെന്റുകളും സൈനിക വാഹനങ്ങളും ചൈന പിന്‍വലിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും നിയന്ത്രം രേഖ മാനിക്കുന്നതായും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കില്ല. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കും. അതേസമയം ചൈന സൈന്യത്തെ പിന്‍വലിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യന്‍ കര- വ്യോമ സേനകള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടരുന്നുണ്ട്. ലഡാക് സ്‌കൗട്‌സിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം നേരത്തെ ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം വിമർശനം ഉന്നയിച്ചിരുന്നു . നയന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഗാൽവൻ താഴ്‌വര മുതൽ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് പോയിന്റുകളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ചൈന നിലപാട് എടുത്തത്. ഘട്ടംഘട്ടമായ പിന്മാറ്റം ശൈത്യകാലം വരെ നീണ്ടേക്കാമെന്നാണ് ചർച്ചയിൽ തീരുമാനമായത്.

ചൈനീസ് കമ്പനികൾ ചാരന്മാർ -അമേരിക്ക
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/chinese-companies-are-spyworkers/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close