അതിർത്തിയിൽ ചൈനയുടെ പ്രകോപനം, 3 ജവാന്മാർ കൊല്ലപ്പെട്ടു


Spread the love

ലഡാക്ക് :ചൈന -ഇൻഡ്യൻ അതിർത്തിയിൽ സംഘർഷം. 3 ജവാന്മാർ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു ഗൾവാൻ താഴ്‌വരയിൽ ചൈന പ്രകോപനപരമായി സംഘർഷം സൃഷ്ടിച്ചത്.സംഭവത്തിൽ 1 കേണലും 2 സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യ അതിർത്തി രേഖ ലംഘിച്ചു എന്നാരോപിച്ചാണ് ചൈന പ്രകോപനമാരംഭിച്ചത്. വെടിവയ്പ് ഉണ്ടായിട്ടില്ലെന്നാണ് സംഭവത്തെ കുറിച്ചുള്ള വിശദീകരണം.ചൈനയിലെ സൈനികാംഗങ്ങളും കൊല്ലപ്പെട്ടു എന്നാണ് വിവരം. പ്രശ്നം പരിഹരിക്കാൻ ഇരു വശത്തേയും സൈനിക ഉദ്യോഗസ്ഥന്മാർ ചർച്ച ആരംഭിച്ചു.1975 ണ് ശേഷം ഇതാദ്യമായാണ് ഇന്ത്യ ചൈന സംഘർഷത്തിൽ സൈനികർ മരിക്കുന്നത്. ഇന്ത്യൻ കരസേനാ ഇന്നുച്ചയ്ക്ക് സംഭവത്തെ കുറിച്ചുള്ള വാർത്ത സമ്മേളനം നടത്തും. ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി അറിയില്ലെന്നും ഇന്ത്യ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close