ഇന്ത്യ-ചൈന സംഘർഷം: അതിർത്തിയിലേക്ക് S-400 വേഗത്തിലാക്കാൻ ചർച്ച റഷ്യയിൽ.


Spread the love

കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ് മൂന്ന് ദിവസത്തെ  റഷ്യ സന്ദർശനത്തിനായി മോസ്കോവിൽ. സന്ദർശന വേളയിൽ ഇന്ത്യ-റഷ്യ പ്രതിരോധവും തന്ത്ര പ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെ  കുറിച്ചും പ്രതിരോധ മന്ത്രി ചർച്ച ചെയ്യും. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ആയുധ വിതരണക്കാരാണ്‌ റഷ്യ. 40000 കോടി മുടക്കി അഞ്ചു S-400 ട്രെയംഫ് വാങ്ങാൻ റഷ്യയുമായി 2018 ഒക്ടോബറിൽ ആണ് കരാർ ഒപ്പുവച്ചത്. കൊറോണ വൈറസിന്റെ വ്യാപനം കാരണം ഇന്ത്യയിലേക്കുള്ള S-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ എത്തിച്ചേരൽ  വൈകുവാൻ സാധ്യതയുണ്ട്.

S-400 പ്രതിരോധ സംവിധാനം ഒരുപാട് തവണ ചർച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ഇത്രയും കോടി മുടക്കി എന്തിനാണ് പാകിസ്താനെ പോലെ ചെറിയ രാജ്യത്തെ നേരിടാൻ ഇത്രയും അപകടകാരിയായ ആയുധം എന്ന് ചിന്തിച്ചവർ ഉണ്ടെങ്കിൽ തെറ്റ് പറയാൻ പറ്റില്ല. എന്നാൽ ഇന്ത്യയ്ക്ക് എതിരെ വർദ്ധിച്ചു വരുന്ന ചൈനയുടെ ആക്രമണങ്ങൾ പ്രതിരോധിക്കാൻ കൂടി വേണ്ടിയാണു S-400 വാങ്ങുന്നത് എന്നാണ് നിലവിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ മാത്രമല്ല മറിച്ചു 4000 km നീണ്ടു കിടക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ ആകും S-400 എന്ന ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാൻ സാധ്യത ഉള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണ് S-400

റഷ്യയുടെ അൽമാസ്‌ സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത പ്രഹരശേഷി ഉള്ള പ്രതിരോധ സംവിധാനം ആണ്. 2007 മുതൽ ഉപയോഗിച്ച് വരുന്നു. S-300 ന്റെ പുതിയ പതിപ്പാണ് S-400. ആകാശ മാർഗമുള്ള ആക്രമണങ്ങൾക്ക് എതിരെ കോട്ട പണിത്‌  സംരക്ഷണ ദൗത്യം ഏറ്റെടുത്തു അഞ്ചാം തലമുറയിലെ യുദ്ധ വിമാനങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധ സംവിധാനം ആണ് S-400.

പ്രവർത്തനം

നിരീക്ഷണ റഡാർ അതിന്റെ പരിധിയിൽ വരുന്ന ശത്രു വിമാനമോ മിസൈലോ കണ്ടെത്തി വിവരം കമാൻഡ് വാഹനത്തിലേക്ക് കൈ മാറും, കമാൻഡ് വാഹനം ശത്രു സാനിധ്യം ഏത് തരത്തിൽ ഉള്ളതാണ് എന്ന് വില ഇരുത്തി മിസൈൽ വിക്ഷേപിക്കാൻ നിർദേശം നൽകും. എൻഗേജ്മെന്റ് റഡാർ ശത്രു വിമാനത്തെ ട്രാക്ക് ചെയ്യുകയും അതിനെ നശിപ്പിക്കുന്നതിന് ഗൈഡൻസ് നൽകുകയും തുടർന്ന് മിസൈൽ വിക്ഷേപണ വാഹനത്തിൽ നിന്ന് മിസൈൽ തൊടുക്കുകയും ചെയ്യും. വിമാനം വഴി മാറി സഞ്ചരിച്ചാലും മിസൈൽ ശത്രു വിമാനത്തെ പിൻതുടർന്ന്  നശിപ്പിക്കും.

S-400ൽ നാലു തരത്തിൽ ഉള്ള മിസൈലുകൾ  ഉണ്ട് 

1.ഷോർട്ട് റേഞ്ച് -40KM

2.മീഡിയം റേഞ്ച് -120KM

3.ലോങ്ങ്‌ റേഞ്ച് – 250KM

4.വെരി ലോങ്ങ്‌ റേഞ്ച് -400KM

600km വരെ ദൂരെയുള്ള 300 ടാർഗെറ്റുകളെ ഒരേ സമയം തിരിച്ചറിയാനും 400KM പരിധിയിൽ വരുന്ന 80 ടാർഗെറ്റുകളെ നശിപ്പിക്കാനും സാധിക്കും. ഇവയുടെ വേഗത 17000km/hr ആണ്. അതായത് ശബ്ദത്തിന്റെ 14 ഇരട്ടി വേഗം.

ലക്ഷ്യങ്ങൾ 

        അതിർത്തി കടന്നെത്തുന്ന  ബോംബർ വിമാനങ്ങൾ, ഇലക്ട്രോണിക് വാർഫയർ വിമാനങ്ങൾ, ചാര വിമാനങ്ങൾ, ഫൈറ്റർ വിമാനങ്ങൾ, ക്രൂയിസ് മിസൈൽ, ബാലിസ്റ്റിക് മിസൈൽ എന്നിവയാണ്‌. S-400 അതിർത്തികളിൽ വിന്യസിച്ചു കഴിഞ്ഞാൽ ഇന്ത്യയുടെ വ്യോമാതിർത്തി കടക്കുക എന്നത് ശത്രു വിമാനങ്ങൾക്ക് ഒരു പേടിസ്വപ്നം ആകും അത് ഉറപ്പ്. 

ഇന്ത്യൻ മിലിറ്ററിയുടെ വാഹനമായ “ശക്തിമാൻ  ട്രക്ക് “നെ  കുറിച്ച് അറിയുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യു.

https://exposekerala.com/shakthiman-truck/

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close